Latest Updates
-
ഗണേശ വിസർജനം 2026: മുംബൈ-പുനെ യാത്രകൾക്ക് തയ്യാറെടുക്കാം; മെട്രോ സമയവും ഗതാഗത നിയന്ത്രണങ്ങളും അറിയാം -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? അണുബാധയൊഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
ഇന്ധനവിലയിൽ മാറ്റമില്ല; യാത്രയ്ക്ക് മുൻപ് ഇന്നത്തെ നിരക്കുകൾ പരിശോധിക്കൂ -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിക്കുന്നവർ അറിയാൻ; പ്രസവാനന്തര ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ബുധൻ തുലാം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വൻ നേട്ടം, പണമിടപാടുകളിൽ ജാഗ്രത വേണം -
ചൊവ്വ കർക്കടക രാശിയിലേക്ക്: 2026-ലെ ഈ രാശിമാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും? -
2026 സെപ്റ്റംബർ 23: സുകർമ്മ യോഗത്തിൽ തുടങ്ങാം ശുഭകാര്യങ്ങൾ; പഞ്ചകം തുടങ്ങുന്ന സമയം ശ്രദ്ധിക്കൂ! -
സെപ്റ്റംബർ 23-29: ഈ 4 രാശിക്കാർക്ക് തൊഴിൽ-സാമ്പത്തിക നേട്ടങ്ങളുടെ വാരം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
2026 ഏഷ്യൻ ഗെയിംസ്: ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണ്ണത്തിളക്കം, ചരിത്രനേട്ടവുമായി വനിതാ ക്രിക്കറ്റ് ടീം
വാഴപ്പഴമല്ല വാഴക്കൂമ്പാണ് താരം
ഒറ്റമൂലി പരീക്ഷിക്കുന്നതില്‍ ഒരിക്കലും നമ്മള് മലയാളികള്‍ പുറകിലല്ല. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിയ്ക്കുന്നതാണ് വാഴക്കൂമ്പ്. വാഴയുടെ ഉപയോഗമൊട്ട് പറഞ്ഞാല്‍ തീരുകയുമില്ല. വാഴപ്പഴവും വാഴയിലയും വാഴക്കൂമ്പും വാഴത്തണ്ടും എല്ലാം വാഴയെ നമുക്ക് പ്രിയപ്പെട്ടതാക്കുന്നു. പഴം കഴിയ്ക്കുന്നവര്‍ അല്പം ശ്രദ്ധിക്കുക
എന്നാല്‍ വാഴപ്പഴത്തേക്കാള്‍ നമുക്ക് ഉപകരിക്കുന്ന മറ്റൊരു വസ്തുവാണ് വാഴക്കൂമ്പ് അഥവാ കുടപ്പന്. വാഴയുടെ ഹൃദയം എന്നാണ് വാഴക്കൂമ്പ് അറിയപ്പെടുന്നതും. എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വാഴക്കൂമ്പ് അതി വിദഗ്ധനാണ്. പലപ്പോഴും ഇന്നത്തെ തലമുറയില്‍ പലര്‍ക്കും വാഴക്കൂമ്പ് എന്താണെന്നു പോലും അറിയാന്‍ വഴിയില്ല. അത്രയ്ക്കും അന്യം നിന്നു പോയിട്ടുണ്ട് പലപ്പോഴും വാഴക്കൂമ്പിന്റെ ഉപയോഗം.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു
ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നതിന് വാഴക്കൂമ്പിന്റെ ഉപയോഗം സഹായിക്കുന്നു. മാത്രമല്ല അകാല വാര്‍ദ്ധക്യവും തടയുന്നു എന്നതാണ് സത്യം.

ആര്‍ത്തവ കാല വേദനയെ ഇല്ലാതാക്കുന്നു
എന്നും രാവിലെ തൈരിനോടൊപ്പം വാഴക്കൂമ്പ് പാകം ചെയ്തു കഴിയ്ക്കുന്നത് ആര്‍ത്തവകാല വേദനയെ ഇല്ലാതാക്കുന്നു.

പ്രമേഹത്തെ നിയന്ത്രിക്കുന്നു
ദീര്‍ഘകാലമായി പ്രമേഹത്തിനാല് ബുദ്ധിമുട്ടുന്നവര്‍ക്ക് ഏറ്റവും നല്ല ഔഷധമാണ് വാഴക്കൂമ്പ്. ഭക്ഷണത്തോടൊപ്പം വാഴക്കൂമ്പ് കഴിയ്ക്കുന്നത് പ്രമേഹത്തെ തടയുന്നു.

അനീമിയയ്ക്കും വിട
അനീമിയയേയും ഇല്ലാതാക്കാന്‍ വാഴക്കൂമ്പിന്റെ ഉപയോഗത്തിലൂടെ കഴിയും.

വിറ്റാമിന്റെ കലവറ
സൂപ്പര്‍ഫുഡ് എന്ന ഗണത്തിലുള്‍പ്പെടുത്താവുന്നതാണ് വാഴക്കൂമ്പ്. വിറ്റാമിന്‍ എ സി ഇ പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയ എല്ലാ ധാതുക്കളും വിറ്റാമിനുകളും വാഴക്കൂമ്പിനെ പോഷകകലവറയാക്കി മാറ്റുന്നു.

മാനസിക നിലയെ സ്വാധീനിയ്ക്കുന്നു
മാനസിക നിലയെ സ്വാധീനിയ്ക്കുന്നതിനും വാഴക്കൂമ്പ് മിടുക്കനാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഉത്കണഠയെ ഇല്ലാതാക്കുന്നതിനും വാഴക്കൂമ്പിനു കഴിയുന്നു.

മുലയൂട്ടുന്ന അമ്മമാര്‍ക്ക്
മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏറ്റവും നല്ലതാണ് വാഴക്കൂമ്പ്. ഇത് കുട്ടികള്‍ക്കും ഏറ്റവും കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യുന്നു.



Click it and Unblock the Notifications
