Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
പ്രായം കുറയ്ക്കുവാനും കൂട്ടാനും ഭക്ഷണം
പ്രായം കുറഞ്ഞു കാണണമെന്നാണ് നമ്മുടെയെല്ലാം ആഗ്രഹം, എന്നാല്‍ പലപ്പോഴും നമ്മുടെ തന്നെ അശ്രദ്ധ നമ്മെ വയസ്സന്മാരും വയസ്സികളുമാക്കുന്നു. ഭക്ഷണരീതിയും ജീവിതശൈലിയുമാണ് ഇതിന്റെ പ്രധാന കാരണം. പ്രധാമായും ഭക്ഷണമാണ് ഇത്തരത്തില്‍ നമ്മുടെ പ്രായത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. ആയുസ്സിന്റെ നീളം കുറയ്ക്കും ഭക്ഷണം
പ്രായം കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിന് കഴിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇവ ഏതൊക്കെയെന്ന കാര്യത്തിലായിരിക്കും പലര്‍ക്കും കണ്ഫ്യൂഷന്. അതുകൊണ്ടു തന്നെ പ്രായം കൂട്ടുന്ന ഭക്ഷണങ്ങളും പ്രായം കുറയ്ക്കുന്ന ഭക്ഷണങ്ങളും ഏതൊക്കെയെന്ന് നോക്കാം. ആരോഗ്യം നല്കുന്ന ഭക്ഷണക്കൂട്ടുകള്

പ്രായം കൂട്ടും ഭക്ഷണങ്ങള്‍
മധുരം കഴിയ്ക്കാന്‍ നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. അതിന് പ്രായഭേദമില്ല, എന്നാല്‍ ഇതിന് പ്രായം കൂട്ടാനുള്ള കഴിവുണ്ടെന്നതാണ് സത്യം.

പ്രായം കൂട്ടും ഭക്ഷണങ്ങള്‍
മദ്യപിക്കുന്നവരില്‍ പ്രായക്കൂടുതല്‍ തോന്നുന്നതിന്റെ രഹസ്യം ഇപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലായോ. മദ്യപിക്കുന്നവരുടെ ശരീരത്തില്‍ ടോക്സിന് വര്‍ദ്ധിക്കുന്നു. ഇത് പലപ്പോഴും ആരോഗ്യപ്രശ്നങ്ങളോടൊപ്പം പ്രായക്കൂടുതലും ഉണ്ടാക്കുന്നു.

പ്രായം കൂട്ടും ഭക്ഷണങ്ങള്‍
ഉപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പലപ്പോഴും പ്രായം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും. അത് കൊണ്ട് അധികമുള്ള ഉപ്പിനെ നമ്മുടെ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.

പ്രായം കൂട്ടും ഭക്ഷണങ്ങള്‍
എരിവുള്ള ഭക്ഷണങ്ങളും ഇതുപോലെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. എരിവ് ഒരിക്കലും നമ്മുടെ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാനാവാത്തതാണ്. എന്നാല്‍ അമിത എരിവ് പലപ്പോഴും നമുക്ക് പ്രായക്കൂടുതല്‍ തോന്നാന്‍ കാരണമാകും.

പ്രായം കൂട്ടും ഭക്ഷണങ്ങള്‍
റെഡ് മീറ്റ് ഇത്തരത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ്. ഇത് നമ്മുടെ ചര്‍മത്തെ സംരക്ഷിക്കുന്ന കൊളജന്റെ പ്രവര്‍ത്തനത്തെ ഇല്ലാതാക്കുന്നു.

പ്രായം കുറയ്ക്കും ഭക്ഷണങ്ങള്‍
പ്രായം കുറയ്ക്കും ഭക്ഷണങ്ങളാണ് നമുക്കേറെ പ്രധാനപ്പെട്ടത്. ഇത്തരത്തില്‍ പ്രായം കുറയ്ക്കും ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് തൈര്. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ തൈരിന് നമ്മുടെ ചര്‍മ്മത്തെ എപ്പോഴും ചെറുപ്പമായിരിക്കാന്‍ സഹായിക്കുന്നു.

പ്രായം കുറയ്ക്കും ഭക്ഷണങ്ങള്‍
കടല്‍ വിഭവങ്ങള്‍ പ്രത്യേകിച്ച് മത്സ്യം. ഏത് തരത്തിലുള്ള മത്സ്യമാണെങ്കിലും അത് കഴിയ്ക്കുന്നത് നമ്മുടെ ചെറുപ്പത്തെ നിലനിര്‍ത്തുന്നു. മാത്രമല്ല ആരോഗ്യത്തേയും സഹായിക്കുന്നു.

പ്രായം കുറയ്ക്കും ഭക്ഷണങ്ങള്‍
തക്കാളി കഴിയ്ക്കുന്നതും നിത്യ യൗവ്വനം നല്കുന്ന ഒന്നാണ്. മാത്രമല്ല ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിനും തക്കാളിയ്ക്ക് കഴിയുന്നു.

പ്രായം കുറയ്ക്കും ഭക്ഷണങ്ങള്‍
ചീര ആരോഗ്യം നല്‍കുന്നതോടൊപ്പം നിത്യയൗവ്വനവും പ്രദാനം ചെയ്യുന്നു. ഇത് കാഴ്ച ശക്തിയേയും വര്‍ദ്ധിപ്പിക്കുന്നു.

പ്രായം കുറയ്ക്കും ഭക്ഷണങ്ങള്‍
നട്സ് നല്കുന്നത്രയും ആരോഗ്യവും നിത്യയൗവ്വനവും മറ്റൊരു ഭക്ഷണങ്ങള്‍ക്കും നല്കാന് കഴിയില്ല. അതുകൊണ്ടു തന്നെ നട്സ് ഭക്ഷണശീലത്തിന്റെ ഭാഗമാക്കണമെന്നാണ് ആരോഗ്യനിദഗ്ധരുടെ അഭിപ്രായം.



Click it and Unblock the Notifications
