Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അത്താഴശേഷം അരക്കാതം നടന്നാലോ?
അത്താഴശേഷം അരക്കാതം നടന്നാലോ
അത്താഴം കഴിഞ്ഞാല്‍ അരക്കാതം നടക്കണമെന്നത് പഴമൊഴി. പഴഞ്ചൊല്ലില്‍ പതിരില്ലെന്നു പറയുന്നതു പോലെ ഇൗ നടപ്പിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. അല്പം നടന്നാല്‍ ഗുണങ്ങളേറെ!!
അത്താഴം കഴിഞ്ഞ് ടിവിയ്ക്കു മുന്നിലോ കിടക്കയിലോ അഭയം കണ്ടെത്തുന്ന ആളാണോ നിങ്ങള്‍. എന്നാല്‍ അത്താഴം കഴിഞ്ഞാല്‍ അല്പം നടക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ തിരിച്ചറിയൂ,

ദഹനത്തിന്
ഇത് ദഹനത്തിന് ഏറെ നല്ലതാണ്. ഛര്‍ദി, മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ തടയാന്‍ ഏറെ ഫലപ്രദം.

ഉറക്കം
അത്താഴം കഴിഞ്ഞ് അല്പം നടക്കുന്നത് പെട്ടെന്നു തന്നെ ഉറങ്ങാന്‍ സഹായിക്കും. ഉറക്കം വരാത്തവര്‍ക്ക് ഉറക്കം ലഭിയ്ക്കാന്‍ പരീക്ഷിച്ചു നോക്കാവുന്ന എളുപ്പവിദ്യ.

തടി
അത്താഴം തടി കൂട്ടാന്‍ സാധ്യതയേറെയാണ്. പ്രത്യേകിച്ച് വയര്‍ നിറയെ കഴിച്ചാല്‍. കാരണം അല്പം കഴിഞ്ഞാല്‍ ഉറങ്ങുന്നതു കൊണ്ട് അപചയപ്രക്രിയ പതുക്കെയാകും. ഇത്തരത്തില്‍ തടി കൂടുന്നത് ഒഴിവാക്കാനുള്ള ഒരു എളുപ്പ വഴിയാണ് അത്താഴം കഴിഞ്ഞാലുള്ള അല്പം നടത്തം.

അപചയപ്രക്രിയ
ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്താന്‍ ഇത് ഏറെ നല്ലതാണ്. ഇത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാനും തടി കുറയാനുമെല്ലാം സഹായിക്കും.

പ്രമേഹം
പ്രമേഹമുള്ളവര്‍ക്ക് പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താനുള്ള ഒരു എളുപ്പ വഴിയാണിത്.

മാനസികോല്ലാസം
ശരീരത്തിനു മാത്രമല്ല, മനസിനും ഇത് ഏറെ നല്ലതാണ്. നടക്കുന്നത് മാനസികോല്ലാസം നല്‍കും, സ്ട്രെസ് ഒഴിവാക്കും.

രക്തചംക്രണം
രക്തചംക്രണം ശരിയായ രീതിയില്‍ നടക്കാന്‍ രാത്രി അത്താഴത്തിനു ശേഷം നടക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
