Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
ഓറഞ്ചിന്റെ എണ്ണയെക്കുറിച്ച് അറിയാമോ?
ഈ ബ്ലഡ് ഓറഞ്ച് നിങ്ങള്‍ കഴിച്ചിട്ടുണ്ടോ? ഒരുതരം ഓറഞ്ചാണിത്. തൊലി ഓറഞ്ച് നിറവും ഉള്ളില്‍ ചുവപ്പ് നിറവുമാണ് ഉണ്ടാവുക. മിക്കവരും ഈ പഴം കഴിച്ചിട്ടുണ്ടാകാം. എന്നാല്‍ ഇതില്‍ നിന്നും എണ്ണ വേര്‍തിരിച്ചെടുക്കും എന്നതിനെക്കുറിച്ച് അറിവുണ്ടാകില്ല. ഇതില്‍ നിന്നും എണ്ണ എന്തിനാണ് ഉണ്ടാക്കുന്നത്?
ശരീരത്തിന് പല ഗുണങ്ങളും ഈ പഴം കൊണ്ടുണ്ടാക്കുന്ന എണ്ണ നല്‍കുന്നുണ്ട്. നിങ്ങളുടെ മൂഡ് മാറ്റാന്‍ കഴിവുള്ള ഈ പഴം കൊണ്ടുണ്ടാക്കുന്ന എണ്ണ എന്തൊക്കെ ഗുണങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നതെന്ന് അറിയണ്ടേ? എന്തിനൊക്കെ ഈ എണ്ണ ഉപയോഗിക്കാം എന്നും അറിഞ്ഞിരിക്കാം.

ബ്ലഡ് ഓറഞ്ചില്‍ നിന്നും എണ്ണ
അരോമതെറാപ്പിക്ക് സാധാരണ ഉപയോഗിക്കുന്ന ഒരു എണ്ണയാണിത്. തണുപ്പില്‍ നിന്നും ശരീരത്തെ ചൂടാക്കാന്‍ ശേഷിയുള്ളതാണ് ഈ എണ്ണ. മറ്റ് എണ്ണകളെക്കാള്‍ മികച്ച ഗുണങ്ങള്‍ തരാനുള്ള കഴിവുണ്ട് ഇതിന്.

എങ്ങനെയൊക്കെ ഉപയോഗിക്കാം
ചൂടുവെള്ളത്തില്‍ അല്പം ബ്ലഡ് ഓറഞ്ച് ഓയില്‍ ഒഴിച്ച് ശ്വസിക്കുന്നത് നല്ലതാണ്.

എങ്ങനെയൊക്കെ ഉപയോഗിക്കാം
ഒരു തുള്ളി മരുന്നു പോലെ മൂക്കില്‍ ഒഴിക്കാവുന്നതാണ്.

എങ്ങനെയൊക്കെ ഉപയോഗിക്കാം
ബ്ലഡ് ഓറഞ്ച് ഓയിലും മറ്റേതെങ്കിലും ഓയിലും ചേര്‍ത്ത് ചര്‍മം മസാജ് ചെയ്യാനും ഉപയോഗിക്കാം.

എങ്ങനെയൊക്കെ ഉപയോഗിക്കാം
ഭക്ഷണത്തിലും ചേര്‍ത്ത് കഴിക്കാം.

ആന്റി-ആങ്സൈറ്റി
ഒരു ആന്റി-ആങ്സൈറ്റിയായി പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ നാഡികളെ സാന്ത്വനിച്ചു നിര്‍ത്തുന്നു. ഉത്കണ്ഠകള്‍ നിങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തും. നല്ലൊരു മൂഡ് നല്കുന്നു.

സ്ട്രെസ്സ്
ഈ ഓയില്‍ മണപ്പിക്കുന്നത് സ്ട്രെസ്സ് കുറയ്ക്കാന്‍ സഹായിക്കും.

ആന്റി-ഡിപ്രസെന്റ്
ഈ എണ്ണ ശ്വസിക്കുന്നത് നിങ്ങളുടെ ഡിപ്രഷന് കുറയ്ക്കാന്‍ സഹായിക്കും.

ആഫ്രോഡീസീയാക്
വികാരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള സംയുക്തങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ലൈഗികതൃഷ്ണ വര്‍ദ്ധിപ്പിക്കുകയും, വന്ധ്യമായ അവസ്ഥ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് ലൈംഗിക ബന്ധം സുഖമമാക്കുന്നു.

മൈഗ്രേന്
ഈ എണ്ണ മൈഗ്രേന് പ്രശ്നത്തിന് മികച്ച മരുന്നാണ്. ഇത് വേദനകളെ പ്രതിരോധിക്കും. ഈ എണ്ണയുടെ മണം ശ്വസിച്ചാല്‍ മാത്രം മതി.

ഞരമ്പുവലി
ആന്റി-സ്പാസ്മോടിക്കായി പ്രവര്‍ത്തിക്കാന്‍ കഴിവുണ്ട്. ഞരമ്പകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ഞരമ്പുവലി പോലുള്ള രോഗങ്ങള്‍ ഇല്ലാതാക്കുന്നു.

ആന്റി-സെപ്റ്റിക്
രോഗാണുക്കള്‍ മൂലമുണ്ടാകുന്ന എല്ലാ പ്രശ്നത്തെയും തടഞ്ഞുനിര്‍ത്തും. ഒരു ആന്റി-സെപ്റ്റിക്കായി പ്രവര്‍ത്തിക്കുന്നു. ഇന്ഫെക്ഷന്, ബാക്ടീരിയകളുടെ ആക്രമണം എന്നിവയോട് പൊരുതുന്നു.



Click it and Unblock the Notifications
