Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
പറഞ്ഞാല്‍ തീരില്ല ചേമ്പിന്റെ മഹത്വം
നമ്മുടെ നാട്ടില്‍ സ്ഥിരമായി ലഭിക്കുന്ന ഒന്നാണ് ചേമ്പ്. ഇതില്‍ തന്നെ ആഹാരമാക്കാന്‍ പറ്റുന്ന ചേമ്പുമുണ്ട് അല്ലാത്തവയുമുണ്ട്. ചേമ്പ് നല്കുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. മറ്റു കിഴങ്ങു വര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് ദഹിക്കുന്നു എന്നതാണ് ചേമ്പിന്റെ പ്രത്യേകത. നാരങ്ങാ നീരു തരുന്ന ഓരോരോ പണികളേ...
നാട്ടിന് പുറങ്ങളിലെ സ്ഥിരം കാഴ്ചക്കാരാണ് ചേമ്പ്. പലപ്പോഴും വേണ്ടത്ര പ്രാധാന്യം നമ്മള് ആഹാര ശീലത്തില്‍ ചേമ്പിനു നല്‍കാറില്ല. കൊളസ്ട്രോള്‍ കുറയ്ക്കാനും അനാവശ്യ കൊഴുപ്പിന് തടയിടാനും ചേമ്പിനുള്ള കഴിവ് അത്ഭുതാവഹമാണ്. എന്നാല്‍ പല മഹാമാരികളും വരുന്നതിനു മുന്‍പ് തന്നെ തടയാന്‍ ചേമ്പിനുള്ള കഴിവ് എടുത്തു പറയാതെ വയ്യ. പപ്പായ മാത്രമല്ല, ഇലയും കൊള്ളാം!!
എന്തൊക്കെയാണ് നമ്മുടെ ചേമ്പിന്റെ ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം. എന്നും ചേമ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്തൊക്കെയെന്ന് നോക്കാം.

ഊര്‍ജ്ജം നല്കുന്നു
ശാരീരികോര്‍ജ്ജവും മാനസികോര്‍ജ്ജവും നല്കുന്നതില് ചേമ്പിനെ കഴിഞ്ഞേ മറ്റു പച്ചക്കറി ഉള്ളൂ. ഇത് തളര്‍ച്ചയേയും ക്ഷീണത്തേയും ഇല്ലാതാക്കുന്നു.

പ്രമേഹം
പ്രമേഹ രോഗികള്‍ക്ക് ഉത്തമ ഭക്ഷണമാണ് ചേമ്പ്. നാരുകളുടെ കലവറയാണ് ചേമ്പ് ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമാക്കുന്നു. ഇതിലൂടെ പ്രമേഹ സാധ്യത കുറയുന്നു.

ശരീര ഭാരം വര്‍ദ്ധിപ്പിക്കാന്‍
ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും ചേമ്പ് കഴിച്ചാല്‍ മതി. ഇതില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും കലോറിയും അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരത്തിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട.

ദഹനം
ദഹനപ്രക്രിയയെ സുഗമമാക്കുന്നതിന് ചേമ്പ് കഴിക്കുന്നതിലൂടെ കഴിയുന്നു. ഇതിലടങ്ങിയിട്ടുള്ള ഉയര്‍ന്ന സ്റ്റാര്‍ച്ചിന്റെ അളവ് ദഹനം എളുപ്പത്തിലാക്കുന്നു. ഡയറിയ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രതിവിധി കൂടിയാണ് ചേമ്പ്.

ആരോഗ്യമുള്ള മുടിയ്ക്ക്
ആരോഗ്യമുള്ള മുടിയ്ക്ക് ചേമ്പ് കഴിയ്ക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ് ചേമ്പ്. ഇത് താരനേയും മുടി കൊഴിച്ചിലിനേയും കഷണ്ടിയേയും പ്രതിരോധിയ്ക്കുന്നു.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു
ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും ചേമ്പ് ഒരല്പം മുന്‍പിലാണ്. ഇതിലടങ്ങിയിട്ടുള്ള ഉയര്‍ന്ന വിറ്റാമിന്‍ സിയും എയും മറ്റു ധാതുക്കളും ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.

ഉത്കണ്ഠ കുറയ്ക്കുന്നു
ഉത്കണ്ഠ കുറയ്ക്കുന്നതിന് ചേമ്പ് എങ്ങനെ സഹായിക്കുമെന്ന് തോന്നാം. എന്നാല്‍ ഡിപ്രഷനില്‍ നിന്നു ഉത്കണ്ഠയില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ ചേമ്പ് സഹായിക്കുന്നു.

ഹൃദയത്തിന് നല്ലത്
കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള കഴിവ് ചേമ്പിനുള്ളതു കൊണ്ടു തന്നെ ഇത്തരത്തില്‍ ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനുള്ള ചുമതല കൂടി ചേമ്പിനുള്ളതാണ്. ഇത് ഹൃദയത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ഹൃദയാഘാതത്തില്‍ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന്റെ വില്ലനാണ് ചേമ്പ്. ഇതിലടങ്ങിയിട്ടുള്ള സോഡിയം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ രക്തസമ്മര്‍ദ്ദം ക്രമപ്പെടുത്തുന്നു. മാത്രമല്ല ഹൈപ്പര്‍ ടെന്‍ഷന്‍ കുറയ്ക്കാനും സഹായിക്കുന്നു.

അകാല വാര്‍ദ്ധക്യം
അകാല വാര്‍ദ്ധക്യത്തെ ചെറുക്കുന്നതിന് ചേമ്പ് കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. മഗ്നീഷ്യം, ബീറ്റാ കരോട്ടിന്‍, കാല്‍സ്യം തുടങ്ങിയവ ഇതിനുള്ള പരിഹാരമിയ ചേമ്പില്‍ ഉള്ളതാണ്.



Click it and Unblock the Notifications
