Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
മെഴുകുതിരി സിഗരറ്റിനേക്കാള്‍ അപകടം?
സുഗന്ധമുള്ള മെഴുകുതിരികള്‍ ജന്മദിന പാര്‍ട്ടികളിലും, ക്രിസ്തുമസ് പാര്‍ട്ടികളിലും, കുടുംബ കൂട്ടായ്മകളിലുമൊക്കെ ആളുകള്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നതാണ്. അവ അലങ്കാരം മാത്രമല്ല സുഗന്ധം നല്‍കുകയും ചെയ്യും.
എന്നാല്‍ ഇവ ദോഷകരമായ വിഷാംശങ്ങളുള്ള വാതകം വീടിനുള്ളില്‍ നിറയ്ക്കുകയാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ? മിക്ക മെഴുകുതിരികളും സിഗരറ്റ് പോലെ വിഷാംശം ഉള്ളവയും, വായുവിലേക്ക് ക്യാന്‍സറിന് ഇടയാക്കുന്ന രാസവസ്തുക്കള്‍ പ്രസരിപ്പിക്കുന്നതുമാണ്.
സുഗന്ധമുള്ള മെഴുകുതിരി ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് മനസിലാക്കുക.

1. ശ്വസന പ്രശ്നങ്ങളും ആസ്ത്മയും
മെഴുകുതിരി നിര്‍മ്മിക്കാനുപയോഗിക്കുന്ന പാരഫിന്‍ വാക്സ് ആസ്ത്മ വര്‍ദ്ധിപ്പിക്കുന്നതും ശ്വസന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതുമാണ്. മെഴുകുതിരി കത്തിക്കുമ്പോള്‍ ഒരു പ്രത്യേക ഗന്ധം പുറപ്പെടും. അത് ശ്വാസകോശത്തിന് ശല്യമുണ്ടാക്കുന്നതും ശ്വസന വൈഷമ്യങ്ങള്‍ക്ക് ഇടയാക്കുന്നതുമാണ്.

2. തലവേദന
സുഗന്ധമുള്ള മെഴുകുതിരികള്‍ ഉണ്ടാക്കുന്ന മറ്റൊരു പ്രശ്നമാണ് തലവേദന. മെഴുകുതിരിയുടെ പുക മിക്ക ആളുകളും തലവേദന ഉണ്ടാക്കും. മെഴുകുതിരിയിലെ ബെന്‍സീന്‍, ടൊളുവിന്‍ എന്നീ ഘടകങ്ങളാണ് ഇതിന് കാരണമാകുന്നത്.

3. വൃക്കയിലെ ട്യൂമര്‍
മെഴുക് തിരി കത്തിക്കുന്നത് വഴിയുണ്ടാകുന്ന പാരഫിനിന്റെ പുക വൃക്കയില്‍ ട്യൂമറുണ്ടാകാന്‍ കാരണമാകും. അതുകൊണ്ട് ആവശ്യമാകുന്ന അവസരത്തില്‍ മാത്രമേ ഇത്തരം പുക ഏല്ക്കാന് പാടുള്ളൂ എന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം.

4. ആരോഗ്യത്തിന് ദോഷം
മെഴുക് തിരിയിലെ ലെഡ് ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. ഇത് തലച്ചോര്‍, ശ്വാസകോശം, കരള്‍ എന്നിവയ്ക്ക് തകരാറും ഹോര്‍മോണ്‍ സന്തുലനം നഷ്ടപ്പെടാനും ഇടയാക്കും. മെഴുക് തിരി കത്തിക്കുമ്പോള്‍ ലെഡ് വായുവിലേക്ക് കലരുകയും അത് ചുറ്റുപാടുമുള്ളവര്‍ ശ്വസിക്കുകയും ചെയ്യും.

5. അലര്‍ജി
മെഴുക് തിരിയിലെ സിന്തറ്റിക് സുഗന്ധം ശ്വസനേന്ദ്രിയത്തിലെ അസ്വസ്ഥതക്ക് കാരണമാകും. ഇത് മിക്ക ആളുകളിലും അലര്‍ജി ഉണ്ടാക്കും.

6. സുഗന്ധമുള്ള മെഴുക്
തിരിയുടെ ദോഷം ഒഴിവാക്കാന്‍ അവ ഉപയോഗിച്ചുള്ള അരോമ തെറാപ്പി ചെയ്യാതിരിക്കുകയും, തേനീച്ച മെഴുക്, സോയ മെഴുക് എന്നിവ കൊണ്ടുള്ള തിരി പാരഫിന്‍ മെഴുക് തിരിക്ക് പകരം ഉപയോഗിക്കുകയും ചെയ്യുക. സുഗന്ധമുള്ള മെഴുക് തിരി ഏറെ സമയത്തേക്ക് കത്തിക്കുന്നുവെങ്കില്‍ ജനാല തുറന്നിടുക.

7. ക്യാന്‍സര്‍
മെഴുക് തിരിയിലെ ഉരുകിയ പാരഫിന്‍ ക്യാന്‍സറിന് ഇടയാക്കുന്ന ബെന്‍സീന്‍, ടൊളുവിന്‍ എന്നിവ പുറത്ത് വിടും. അവ ഡീസല്‍ എഞ്ചിന്റേതിന് സമാനമായ ഗന്ധമാണ് ഉണ്ടാക്കുക. ഇത് ശ്വസിക്കുന്നത് ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. മെഴുകുതിരിയുണ്ടാക്കുന്ന ഒരു പ്രധാന അപകടമാണ് ഇത്.



Click it and Unblock the Notifications