For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇനി വയറു നിറച്ചും പേരയ്ക്ക കഴിയ്ക്കാം

|

പേരെന്താ എന്ന ചോദ്യത്തിന് പലപ്പോഴും പേരയ്ക്ക എന്ന് ഉത്തരം പറഞ്ഞിരുന്നൊരു കാലം നമുക്കെല്ലാവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ ഈ പാവം പേരയ്ക്കയുടെ തന്നെ ആരോഗ്യഗുണങ്ങള്‍ അന്നും ഇന്നും പലര്‍ക്കുമറയില്ല. വെറുതേ ഒരു സമയംപോക്കിനു കഴിയ്ക്കുന്ന പഴമായാണ് പലരും പേരയ്ക്കയെ ഇന്നും കാണുന്നത്.

സൗന്ദര്യത്തിന്റെ കാര്യത്തില്‍ പഴവും കേമന്‍

എന്നാല്‍ സ്വാദിന്റെ കാര്യത്തില്‍ മുന്‍പനാണ് എന്നതില്‍ തര്‍ക്കം വേണ്ട. പക്ഷേ ആരോഗ്യ കാര്യത്തില്‍ ഇത്രയേറെ ശ്രദ്ധിക്കപ്പെടുന്ന പഴം വേറെയില്ല. ഏത് കാലാവസ്ഥയിലും ലഭ്യമാണെന്നതും പേരയ്ക്കയുടെ പ്രിയം വര്‍ദ്ധിപ്പിക്കുന്നു. എന്തൊക്കെയാണ് പേരയ്ക്ക കഴിച്ചാല്‍ ഉള്ള ഗുണം എന്നു നോക്കാം.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

പേരയ്ക്ക നിറയെ ആരോഗ്യം തുളുമ്പുന്ന വിറ്റാമിന്‍ സിയാണ് അടങ്ങിയിട്ടുള്ളത്. ഇത് ക്യാന്‍സര്‍ ഉണ്ടാക്കുന്ന കോശങ്ങളെ നശിപ്പിക്കുന്ന കാര്യത്തില്‍ മുന്‍പന്തിയിലാണ് എന്നതാണ് സത്യം.

പ്രമേഹ സാധ്യതയോ?

പ്രമേഹ സാധ്യതയോ?

പേരയ്ക്ക കഴിയ്ക്കുന്നത് പ്രമേഹ സാധ്യതയെ ഇല്ലാതാക്കുന്നു. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് പാകത്തിനായി നിലനിര്‍ത്തുന്നതിനും പേരയ്ക്കയ്ക്കു കഴിയും. നാരുകളാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക. ഇത് നമ്മുടെ ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യുന്നതിനും സഹായിക്കും.

കാഴ്ചശക്തിയില്‍ മുന്‍പന്‍

കാഴ്ചശക്തിയില്‍ മുന്‍പന്‍

കാഴ്ചശക്തിയില്‍ മുന്‍പിലാണ് പേരയ്ക്ക. പേരയ്ക്ക കഴിക്കുന്നത് കാഴ്ചസംബന്ധമായുണ്ടാകുന്ന പ്രശ്‌നങ്ങളെ പരിഹരിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള റെറ്റിനോള്‍ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദമെന്ന വില്ലനെ ഇല്ലാതാക്കുന്നതില്‍ പേരയ്ക്ക വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വാഴപ്പഴത്തിലും പേരയ്ക്കയിലും പൊട്ടാസ്യത്തിന്റെ അളവ് തുല്യമാണ് എന്നതാണ് സത്യം.

കോപ്പര്‍ സമ്പുഷ്ടം

കോപ്പര്‍ സമ്പുഷ്ടം

തൈറോയ്ഡ് ഇല്ലാതാക്കാന്‍ ഏറ്റവും അത്യാവശ്യമായി വേണ്ടതാണ് കോപ്പര്‍. പേരയ്ക്ക കോപ്പര്‍ സമ്പുഷ്ടമാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

മാനസിക പിരിമുറുക്കം

മാനസിക പിരിമുറുക്കം

മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് പേരയ്ക്ക സഹായിക്കും. ഇത് ശരീരത്തിലെ ഞരമ്പുകളേയും മസിലുകളേയും പ്രവര്‍ത്തന ക്ഷമമാക്കും.

മാനസികാരോഗ്യം പ്രധാനം

മാനസികാരോഗ്യം പ്രധാനം

മാനസികാരോഗ്യം നല്‍കുന്നതാണ് പേരയ്ക്ക. മാത്രമല്ല രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഇത് മാനസികോല്ലാസം പ്രദാനം ചെയ്യുകയും ചെയ്യുന്നു.

ചര്‍മ്മത്തിന്റെ തിളക്കം

ചര്‍മ്മത്തിന്റെ തിളക്കം

ആരോഗ്യത്തില്‍ മാത്രമല്ല പേരയ്ക്ക മുന്‍പില്‍ ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താനും പേരയ്ക്ക സഹായിക്കുന്നു. പേരയ്ക്ക അരച്ച് മുട്ടയുമായി മിക്‌സ് ചെയ്ത് മുഖത്തു പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളഞ്ഞാല്‍ മുഖത്തിനു തിളക്കം വര്‍ദ്ധിക്കും.

പ്രായാധിക്യം തടയാം

പ്രായാധിക്യം തടയാം

പ്രായാധിക്യം ഇല്ലാതാക്കാന്‍ പേരയ്ക്ക കഴിയ്ക്കുന്നത് നല്ലതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ ബി സി തുടങ്ങിയവ പ്രായത്തിന്റെ എല്ലാ അവശതകളും ഇല്ലാതാക്കും.

സ്‌കിന്‍ ടോണര്‍

സ്‌കിന്‍ ടോണര്‍

പ്രകൃതിദത്തമായ സ്‌കിന്‍ ടോണര്‍ ആണ് പേരയ്ക്ക. മുഖത്തെ പാടുകള്‍ മാറ്റി ചര്‍മ്മത്തിന് മൃദുത്വം നല്‍കാന്‍ പേരയ്ക്ക് സഹായിക്കുന്നു.

കറുത്ത കുത്തുകള്‍ മാറ്റും

കറുത്ത കുത്തുകള്‍ മാറ്റും

മുഖത്തുണ്ടാകുന്ന കറുത്ത പാടുകള്‍ക്ക് പേരയ്ക്ക പരിഹാരമാണ്. ഇതിന് പേരയ്ക്കയുടെ ഇല അരച്ച് മുഖത്തിടുന്നത് നല്ലതാണ്.

 മുടി വളരാന്‍

മുടി വളരാന്‍

ചര്‍മ്മ സൗന്ദര്യത്തില്‍ മാത്രമല്ല മുടി സംരക്ഷണത്തിന്റെ കാര്യത്തിലും പേരയ്ക്കയുടെ പങ്ക് വളരെ വലുതാണ്. പേരയ്ക്ക കഴിയ്ക്കുന്നത് മുടിുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. മാത്രമല്ല പേരയ്ക്കയുടെ ഇലയിട്ട് തിളപ്പിച്ചാറിയ വെള്ളം കൊണ്ട് മുടി കഴുകുന്നതും നല്ലതാണ്.

English summary

Amazing Benefits Of Guava For Health, Skin And Hair

Guavas are very common type of fruit but are often neglected because of their hardness and presence of seeds.
Story first published: Saturday, November 21, 2015, 14:00 [IST]
X
Desktop Bottom Promotion