Latest Updates
-
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ!
കിടക്കയില്‍ മൂത്രമൊഴിക്കുന്നതിന് പരിഹാരം
കുട്ടികളുമായി ബന്ധപ്പെട്ട വളരെ സാധാരണമായൊരു പ്രശ്നമാണ് കിടക്കയില്‍ മൂത്രമൊഴിക്കല്‍. കുട്ടികള്‍ രാത്രിയില്‍ കിടക്കിയില്‍ അറിയാതെ മൂത്രമൊഴിക്കുന്നതാണിത്. ഇതിന് പല കാരണങ്ങള്‍ പറയുന്നുണ്ട്. മൂത്രസഞ്ചി ചെറുതായതു കൊണ്ട് കുട്ടിക്ക് രാത്രി മുഴുവന്‍ മൂത്രം പിടിച്ചു നിര്‍ത്താന്‍ കഴിയാതെ വരുന്നതാണ് ഒരു വിശദീകരണം. ജനിതക കാരണങ്ങളാണ് മറ്റൊന്ന്.
ആണറിയണമെന്നു പെണ്ണു കൊതിയ്ക്കുന്നത്.....
പ്രായമാകുന്നതിനനുസരിച്ച് ഈ പ്രശ്നം മാറുമെങ്കിലും കുട്ടികളെ ഇത് വല്ലാതെ ലജ്ജിപ്പിക്കും. വളരെ ലളിതവും സാധാരണവുമായ വീട്ടു മരുന്നുകള്‍ കൊണ്ട് കുട്ടികളുടെ കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലം മാറ്റാന്‍ കഴിയും.

ശര്‍ക്കര
മികച്ച ഫലം തരുമെന്നതിനാല്‍ ശര്‍ക്കര ചെറിയ കുട്ടികള്‍ക്കും നല്‍കാവുന്നതാണ്. അകമേ ചൂടുനല്കുന്നതിനാല് ഇവ കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലം വളരെ പെട്ടെന്ന് അപ്രത്യക്ഷമാക്കും. എല്ലാ ദിവസവും രാവിലെ അല്പം ശര്‍ക്കര ചൂട് വെള്ളത്തില്‍ ചേര്‍ത്ത് നല്‍കുക. ഒരു മണിക്കൂറിന് ശേഷം സെലറിയും എള്ളും തല്യ അളവില്‍ വേവിച്ച് കല്ലുപ്പ് ചേര്‍ത്ത് നല്‍കുക. രണ്ട് മാസം അടുപ്പിച്ച് ഇങ്ങനെ ചെയ്യുക.

കടുക് പൊടി
കിടക്കയില്‍ മൂത്രമൊഴിക്കുന്നതിന് പരിഹാരം നല്കുന്ന മറ്റൊന്നാണ് കടുക് പൊടി ആണ്. അരടീസ്പൂണ്‍ ഉണങ്ങിയ കടുക് പൊടി ഒരു കപ്പ് ചൂട് വെള്ളത്തില്‍ കലക്കുക. കിടക്കുന്നതിനും ഒരു മണിക്കൂര്‍ മുമ്പ് ഇത് കുട്ടിയ്ക്ക് കുടിയ്ക്കാന്‍ നല്‍കുക. മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് കടുക് നല്ല ആശ്വാസം നല്‍കും. പകല്‍സമയം കഴിക്കാന്‍ കൈനിറയെ കടുക് നല്‍കുകയും ചെയ്യാം. പ്രശ്നം പരിഹരിക്കാന്‍ ഇത് കൂടുതല്‍ സഹായിക്കും.

ക്രാന്‍ബെറി ജ്യൂസ്
ക്രാന്‍ബെറി ജ്യൂസ് വൃക്ക, മൂത്രാശയം, മൂത്രനാളി എന്നിവയ്ക്ക് മികച്ചതാണ് അതിനാല്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നതിനും പരിഹാരം നല്‍കും. കിടക്കുന്നതിന് തൊട്ട് മുമ്പ് കുഞ്ഞുങ്ങള്‍ക്ക് ഒരു തരത്തിലുള്ള ദ്രവങ്ങളും നല്‍കാറില്ല, എന്നാല്‍ ക്രാന്‍ബെറി ജ്യൂസ് കിടക്കയില്‍ മൂത്രമൊഴിക്കുന്ന കുട്ടികള്‍ നല്കാന് പൊതുവെ നിര്‍ദ്ദേശിക്കാറുണ്ട്. വളരെ വിജയകരമായ വീട്ടുമരുന്നുകളില്‍ ഒന്നാണിത്. ഏതാനം മാസം തുടര്‍ച്ചയായി ഇത് നല്‍കുക.

നെല്ലിക്ക
കിടക്കയില്‍ മൂത്രമൊഴിക്കുന്നതിന് ഉള്‍പ്പടെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് നെല്ലിക്ക ഔഷധമായി ഉപയോഗിക്കാറുണ്ട്. ഒരു ടീസ്പൂണ്‍ നെല്ലിക്ക പൊടിയില്‍ കുരുമുളക് പൊടി ചേര്‍ത്ത് കിടക്കുന്നതിന് മുമ്പ് കുട്ടിക്ക് നല്‍കുക. കിടക്കയില്‍ മൂത്രമൊഴിക്കുന്നത് നിര്‍ത്താന്‍ ഇത് സഹായിക്കും. ഇതിന് പുറമെ നെല്ലിക്ക പൊടി, ജീരകം പഞ്ചസാര എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം ദിവസം രണ്ട് നേരം വീതം കുട്ടിക്ക് നല്‍കുക.

കറുവപ്പട്ട
നിങ്ങളുടെ കുട്ടിക്ക് കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലമുണ്ടെങ്കില്‍ ദിവസവും ഒരു കറുവപ്പട്ട കഷ്ണം നല്‍കിയിട്ട് നന്നായി കടിക്കാന്‍ പറയുക. കിടക്കയില്‍ മൂത്രമൊഴിക്കുന്നതിനുള്ള പരിഹാരങ്ങളില്‍ ഏറ്റവും അവസാനം നിര്‍ദ്ദേശിക്കുന്നവയില്‍ ഒന്നാണിത്. കൂടാതെ പഞ്ചസാര കറുവപ്പട്ട പൊടി എന്നിവയുടെ മിശ്രിതം വെണ്ണചേര്‍ത്ത് പൊരിച്ച റൊട്ടിയുടെ മുകളില്‍ വിതറിയും കുട്ടികള്‍ക്ക് നല്‍കാം.

പഴം
കുട്ടികള്‍ രാത്രിയില്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നത് കുറയ്ക്കാന്‍ പഴം സഹായിക്കും. കുട്ടികള്‍ക്ക് ദിവസവും ഒന്നോ രണ്ടോ പഴം നല്കിയാല് പ്രശ്നം നല്ല പോലെ കുറയ്ക്കാന്‍ കഴിയും. ഒരു പഴം പ്രഭാതഭക്ഷണത്തിനൊപ്പവും മറ്റൊരു പഴം രാത്രിയില്‍ കിടക്കുന്നതിന് മുമ്പും നല്‍കുക. അധികം പഴുത്ത പഴം കുട്ടികള്‍ക്ക് നല്‍കരുത്.

വാള്‍നട്ട്, ഉണക്കമുന്തിരി
കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലം കുറയ്ക്കാന്‍ വാള്‍നട്ടും ഉണക്കമുന്തിരിയും ഉപയോഗിക്കാം. കിടക്കുന്നതിന് മുമ്പ് കുട്ടിക്ക് രണ്ട് ടീസ്പൂണ്‍ വാള്‍നട്ടും ഒരു ടീസ്പൂണ്‍ ഉണക്കമുന്തിരിയും നല്‍കുക. പ്രശ്നം പരിഹരിക്കുക എന്നതാണ് ലക്ഷ്യമെന്ന കാര്യം മറക്കരുത്. സ്വാദിഷ്ഠമായ ഇവ കുട്ടികള്‍ക്ക് ഇഷ്ടമാകും. കുട്ടികളില്‍ ഫലം കണ്ടെത്തുന്നത് വരെ ഇവ നല്‍കുന്നത് തുടരുക.

പൂന്തേന്‍
സാധാരണ പഞ്ചസാര ചേര്‍ത്ത് ശുദ്ധീകരിച്ചെടുക്കുന്നതാണ് പൂന്തേന്‍ . കിടക്കുന്നതിന് മുമ്പ് ഒരു ടീസ്പൂണ്‍ പൂന്തേന്‍ നല്‍കുന്നത് കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലം ഒരു പരിധി വരെ കുറയ്ക്കാന്‍ കുട്ടികളെ സഹായിക്കും. പ്രഭാതഭക്ഷണത്തിനൊപ്പം പാലില്‍ ചേര്‍ത്ത് നല്‍കുന്നതും കുട്ടികള്‍ക്ക് കൂടുതല്‍ ഫലം നല്‍കും. കഴിക്കാന്‍ സ്വാദുള്ളതിനാല്‍ കുട്ടികള്‍ക്ക് ഇത് കഴിക്കാന്‍ വളരെ ഇഷ്ടമാകും.

ഫ്രൂട്ട് സിഡര്‍ വിനഗര്‍
കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലം നിര്‍ത്താന്‍ ഫ്രൂട്ട് സിഡര്‍ വിനഗര്‍ ഉപയോഗിക്കാം. രണ്ട് ടീസ്പൂണ്‍ പഴസത്തയില് നിന്നുള്ള വിനഗര്‍ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ക്കുക. എന്തു കഴിച്ചാലും അതിനൊപ്പം ഈ വെള്ളം കുടിക്കാന്‍ നല്‍കുക. എപ്പോഴും മൂത്രമൊഴിക്കണമെന്ന തോന്നല്‍ കുറയ്ക്കാന്‍ കുട്ടികളെ ഇത് സഹായിക്കും. അതേസമയം ഫ്രൂട്ട് സിഡര്‍ വിനഗര്‍ അകത്ത് രൂപം കൊള്ളുന്ന കാത്സ്യം ശേഖരങ്ങളെ തകര്‍ക്കുകയും ചെയ്യും.

ഔഷധ ചായ
കുതിരവാല് ചെടി,ബിയര്ബെറി, ഓക്ക് കഷ്ണം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഔഷധ ചായ കൊണ്ട് കുട്ടികളുടെ കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലം കുറയ്ക്കാന്‍ കഴിയും. ഈ മൂന്ന് ചേരുവകളും വെള്ളത്തിലിട്ട് കുറെ നേരം തിളപ്പിക്കുക. ദിവസം രണ്ട് നേരം വീതം ഈ ഔഷധ ചായ കുട്ടിക്ക് നല്‍കുക. കിടക്കുന്നതിനും ഒരു മണിക്കൂര്‍ മുമ്പ് വേണം നല്കാന്.കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നത് കുറയ്ക്കാന്‍ ഇത് സഹായിക്കും.



Click it and Unblock the Notifications