For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിസ്‌കാരത്തിന്റെ ഉദ്ദേശം പ്രാര്‍ത്ഥന മാത്രം?

|

മുസ്ലീം മതവിഭാഗത്തില്‍ പെട്ടവര്‍ അഞ്ചു നേരവും നിസ്‌കരിക്കണം എന്നാണ് ശാസ്ത്രം. എന്നാല്‍ നിസ്‌കാരം എന്നു പറയുന്നത് വെറും പ്രാര്‍ഥന മാത്രമല്ല. അതിന് ചില ആരോഗ്യവശങ്ങള്‍ കൂടിയുണ്ട് എന്നതാണ് അടിസ്ഥാന സത്യം. പ്രമേഹം എന്ന വില്ലന്‍!

ഒരിക്കലും വഴിപാട് പോലെ ചെയ്യേണ്ട ഒന്നല്ല നിസ്‌കാരം. അതിന്റേതായ സമയമെടുത്ത് ചെയ്യേണ്ടതാണ് ഇത്. ദിവസവും നിസ്‌കരിക്കുന്നതിലൂടെ അല്ലാഹുവിന്റെ അനുഗ്രഹത്തോടൊപ്പം ആരോഗ്യവും കൂടി ലഭിക്കുന്നു എന്നുള്ളതാണ്. മതപരമായും ആരോഗ്യപരമായും ആത്മീയപരമായും മികച്ചു നില്‍ക്കുന്ന ഒന്നാണ് നമസ്‌കാരം. പ്രഭാത ഭക്ഷണം തരുന്ന ആരോഗ്യം

നമസ്‌കാരം ചെയ്യുന്നതിലൂടെ ദൈവത്തെ കൂടുതല്‍ അടുത്തറിയാനും ഇതിലൂടെ ആരോഗ്യമുള്ള ജീവിതം നയിക്കാനും സാധിക്കുന്നു. നിസ്‌ക്കരിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ശുദ്ധീകരണം ആരോഗ്യത്തിനും മനസ്സിനും

ശുദ്ധീകരണം ആരോഗ്യത്തിനും മനസ്സിനും

ദിവസവും അഞ്ച് നേരം നിസ്‌കരിക്കുന്നയാളുടെ ആരോഗ്യവും മനസ്സും ഒരു പോലെ ശുദ്ധീകരിക്കപ്പെടുന്നു. ഈ അഞ്ചു നേരവും കൈ, കാല്‍ മുഖം, ചെവി, കൈ മുട്ട് എന്നിവയെല്ലാം കഴുകുന്നതിനാല്‍ ഇവിടെയുള്ള ബാക്ടീരിയയെ തടയുന്നു. കൂടാതെ ഇത് ശരീരത്തിന് നല്ല ആരോഗ്യം പ്രദാനം ചെയ്യുന്നു.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് പ്രാര്‍ത്ഥനയ്ക്ക് കഴിയും. നമ്മുടെ എല്ലാ വിഷമങ്ങളും സമ്മര്‍ദ്ദങ്ങളും ഒഴിവാക്കി അല്‍പ നേരമെങ്കിലും മനസ്സിനെ ശാന്തമാക്കാന്‍ പ്രാര്‍ത്ഥനയ്ക്ക് കഴിയും എന്നതാണ് സത്യം.

അണുക്കളെ നിയന്ത്രിക്കുന്നു

അണുക്കളെ നിയന്ത്രിക്കുന്നു

അഞ്ച് നേരവും കൈ കഴുകുന്നതിനാല്‍ ഇത് അണുക്കളെ നിയന്ത്രിക്കുന്നു. ഇതിലൂടെ തന്നെ അണുക്കള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്നത് തടയുന്നു.

വായ കഴുകുന്നത് നല്ലതിന്

വായ കഴുകുന്നത് നല്ലതിന്

നിസ്‌കരിക്കുന്നതിന്റെ ഭാഗമായി വായ കഴുകുന്നത് പല അലര്‍ജികളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. ഇത് വായ്ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന അണുക്കളെ തുരത്തുകയും ചെയ്യുന്നു.

മൂക്കിനേയും സംരക്ഷിക്കുന്നു

മൂക്കിനേയും സംരക്ഷിക്കുന്നു

നിസ്‌കരിക്കുന്നതിന്റെ ഭാഗമായി ഓരോ തവണയും മൂക്കും വായയും കഴുകുന്നത് ചുമ, പെട്ടെന്നുള്ള പനി എന്നിവയില്‍ നിന്നെല്ലാം നമ്മെ സംരക്ഷിക്കുന്നു.

ശുദ്ധമായ വെള്ളം നല്ലത്

ശുദ്ധമായ വെള്ളം നല്ലത്

ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകുന്നത് ശരീരത്തിന്റെ എല്ലാ അവയവങ്ങളേയും ഊര്‍ജ്ജസ്വലമാക്കുന്നു. കൂടാതെ നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മുഖത്തിനും നല്ലത്

മുഖത്തിനും നല്ലത്

മുഖം കഴുകുന്നത് മുഖത്തെ എണ്ണമയം നീക്കുന്നു കൂടാതെ മുഖത്തുണ്ടാകുന്ന പല സൗന്ദര്യ പ്രശ്‌നങ്ങളേയും ചെറുക്കുന്നു.

ചെവിയുടെ സുരക്ഷയ്ക്കും

ചെവിയുടെ സുരക്ഷയ്ക്കും

നിസ്‌കരിക്കുമ്പോള്‍ ചെവിയും നാം കഴുകാറുണ്ട്. പ്രാര്‍ത്ഥനയ്ക്കു മുന്‍പുള്ള ശുചീകരമമാണ് പ്രധാന ലക്ഷ്യമെങ്കിലും ചെവിയില്‍ വിരല്‍ ഉപയോഗിച്ച് തടവുന്നത് നല്ല മസ്സാജിന്റെ ഗുണം ചെയ്യും.

കാല്‍ കഴുകുന്നത്

കാല്‍ കഴുകുന്നത്

കാല്‍ കഴുകുന്നതിനും പ്രത്യേക ലക്ഷ്യങ്ങളുണ്ട്. ഇത് കാലിലെ അഴുക്കിനേയും ഫംഗസ് ബാധയേയും തടയുന്നു. കൂടാതെ കാല്‍ ഉരച്ചു കഴുകുന്നതിലൂടെ രക്ത ചംക്രമണം വര്‍ദ്ധിക്കുകയും ചെയ്യുന്നു. പ്രമേഹം മൂലമുണ്ടാകുന്ന കാല്‍ വേദനയ്ക്ക് മികച്ച പരിഹാരമാണിത്.

ആത്മീയമായ സംതൃപ്തി

ആത്മീയമായ സംതൃപ്തി

ആത്മീയമായ സംതൃപ്തി ഓരോരുത്തരിലും നിറയ്ക്കുന്നു. തങ്ങള്‍ ദൈവത്തോടടുക്കുകയാണെന്ന സത്യം മനസ്സിലാക്കുന്ന ഓരോരുത്തര്‍ക്കും നമസ്‌കാരം വെറം ദിനചര്യമാത്രമായിരിക്കില്ല.

മാനസിക സന്തോഷം നല്‍കുന്നു

മാനസിക സന്തോഷം നല്‍കുന്നു

മാനസിക സന്തോഷത്തിനു കൂടി നമസ്‌കാരം ഇടനല്‍കുന്നു. യോഗ ചെയ്യുമ്പോള്‍ നമുക്ക് ലഭിക്കുന്ന ഉന്‍മേഷത്തിന്റെ എത്രയോ ഇരട്ടിയാണ് നിസ്‌കരിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്.

ധ്യാനത്തിനു തുല്യം

ധ്യാനത്തിനു തുല്യം

പലരും മനസ്സിന്റെ സമാധാനം നിലനിര്‍ത്താന്‍ ധ്യാനവും മറ്റും ശീലമാക്കുന്നവരുണ്ട്. അതുപോലെ അല്ലെങ്കില്‍ അതിനേക്കാള്‍ സമാധാനം നിസ്‌കരിക്കുന്നതിലൂടെ ഓരോ ഭക്തനും ലഭിക്കുന്നു. മാനസിക സന്തോഷം നിലനിര്‍ത്തുന്നതിനും പ്രാര്‍ത്ഥന ഒരു ഉപാധിയാണ്.

അമിത വണ്ണം കുറയ്ക്കുന്നു

അമിത വണ്ണം കുറയ്ക്കുന്നു

എന്നും നിസ്‌കരിക്കുന്നതിന്റെ ഫലമായി ശരീരത്തിലുള്ള അമിത കലോറി ഇല്ലാതാവുന്നു. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ആരോഗ്യവും നല്‍കുന്നു.

മസിലിനെ ബലപ്പെടുത്തുന്നു

മസിലിനെ ബലപ്പെടുത്തുന്നു

ദിവസവും അഞ്ച് നേരവും നിസ്‌കരിക്കുന്നതിലൂടെ മസിലിനെ ബലപ്പെടുത്തുകയും ശരീരത്തിന്റെ ബാലന്‍സ് നിയന്ത്രിക്കുകയും ചെയ്യുന്നു. ആര്‍ത്രൈറ്റിസില്‍ നിന്നും സംരക്ഷിക്കാനും നിസ്‌കാരത്തിലൂടെ കഴിയുന്നു.

രക്ത ചംക്രമണം ഊര്‍ജ്ജസ്വലം

രക്ത ചംക്രമണം ഊര്‍ജ്ജസ്വലം

ശരീരത്തിലെ രക്ത ചംക്രമണം ഊര്ജ്ജസ്വലതയോടെ നടക്കുന്നു. മാത്രമല്ല രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ശാരീരികോര്‍ജ്ജവും ലഭിക്കുന്നു.

കഴുത്തിനെ സരക്ഷിക്കുന്നു

കഴുത്തിനെ സരക്ഷിക്കുന്നു

കഴുത്തിന് ഏറ്റവും നല്ലൊരു വ്യായാമമാണ് നിസ്‌കരിക്കുന്നതിലൂടെ ലഭിക്കുന്നത്. കഴുത്തിലെ സന്ധികളിലുണ്ടാകുന്ന എല്ലാ വിധ പ്രശ്‌നങ്ങളേയും പരിഹരിക്കുന്നു. തലവേദന, മൈഗ്രേന്‍ തുടങ്ങിയവയ്ക്ക് ആശ്വാസം നല്‍കുന്നു.

 ദൈവവിശ്വാസം

ദൈവവിശ്വാസം

എല്ലാത്തിനുമുപരിയായി ദൈവത്തിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും നിസ്‌കരിക്കുന്നതിലൂടെ കഴിയുന്നു. പ്രാര്‍ത്ഥന വഴിപാടല്ലെന്ന തോന്നല്‍ ഉണ്ടായാല്‍ ശാരീരികവും മാനസികവുമായ സന്തോഷവും ആരോഗ്യവും എന്നും നിലനില്‍ക്കും.

English summary

Amazing Health Benefits of Namaz

The customary prayers of Muslim (Namaz), where physical movements of prayers (Sala’at) have been beautifully conglomerated with spiritual exercise, result to many surprising health and medicinal benefits.
X
Desktop Bottom Promotion