Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഗുണദോഷ സമ്മിശ്രം ഈ വെണ്ണക്കാര്യം
ധാരാളം ഗുണങ്ങള്‍ അടങ്ങിയ ഒരു ഭക്ഷ്യ വസ്തുവാണ് വെണ്ണ. പാലിന്റെ ഉപോല്‍പ്പന്നം എന്ന നിലയില്‍ പാലിലുള്ള എല്ലാ ഗുണങ്ങളും വെണ്ണയിലും ഉണ്ട്. എന്നാല്‍ ഗുണത്തോടൊപ്പം തന്നെ അല്പം ദോഷവും വെണ്ണയ്ക്കുണ്ട് എന്നതാണ് സത്യം.
യുവതലമുറയ്ക്കെന്തേ ജങ്ക് ഫുഡ് പ്രണയം??
എന്തൊക്കെയായാലും മലയാളിയുടെ ഭക്ഷണശീലത്തില്‍ നിന്ന് ഒരിക്കലും എടുത്തുമാറ്റാന്‍ കഴിയാത്ത ഭക്ഷ്യ വസ്തുക്കളാണ് പാലും, മോരും തൈരും, നെയ്യും വെണ്ണയുമെല്ലാം. മരുന്നായി പോലും വെണ്ണ ഉപയോഗിക്കുന്നവരും കുറവല്ല. എന്തൊക്കെയാണ് വെണ്ണയുടെ ഗുണങ്ങളും ദോഷങ്ങളും എന്നു നോക്കാം.

വെണ്ണയുടെ ഗുണങ്ങള്‍
കണ്ണിന്റെ കാഴ്ചശക്തിക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടതാണ് വിറ്റാമിന്‍ എ. ഇത് ധാരാളമായി വെണ്ണയില്‍ ഉണ്ട് എന്നതാണ് സത്യം. മാത്രമല്ല വിറ്റാമിന്‍ ഡിയും വിറ്റാമിന്‍ ഇയും ധാരാളം വെണ്ണയില്‍ അടങ്ങിയിട്ടുണ്ടെന്നതും വെണ്ണയെ മറ്റുള്ളവര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.

വെണ്ണയുടെ ഗുണങ്ങള്‍
ധാതുക്കളുടെ കലവറയാണ് വെണ്ണ. മാംഗനീസ്, ക്രോമിയം, കോപ്പര്‍ തുടങ്ങിയവ ധാരാളം വെണ്ണയില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല നല്ലൊരു ആന്റി ഓക്സിഡന്റ് ആണ് വെണ്ണ.

വെണ്ണയുടെ ഗുണങ്ങള്‍
ആരോഗ്യകരമായ കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മെറ്റാബോളിസം ഉയര്‍ത്തുകയും ചെയ്യുന്നു.

വെണ്ണയുടെ ഗുണങ്ങള്‍
ഒമേഗ 3യും ഒമേഗ 6 ഫാറ്റി ആസിഡ് അടങ്ങിയതിനാല്‍ ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പ്രവര്‍ത്തന ക്ഷമമാക്കുന്നു. മാത്രമല്ല ചര്‍മ്മ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും വെണ്ണ കഴിക്കുന്നത് നല്ലതാണ്.

വെണ്ണയുടെ ഗുണങ്ങള്‍
ദഹന പ്രശ്നങ്ങളെ പരിഹരിക്കുന്നതില്‍ വെണ്ണ സഹായിക്കുന്നു. മാത്രമല്ല വയറിനുണ്ടാകുന്ന മറ്റ് അസ്വസ്ഥതകളെ ഇല്ലാതാക്കാനും വെണ്ണയ്ക്ക് കഴിയും.

വെണ്ണയുടെ ഗുണങ്ങള്‍
കോശങ്ങളുടെ പ്രവര്‍ത്തനത്തിന് കൊളസ്ട്രോള്‍ അത്യാവശ്യമാണ്. എന്നാല്‍ പലപ്പോഴും കൊളസ്ട്രോള്‍ എന്നാല്‍ മോശം എന്ന ചിന്താഗതിയായിരിക്കും നമുക്കുള്ളതും. പക്ഷേ ശരീരത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ കൊളസ്ട്രോള്‍ ഉത്പാദിപ്പിക്കാന്‍ വെണ്ണയ്ക്കു കഴിയും.

വെണ്ണയുടെ ഗുണങ്ങള്‍
ആര്‍ത്രൈറ്റിസ് പൂര്‍ണമായും ഇല്ലാതാക്കാന്‍ വെണ്ണയുടെ ഉപയോഗത്തിലൂടെ കഴിയും. മാത്രമല്ല എല്ലുകള്‍ക്കു ബലം നല്‍കുന്നതിനും വെണ്ണ കഴിയ്ക്കുന്നത് നല്ലതാണ്.

വെണ്ണയുടെ ദോഷങ്ങള്‍
ഗുണത്തെപ്പോലെ തന്നെ ദോഷങ്ങള്‍ ഉള്ള ഒരു ഭക്ഷ്യ വസ്തുവാണ് വെണ്ണ. കലോറി ഏറ്റവും കൂടുതലുള്ള ഒന്നാണ് വെണ്ണ എന്നത് സത്യം. മാത്രമല്ല ഇതിലടങ്ങിയിട്ടുള്ള കലോറി വ്യായാമത്തിലൂടെ പുറത്തു കളയുക എന്നതും ബുദ്ധിമുട്ടേറിയ കാര്യമാണ്.

വെണ്ണയുടെ ദോഷങ്ങള്‍
വെണ്ണയുടെ അമിത ഉപയോഗം അമിത വണ്ണത്തിനു കാരണമാകും എന്നതാണ് സത്യം. ഇതിലടങ്ങിയിട്ടുള്ള കൊഴുപ്പ് കുട്ടികളെയാണ് അധികവും പൊണ്ണത്തടിയന്മാരാക്കുന്നത്.

വെണ്ണയുടെ ദോഷങ്ങള്‍
ഇത്തരത്തില്‍ അമിതവണ്ണം പ്രായമായവരിലാണെങ്കില്‍ അത് ഹൃദയാഘാതത്തിന് കാരണമാകും. മാത്രമല്ല ഇത് പ്രമേഹത്തിനും പച്ചക്കൊടി വീശും.

വെണ്ണയുടെ ദോഷങ്ങള്‍
ഭക്ഷണത്തോടുള്ള ആര്‍ത്തി വെണ്ണ കഴിയ്ക്കുന്നതിലൂടെ വരുന്നു. ഇത് അമിത വണ്ണത്തിനും അതു വഴിയുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നു.



Click it and Unblock the Notifications
