For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാമ്പഴത്തേക്കാള്‍ ഗുണം മാവിലയ്ക്ക്

|

മാമ്പഴം നമുക്കെല്ലാം ഇഷ്ടമാണ്. ആരോഗ്യകരമായും നിരവധി ഗുണങ്ങള്‍ മാമ്പഴത്തിനുണ്ട് എന്നതാണ് സത്യം. എന്നാല്‍ മാമ്പഴത്തേക്കാള്‍ ആരോഗ്യഗുണം നിറഞ്ഞു നില്‍ക്കുന്നത് മാവിന്റെ ഇലയിലാണ്.

എന്താ വിശ്വാസമാകുന്നില്ലേ? എന്നാല്‍ സത്യമാണ് പണ്ടു കാലത്ത് മാവിലകള്‍ പല്ലു തേയ്ക്കാനായി ഉപയോഗിച്ചിരുന്നു. പലരും ഇപ്പോഴും ആ ശീലം തുടര്‍ന്നു പോരുന്നുണ്ടെന്നതും സത്യമാണ്. മാവിന്റെ തളിരിലകളും ഇത്തരത്തില്‍ പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയായി ഉപയോഗിച്ചിരുന്നു.

പ്രമേഹത്തിന് ചികിത്സ

പ്രമേഹത്തിന് ചികിത്സ

പ്രമേഹത്തിന് ചികിത്സയ്ക്കാണ് മാവില ഉപയോഗിക്കുന്നത്. മാവിന്റെ തളിരിലയില്‍ നിറയെ ആന്തോസിയാന്‍ഡിന്‍സ് അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹത്തിനെതിരെ പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ മിടുക്കനാണ്. പൊടിച്ച ഇല തലേദിവസം വെള്ളത്തിലിട്ടു വെച്ച് ആ വെള്ളം കുടിയ്ക്കുന്നത് പ്രമേഹം കുറയ്ക്കും.

രക്ത സമ്മര്‍ദ്ദവും കുറയും

രക്ത സമ്മര്‍ദ്ദവും കുറയും

രക്ത സമ്മര്‍ദ്ദത്തിന്റെ കാര്യത്തിലും മാവില നല്‍കുന്ന പരിഹാരം ചില്ലറയല്ല. ഇത് രക്തത്തിലെ മാലിന്യത്തെ നീക്കം ചെയ്യുകയും വെരിക്കോസ് വെയിനിനെ പ്രതിരോധിയ്ക്കുകയും ചെയ്യും.

 ഉത്കണ്ഠയ്ക്കും പരിഹാരം

ഉത്കണ്ഠയ്ക്കും പരിഹാരം

ആവശ്യമില്ലാത്ത ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദവും മാവില വിചാരിച്ചാല്‍ മാറ്റാവുന്നതേ ഉള്ളൂ. എന്നും കുളിയ്ക്കുന്ന വെള്ളത്തില്‍ മാവില ഇട്ടു കുളിച്ചാല്‍ മതി, ഇത് ഫ്രഷ്‌നസ് നിലനിര്‍ത്തും.

മൂത്രത്തില്‍ കല്ലിന് പരിഹാരം

മൂത്രത്തില്‍ കല്ലിന് പരിഹാരം

മൂത്രത്തില്‍ കല്ലിന് പരിഹാരമാണ് മാവില. മാവില ഉണക്കിപ്പൊടിച്ചതിനു ശേഷം ആ പൊടി വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതി. ഇത് മൂത്രത്തില്‍ കല്ലിന് പരിഹാരമാണ്.

വയറിളക്കത്തിന് നല്ലത്

വയറിളക്കത്തിന് നല്ലത്

വയറിളക്കം അധികമായാല്‍ അതിനെ പ്രതിരോധിയ്ക്കാന്‍ മാവിലയ്ക്ക് കഴിയും. രോഗം പിടിപെട്ടാല്‍ മാവില പൊടിച്ച് വെള്ളത്തില്‍ ചാലിച്ച് ദിവസവും രണ്ടോ മൂന്നോ നേരം കഴിയ്ക്കുക.

ചെവി വേദന

ചെവി വേദന

ചെവിവേദനയെ പ്രതിരോധിയ്ക്കാനും മാവിലയ്ക്ക് കഴിവുണ്ട്. മാവില ചതച്ച് നീരെടുത്ത് അത് ചെവിയില്‍ ഒഴിച്ചാല്‍ ഏത് മാറാത്ത ചെവിവേദനയും മാറും എന്നതാണ് സത്യം.

ഉപ്പൂറ്റി വേദന

ഉപ്പൂറ്റി വേദന

പ്രായമായവരിലും ചെറുപ്പക്കാരിലും കണ്ടു വരുന്നതാണ് ഉപ്പൂറ്റി വേദന. ഇത് മാറാന്‍ അല്‍പം മൂത്ത മാവിന്റെ ഇല കത്തിച്ച ചാരം ഉപ്പൂറ്റിയില്‍ പുരട്ടുക. വേദനയ്ക്ക് ആശ്വാസമുണ്ടാകും.

 തൊണ്ടവേദനയ്ക്ക് പരിഹാരം

തൊണ്ടവേദനയ്ക്ക് പരിഹാരം

തൊണ്ടവേദനയ്ക്ക് പരിഹാരമാണ് മാവില. അതിലും മാവിന്റെ ഇല കത്തിച്ച് ആ ചാരം ശ്വസിക്കുകയാണ് ചെയ്യേണ്ടത്.

ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഏറ്റവും നല്ലതാണ് മാവില. ഇടയ്ക്ക് മാവിന്റെ തളിരില കഴിയ്ക്കുന്നത് വയറിന്റെ എല്ലാ വിധ പ്രശ്‌നങ്ങളേയും പരിഹരിയ്ക്കുന്നു.

English summary

Amazing Benefits And Uses Of Mango Leaves

The mango leaves are reddish or purplish when tender and new. Some amazing benefits and uses of mango leaves.
Story first published: Thursday, November 26, 2015, 17:02 [IST]
X
Desktop Bottom Promotion