Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗുണത്തില്‍ കേമന്‍ ഇഞ്ചിയോ മഞ്ഞളോ ?
ആയുര്‍വേദത്തില്‍, വിവിധ രോഗങ്ങക്കുള്ള മരുന്നുകളിലെ പ്രധാന ചേരുവകളാണ് ഇഞ്ചിയും മഞ്ഞളും. ഇഞ്ചിയാണോ മഞ്ഞളാണോ ആരോഗ്യത്തിന് കൂടുതല്‍ ഗുണകരമെന്ന് നോക്കാം.
ഇഞ്ചിയിലെ വിവിധ വിറ്റാമിനുകള്‍
ഇഞ്ചിയില്‍ മഗ്നീഷ്യം, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ കാല്‍സ്യം, ഫോസ്ഫറസ്, ചെമ്പ് , സിങ്ക് , ഇരുമ്പ് എന്നിവയും ചെറിയ അളവില്‍ അടങ്ങിയിട്ടുണ്ട്.
ഇഞ്ചിയുടെ ഗുണങ്ങള്‍
ദഹനം മെച്ചപ്പെടുത്തും
പോഷകങ്ങള്‍ ആഗീരണം ചെയ്യുന്നത് മെച്ചപ്പെടുത്തും
ജലദോഷം, തൊണ്ട വേദന, മൂക്കടപ്പ് എന്നിവയ്ക്ക് ആശ്വാസം നല്‍കും
മനംപിരട്ടല്‍ കുറയ്ക്കും
വായുക്ഷോഭം കുറയ്ക്കും
വയറ് വേദന കുറയ്ക്കും
നീരും സന്ധി വേദനയുംകുറയ്ക്കും
നിറത്തിന്റെ അപര്യാപ്തതമൂലമുള്ള ചര്‍മ്മത്തിലെ പാടുകള്‍ കുറയ്ക്കും

ഇഞ്ചി നല്കുന്ന പ്രതിവിധികള്‍
-ആഹാരത്തിന് മുമ്പും ശേഷവും നാരങ്ങനീരില്‍ ഉപ്പും ഇഞ്ചിയും ചേര്‍ത്ത് കഴിക്കുന്നത് വിശപ്പും ദഹനവും മെച്ചപ്പെടുത്താന്‍ സഹായിക്കും
-ആഹാരത്തിലെ മികച്ച രുചികൂട്ടായി ഉപയോഗിക്കാം.
-ഇഞ്ചി നീരും തുളസി നീരും തേന്‍ ചേര്‍ത്ത് കഴിക്കുന്നത് പനിയും ചുമയും കുറയാന്‍ സഹായിക്കും

മഞ്ഞളിലെ വിവിധ വിറ്റാമിനുകള്‍
ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിന്‍ ബി6 എന്നിവയുടെ മികച്ച സ്രോതസ്സാണ് മഞ്ഞള്‍. മഗ്നീഷ്യം, വിറ്റാമിന്‍ സി, കാത്സ്യം എന്നിവയും മഞ്ഞളില്‍ കാണപ്പെടുന്നുണ്ട്.
മഞ്ഞളിന്റെ ഗുണങ്ങള്‍
അണുബാധ കുറയ്ക്കും
രക്തയോട്ടം മെച്ചപ്പെടുത്തും
ദഹനം മെച്ചപ്പെടുത്തും
വ്രണങ്ങള്‍ ഭേദമാക്കും
ചര്‍മ്മത്തിന് തിളക്കം നല്‍കും
രോഗപ്രതിരോധ ശേഷി ഉയര്‍ത്തും
കരളിനെ വിഷവിമുക്തമാക്കും
കൊളസ്ട്രോള്‍ നില മെച്ചപ്പെടുത്തും
സ്വതന്ത്ര റാഡിക്കലുകളെ ചെറുക്കും
അനീമിയ പിരിഹരിക്കും
ജലദോഷവും കഫവും ഉണ്ടാകുന്നത് ചെറുക്കും
സന്ധിവേദനയ്ക്കും നീരിനും ആശ്വാസം നല്‍കും

മഞ്ഞള്‍ നല്കുന്ന പ്രതിവിധികള്‍
- ചെറുപ്പം നിലനിര്‍ത്താനുള്ള മുഖലേപനം
- മഞ്ഞളും പാലും ജലദോഷത്തെ ചെറുക്കാനും രോഗപ്രതിരോധ ശേഷി കൂട്ടാനും സഹായിക്കും
- ഇന്ത്യന്‍ പാചകത്തിലെ പ്രത്യേകിച്ച് കറികളിലെ പ്രധാന ചേരുവയാണ് മഞ്ഞള്‍. നമ്മുടെ ജീവിതത്തിലെ പ്രധാന ഘടകമായി മാറിയിരിക്കുകയാണ് മഞ്ഞള്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
