Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
ബ്രൗണ്‍ മുട്ടയോ വെള്ള മുട്ടയോ നല്ലത്?
ഭക്ഷണസാധനങ്ങളെ സംബന്ധിച്ച് ബ്രൗണ്‍ നിറമുള്ളവ മികച്ചവയാണെന്നൊരു വിശ്വാസമുണ്ട്. ബ്രൗണ്‍ ബ്രെഡ്, വീറ്റ് പാസ്ത, ഹോള്‍ വീറ്റ് ക്രാക്കറുകള്‍ തുടങ്ങിയവ വെളുത്ത നിറമുള്ളവയേക്കാള് ഉത്തമമാണെന്നാണ് കണക്കാക്കപ്പെടുന്നത്.
മുട്ടയുടെ തോടിന്റെ നിറമാണോ, മഞ്ഞക്കരുവും വെള്ളയുമാണോ പ്രസക്തമായത്? ഒരു സാധാരണക്കാരനെ സംബന്ധിച്ച് മുട്ടയുടെ വിലക്കുറവാണ് പ്രധാനപ്പെട്ട കാര്യം. എല്ലാത്തിനും പുറമേ വിലയേറിയ വസ്തുക്കളാണ് മെച്ചപ്പെട്ടത് എന്നൊരു ചിന്ത പലര്‍ക്കുമുണ്ട്.
ബ്രൗണ്‍ നിറമുള്ള മുട്ടയ്ക്ക് വെളുത്തവയേക്കാള് പോഷകഗുണമുണ്ടോ? അവ മുടക്കുന്ന പണത്തിന് ഫലം നല്കുന്നതാണോ? ഇവയിലടങ്ങിയിരിക്കുന്ന കലോറിയുടെ അളവില്‍ വലിയ വ്യത്യാസമുണ്ടോ? അവയുടെ രുചിയില്‍ വ്യത്യാസമുണ്ടോ? അവയുടെ പോഷകമൂല്യം സംബന്ധിച്ച ചില കാര്യങ്ങള്‍ മനസിലാക്കുക.

1. കോര്‍ണെല്‍ യൂണിവേഴ്സിറ്റിയിലെ ഒരു ഗവേഷകന്റെ അഭിപ്രായത്തില്‍ വെളുത്ത മുട്ടയും ബ്രൗണ്മുട്ടയും തമ്മില്‍ പോഷകത്തിന്റെ കാര്യത്തില്‍ ഒരു വ്യത്യാസവുമില്ല.
2. ബ്രൗണ്‍ മുട്ടകളില്‍ ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയിട്ടുണ്ട്. വെളുത്ത കോഴി വെളുത്ത മുട്ടയും, ബ്രൗണ്‍ നിറമുള്ളവ ബ്രൗണ്‍ മുട്ടയിടുന്നവയുമാണ്. ബ്രൗണ്‍ മുട്ടകളേക്കാള്‍ വെള്ളനിറമുള്ള മുട്ട കൂടുതല്‍ ലഭ്യമാകാനുള്ള കാരണം വെളുത്ത തൂവലുള്ള കോഴികളെ വിരിയിക്കുന്നതിനും വളര്‍ത്തുന്നതിനും ചെലവ് കുറവാണെന്നതാണ്.
3. ബ്രൗണ്‍ നിറമുള്ള കോഴികള്‍ക്ക് ആവശ്യമായത്ര തീറ്റ വെളുത്തവയ്ക്ക് വേണ്ട. ബ്രൗണ്‍ നിറമുള്ളവയ്ക്ക് കൂടുതല്‍ വിശപ്പും, അതിനാല്‍ തന്നെ അല്പം വലുപ്പക്കൂടുതലുമുണ്ട്. ഇവ കൂടുതല്‍ തീറ്റ തിന്നുന്നതിനാല്‍ ചെലവും കൂടും. വെള്ള, ബ്രൗണ്‍ മുട്ടകള്‍ തമ്മില്‍ ഗുണമേന്മയിലോ, പോഷകമൂല്യത്തിലോ വ്യത്യാസമില്ല. ഗുണമേന്മ കോഴിയുടെ തീറ്റയെ ആശ്രയിച്ചാണിരിക്കുന്നത്.
4. കോഴിത്തീറ്റയുടെ ഗുണമേന്മയാണ് മുട്ടയുടെ രുചിയെ സ്വാധീനിക്കുന്നത്. വെളുത്ത കോഴിയെയും, ബ്രൗണ്‍ കോഴിയെയും ഒരേ തീറ്റ നല്കി വളര്‍ത്തിയാല്‍ മുട്ടയുടെ രുചി വ്യത്യാസം അറിയാനാവില്ല.
5. ബ്രൗണ്‍ മുട്ടയുടെ മഞ്ഞക്കരുവിന്റെ നിറം ഇരുണ്ടതാണ്. ഇതിനുള്ള കാരണം അവ ധാന്യങ്ങള്‍ ധാരാളം തിന്നുന്നതാണ്. ചിലര്‍ കരുതുന്നത് വെള്ള, ബ്രൗണ്‍ മുട്ടകളുടെ തോടുകള്‍ക്ക് വ്യത്യാസമുണ്ടെന്നാണ്. എന്നാല്‍ അത് ശരിയല്ല. പ്രായക്കുറവുള്ള കോഴി തോടിന് കട്ടിയുള്ള മുട്ടയാണ് ഇടുക എന്നതാണ് ഇതിലെ വസ്തുത. അടുത്ത തവണ മുട്ട വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ മനസ്സിലോര്മ്മിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
