Latest Updates
-
സെപ്റ്റംബർ 2 നക്ഷത്രഫലം: നിങ്ങളുടെ നക്ഷത്രത്തിന് ഇന്നത്തെ ദിവസം ശുഭമോ? താരബലവും ചന്ദ്രബലവും അറിയാം -
ജന്മാഷ്ടമി 2026: കേരളത്തിലെ പൂജാ സമയങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
ഓണം ഷോപ്പിംഗിനിടെ പറ്റിക്കപ്പെടരുത്! വ്യാജ എക്സ്പെയറി തീയതികൾ തിരിച്ചറിയാൻ ഈ വഴികൾ നോക്കൂ -
ഇന്ന് അപൂർവ അമൃത സിദ്ധി യോഗം: കേരളത്തിൽ ശുഭമുഹൂർത്തം എപ്പോൾ? സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കാൻ നിർദ്ദേശങ്ങൾ -
ഒഡീഷയിൽ സ്ക്രബ് ടൈഫസ് ഭീതി: മൺസൂൺ യാത്രകളിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
58-ൽ നിന്ന് 72 കിലോയിലേക്ക്! ബബിത സിംഗാകാൻ നിമിഷ സജയൻ അനുഭവിച്ച കഠിനമായ ദിവസങ്ങൾ -
വ്യാഴം-ശനി ത്രികോണ യോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ശുക്രൻ തുലാം രാശിയിലേക്ക്: സെപ്റ്റംബർ 2-ലെ മാറ്റങ്ങളും ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങളും -
2026 സെപ്റ്റംബർ 1: സർവാർത്ഥ സിദ്ധി യോഗം; കേരളത്തിൽ ഇന്ന് ഭാഗ്യം തെളിയുന്ന ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
2026 സെപ്റ്റംബർ 1: ഇന്നത്തെ നക്ഷത്രഫലം; നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് ഭാഗ്യദിനമോ? അറിയാം താരാബലം
വേനല്‍ക്കാലം എന്ത് കഴിക്കണം?
വേനല്‍ക്കാലം എന്താണ് നിങ്ങള്‍ കഴിക്കേണ്ടത്? എന്താണ് നിങ്ങള്‍ ഒഴിവാക്കേണ്ടത്? നിങ്ങളുടെ ശരീരത്തിന് തണുപ്പ് നല്‍കുക എന്ന ദൈത്യം മാത്രമേയുള്ളൂ. അതിന് പറ്റിയ ഭക്ഷണം വേണം തിരഞ്ഞെടുക്കാന്‍. നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ തല്ക്കാലം ഈ സമയം ഒഴിവാക്കേണ്ടി വരും.
ആരോഗ്യ ഗുണങ്ങള്‍ തരുന്ന ചിലതരം പച്ചക്കറികളും പഴങ്ങളും ചിലപ്പോള്‍ ഉപോക്ഷിക്കേണ്ടി വരും. ഉദാഹരണത്തിന് പോഷകമൂല്യമുള്ള പപ്പായ, കൈതച്ചക്ക, അവൊക്കാഡോ എന്നിവയൊക്കെ കൂടുതല്‍ ചൂട് നല്കുന്നവയാണ്. ഈ ഭക്ഷ്യവസ്തുക്കള്‍ നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ ചൂട് പുറപ്പെടുവിക്കും. വേനല്‍ക്കാലം ചൂടില്‍ നിന്നു ശരീരത്തെ രക്ഷിക്കാന്‍ എന്തൊക്കെ കഴിക്കണം, ഒഴിവാക്കണം എന്നു നോക്കാം...

സംഭാരം
ചൂടില്‍ നിന്നും ആശ്വാസം തേടാന്‍ വേനല്‍ക്കാലത്ത് എല്ലാവരും മോര് കഴിക്കും. ശരീരത്തെ തണുപ്പിക്കാന്‍ പറ്റിയതാണിത്. ഇത് ശരീരത്തില്‍ കടന്നു കൂടുന്ന ബാക്ടീരിയകളെയും നശിപ്പിക്കും.

തണ്ണിമത്തങ്ങ
ഇനി നഗരങ്ങളില്‍ തണ്ണിമത്തങ്ങ നിരന്നു നില്ക്കും. ദാഹം മാറ്റാനും തണുപ്പിക്കാനും തണ്ണിമത്തങ്ങ നല്ല ഉപാധിയാണ്. 90 ശതമാനം ജലാംശം ഇതില്‍ അടങ്ങിയിട്ടുണ്ട്.

തയ്ക്കുമ്പളം
ദിവസവും നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണിത്. വിയര്‍പ്പ് കൂടുതല്‍ ഉളളവര്‍ക്ക് ഈ മാര്‍ഗം ഉപയോഗിക്കാം.

പേരയ്ക്ക
വൈറ്റമിന്‍ സിയും ആന്റിയോക്സിഡന്റ്സും അടങ്ങിയ പേരയ്ക്ക വേനല്‍ക്കാലത്ത് നിങ്ങളെ സഹായിക്കും. നിങ്ങളെ ഊര്ജ്ജസ്വലനാക്കി നിര്‍ത്തും.

ഇളനീര്
ഇളനീരും ചൂടില്‍ നിന്നൊരു മോചനം തരും. ഇത് നിങ്ങളുടെ ചര്‍മത്തെ ശുദ്ധവും മൃദുവുമാക്കി നിര്‍ത്തുന്നു. വിഷാംശങ്ങളെയും നീക്കം ചെയ്യുന്നു.

ഓറഞ്ച്
വേനല്‍കാലം നന്നായി ഓറഞ്ച് കഴിക്കുക. വൈറ്റമിന്‍ സിയും പ്രോട്ടീനും അടങ്ങിയ ഇവ ജലാംശത്തിന്റെ കേന്ദ്രമാണ്.

തക്കാളി
തക്കാളിയും കഴിക്കാം. ഇത് ശരീരത്തിലെ അണുക്കളെ കൊല്ലുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

രുചികരമായ ഭക്ഷണങ്ങള്‍
നല്ല എരിവും പുളിയും കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ഇത് വേനല്‍ക്കാലത്ത് കൂടുതല്‍ ചൂട് ശരീരത്തില്‍ ഉണ്ടാക്കും.

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം
എല്ലാ മത്സ്യവിഭവങ്ങളും വേനല്‍ക്കാലത്ത് നല്ലതാവില്ല. ആട്ടിറച്ചിയും ചിക്കനും തോടുള്ള മത്സ്യങ്ങളും ശരീരത്തിന് കൂടുതല്‍ ചൂടും അലര്‍ജിയും ഉണ്ടാക്കും.

ജങ്ക് ഫുഡ്
ഇത്തരം ഭക്ഷണങ്ങളാണ് എല്ലാവര്ക്കും ഇഷ്ടം. എന്നാല്‍ വേനല്‍ക്കാലത്ത് ഇത്തരം ഭക്ഷണങ്ങളെ ആശ്രയിക്കരുത്. ഇത് കൂടുതല്‍ അലസനാക്കും. ചൂടും ക്ഷീണവും എല്ലാം കൊണ്ട് നിങ്ങളെ ബുദ്ധിമുട്ടിക്കും.

വറുത്ത ആഹാരങ്ങള്‍
ഓയില്‍ കൂടുതലുള്ള ആഹാരങ്ങള്‍ വേനല്‍ക്കാലത്ത് ഓഴിവാക്കുന്നതാണ് നല്ലത്. ഉദാഹരണം വറുത്ത സ്നാക്സുകള്‍.

സോസ് ചേര്‍ത്ത വിഭവങ്ങള്‍
കടയില്‍ നിന്ന് വാങ്ങുന്ന മിക്ക വിഭവങ്ങളിലും സോസ് ചേര്‍ത്തിട്ടുണ്ടാകും. ഇത് പരമാവധി ഒഴിവാക്കുക. വയറില്‍ കേട് വരുത്തുകയും, അലര്‍ജി ഉണ്ടാക്കുകയും ചെയ്യും. അലസതയായിരിക്കും ഫലം.

കാപ്പി
തണുപ്പുകാലത്ത് ശരീരത്തിന് ചൂടുവരുത്താന് എല്ലാവരും കാപ്പി കുടിക്കും. എന്നാല്‍ വേനല്‍ക്കാലത്ത് കാപ്പി കുടിക്കരുത്. ഇത് കൂടുതല്‍ ചൂടുണ്ടാക്കും. ഗ്രീന്‍ ടീ കുടിക്കാം.

തേന്‍
തേന്‍ കഴിക്കുന്നതും നല്ലതല്ല. ചൂട് കൂട്ടുന്ന ഒന്നാണ് തേന്‍.



Click it and Unblock the Notifications