Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം!
പൈനാപ്പിളിലുണ്ട് മഹാമാരിക്ക് പ്രതിവിധി
പൈനാപ്പിള്‍ നമുക്കെല്ലാം ഇഷ്ടമുള്ള ഒരു പഴമാണ്. പ്രായഭേദമന്യേ എല്ലാവര്ക്കും ഇഷ്ടമുള്ള അനാരോഗ്യം ഒട്ടും ഉണ്ടാക്കാത്ത പഴം. ലോകത്തിലെ തന്നെ ആരോഗ്യം നല്കുന്ന പഴങ്ങളില്‍ മുന്പന്.
അതിനു കാരണവുമുണ്ട് വിറ്റാമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണ് പൈനാപ്പിള്‍ എന്നുള്ളത് തന്നെ. പൈനാപ്പിള്‍ ജ്യൂസും ആരോഗ്യത്തിന്റെ കലവറയാണെന്നുള്ള കാര്യത്തില്‍ സംശയമില്ല.
എന്നാല്‍ ഇന്നത്തെ കാലത്ത് എല്ലാവരും എളുപ്പമാര്‍ഗ്ഗം തേടിപ്പോവുമ്പോള്‍ പലപ്പോഴും അത് സൃഷ്ടിക്കുന്നത് അനാരോഗ്യം തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. പൈനാപ്പിള്‍ ജ്യൂസ് തുടര്‍ച്ചയായി ഒരാഴ്ച കുടിച്ചു നോക്കൂ, അതിന്റെ മാറ്റം നിങ്ങള്‍ക്ക് അനുഭവിച്ചറിയാം.

ശാരീരികോഷ്ണം കുറയ്ക്കുന്നു
തുടര്‍ച്ചയായി പൈനാപ്പിള്‍ ജ്യൂസ് കുടിയ്ക്കുന്നതിലൂടെ ഏത് കാലാവസ്ഥയിലും ജീവിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. ശാരീരികമായി കരുത്ത നല്കാന് പൈനാപ്പിള്‍ ജ്യൂസിന് കഴിയും.

അമിത വണ്ണം കുറയ്ക്കുന്നു
രാവിലെ വെറും വയറ്റില്‍ പൈനാപ്പിള്‍ ജ്യൂസ് കുടിയ്ക്കുന്നത് അമിതവണ്ണത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് മധുരത്തോടുള്ള ആര്‍ത്തി കുറയ്ക്കുകയും ചെയ്യുന്നു.

ദഹനപ്രവര്‍ത്തനത്തെ സഹായിക്കുന്നു
ദഹനപ്രവര്‍ത്തനത്തെ ത്വരിത ഗതിയിലാക്കാന്‍ പൈനാപ്പിള്‍ ജ്യൂസ് സഹായിക്കുന്നു. ഇത് വയറ്റില്‍ വളരുന്ന മോശം ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

തൈറോയ്ഡ് പ്രശ്നം ഉദിക്കുന്നില്ല
തൈറോയ്ഡ് ആണ് പലരേയും ഉറക്കം കെടുത്തുന്ന ആരോഗ്യ പ്രശ്നം. എന്നാല്‍ പൈനാപ്പിള്‍ ജ്യൂസ് ഒരാഴ്ചയില്‍ കൂടുതല്‍ സ്ഥിരമായി കഴിക്കുന്നതിലൂടെ തൈറോയ്ഡ് പ്രശ്നം പൂര്‍ണമായും സുഖപ്പെടുന്നു.

ഒടിവിനും ചതവിനും പരിഹാരം
പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതാണ് പൈനാപ്പിള്‍. അതുകൊണ്ടു തന്നെ കൈക്കും കാലിനുമുണ്ടാകുന്ന പൊട്ടലും ചതവും ഇത് ഇല്ലാതാക്കുന്നു.

ടോക്സിനെ പുറന്തള്ളുന്നു
ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള ടോക്സിനുകളെ പുറന്തള്ളുന്നതില്‍ പൈനാപ്പിളിന് വലിയ പങ്കാണുള്ളത്. നാരുകള്‍ ധാരാളമടങ്ങിയിട്ടുള്ളതിനാല്‍ ഇത് ശരീരത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

പല്ലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു
പല്ലിന്റേയും മോണയുടേയും ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും ദിവസവും പൈനാപ്പിള്‍ ജ്യൂസ് കഴിച്ചാല്‍ മതി. ഇത് പല്ലിന് തിളക്കം നല്‍കാനും സഹായിക്കും.

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു
കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ പൈനാപ്പിളിന് പ്രത്യേക സ്ഥാനമാണുള്ളത്. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ പ്രായധിക്യം കൊണ്ടുണ്ടാകുന്ന കാഴ്ച പ്രശ്നങ്ങളെ പരിഹരിക്കുന്നു.

ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു
പൈനാപ്പിള്‍ ജ്യൂസ് ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ അത് ക്യാന്‍സര്‍ സാധ്യത വളരെയധികം കുറയ്ക്കുന്നു. കീമോതെറാപ്പി നടത്തുന്നവരില്‍ പൈനാപ്പിള്‍ ജ്യൂസ് ഫലം കണ്ടെന്നാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ അവകാശവാദം.



Click it and Unblock the Notifications
