Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
ആരോഗ്യകരമായ ഓഫീസ് ശീലങ്ങള്‍
നമ്മള് ഉണര്‍ന്നിരിക്കുന്ന സമയത്തില്‍ 6 മുതല്‍ 8 മണിക്കൂര്‍ വരെ ഓഫീസിലാണ് ചെലവഴിക്കുന്നത്. എന്നാല്‍, നമ്മളില്‍ പലരും ഉദാസീനമായ ജീവിതശൈലിക്കൊപ്പം ശരിയല്ലാത്ത ആഹാര ക്രമം ശീലിക്കുന്നത് ഓഫീസില്‍ നിന്നുമാണന്ന് അറിയാമോ?
ഓഫീസിലെ ഇത്തരം അനാരോഗ്യകരമായ ഭക്ഷണശീലത്തിന് പകരം ന്യൂഡല്‍ഹിയിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ സീനിയര്‍ ന്യൂട്രീഷനിസ്റ്റ് ആയ ദിവ്യ ചൗധരി നിര്‍ദ്ദേശിക്കുന്ന ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പിന്തുടര്ന്നു നോക്കൂ
വിശപ്പ് അകറ്റാന്‍ പ്രഭാത ഭക്ഷണം കഴിക്കുക. നിങ്ങള്‍ വേണ്ട ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ഓഫീസ് ജീവിതം നിങ്ങളുടെ ഭക്ഷണ ക്രമത്തെ താറുമാറാക്കും. വേണ്ട രീതിയില്‍ പ്രഭാത ഭക്ഷണം കഴിക്കാത്തതു മൂലമാണ് ജോലി സമയത്ത് അമിതമായി ഭക്ഷണം കഴിക്കാനുള്ള തോന്നല്‍ നമ്മളില്‍ ഉണ്ടാക്കുന്നത്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ക്രമരഹിതമായ ജീവിത ശൈലിയിലേക്ക് നയിക്കും. ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം ആണിത് അതിനാല്‍ ഒരിക്കലും ഒഴിവാക്കരുത്. ഏറ്റവും വിശപ്പുള്ള സമയമായതിനാല്‍ ഉച്ച ഭക്ഷണത്തിന് നമ്മള് എന്തും കഴിക്കും.

ഓഫീസിലെ കോഫീ മെഷീനുമായി സൗഹൃദമാവാം. കഫീന്‍ ഹൃദയത്തെയും ശ്വസനസംവിധാനത്തെയും ഉത്തേജിപ്പിക്കും. എന്ന് കരുതി സൗഹൃദം അമിതമാകരുത്.ദിവസം രണ്ട് കപ്പ് എന്ന തരത്തില്‍ കാപ്പിയുടെ ഉപയോഗം പരിമിതപ്പെടുത്തുക. ഓരോ കപ്പ് കാപ്പി കുടിക്കുമ്പോഴും രണ്ട് ഗ്ലാസ്സ് നിറയെ വെള്ളം കുടിക്കാനും ഓര്‍ക്കുക, കഫീന്റെ അളവ് അമിതമാവാതെ ശരീരത്തില്‍ നിന്നും പുറന്തള്ളാന്‍ ഇത് സഹായിക്കും.
പച്ചവെള്ളത്തിന് പകരം ഇളം ചൂടുവെള്ളം കുടിക്കാന്‍ ശ്രമിക്കുക. ചൂട് വെള്ളത്തിന് നിരവധി ഗുണങ്ങളുണ്ട്.
- ശരീരത്തില്‍ നിന്നും വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.ശരീരത്തില്‍ വിഷപദാര്‍ത്ഥങ്ങള്‍ അടിഞ്ഞു കൂടുന്നത് തലവേദന പോലെ നിരവധി വേദനകള്‍ക്കും അസ്വസ്ഥതകള്‍ക്കും കാരണമാകും .
-കുടല്, ഉദര രോഗങ്ങള്‍ എന്നിവ അകറ്റി ദഹന സംവിധാനം കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ചൂട് വെള്ളം സഹായിക്കും.
-ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ ചൂട് വെള്ളം സഹായിക്കും. പാണ്ട്, കരപ്പന്, വരണ്ട ചര്‍മ്മം, ചുളിവ് തുടങ്ങി വിവിധ ചര്‍മ്മ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ധാരാളം വെള്ളം കുടിക്കുന്നത് സഹായിക്കും.
ആരോഗ്യദായകങ്ങളായ ഭക്ഷണങ്ങള്‍ വീട്ടില്‍ നിന്നും കൊണ്ടുപോവുക. വീട്ടിലെ ഭക്ഷണങ്ങള്‍ അണുവിമുക്തവും വൃത്തിയുള്ളതും ആയിരിക്കും. പതിവായി കാന്റീനില്‍ നിന്നും ഭക്ഷണശാലകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നത് അവശ്യപോഷകങ്ങളുടെ ആഭാവം മൂലമുള്ള വിവിധ തരം രോഗങ്ങള്‍ വരാന്‍ കാരണമാകും. ഫാസ്റ്റ് ഫുഡ് ഉണ്ടാക്കുന്ന രീതി പലപ്പോഴും ഭക്ഷണത്തിലെ പോഷക മൂല്യങ്ങള്‍ നശിപ്പിക്കുന്ന തരത്തിലാണ്.
ചെറിയ മുറികളിലാണ് നിങ്ങള്‍ ഇരിക്കുന്നതെങ്കില്‍ അത് വൃത്തിയായി സൂക്ഷിക്കുക. സമയത്തിന് ആഹാരം കഴിക്കുക.കഴിവതും ശാന്തമായ അന്തരീക്ഷം ഇതിനായി തിരഞ്ഞെടുക്കുക . ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുക. എല്ലായ്പ്പോഴും പഴങ്ങള്‍ കൈയ്യില്‍ കരുതുക. ശരീരഭാരം കൂട്ടാത്ത മികച്ച ലഘുഭക്ഷണങ്ങളാണിവ. കടല വറുത്തത്, പൂര്‍ണ്ണമായും ധാന്യങ്ങള്‍ അടങ്ങിയ ക്രാക്കറുകള്‍ എന്നിവ ബിസ്കറ്റിന് പകരം ലഘുഭക്ഷണത്തിന് തിരഞ്ഞെടുക്കാം. ഉപ്പില്ലാത്ത ബാദം, വാള്‍നട്ട്, മധുരമില്ലാത്ത അത്തിപ്പഴം എന്നിവയും നല്ലതാണ്.
ഓഫീസില്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കാനുള്ള വഴികള്‍
തൈര്, കൊഴുപ്പ് കുറഞ്ഞ വെണ്ണക്കട്ടി, പഴങ്ങള്‍, ഹമൂസ്,പച്ചക്കറികള്‍ പോലുള്ള ഭക്ഷണങ്ങളും ആരോഗ്യദായകങ്ങളായ ലഘുഭക്ഷണങ്ങളും ഓഫീസ് ബോക്സിലോ ബാഗിലോ എടുക്കുകയും ഓഫീസിലെത്തുമ്പോള്‍ അവിടുത്തെ ഫ്രിഡ്ജില്‍ കൊണ്ട് വയ്്ക്കുകയും ചെയ്യുക. ഇവയില്‍ നിങ്ങളുടെ പേരെഴുതി വയ്ക്കാന്‍ മറക്കരുത്. ജോലി സമയത്ത് ഇടയ്ക്ക് ഇരിക്കുന്നിടത്ത് നിന്നും എഴുന്നേല്‍ക്കുന്നതിനും വിശക്കുമ്പോള്‍ ആരോഗ്യദായകങ്ങളായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനും ഇത് സഹായിക്കും. സുഹൃത്തുക്കളും മറ്റും നടത്തുന്ന പാര്‍ട്ടികളില്‍ അമിതമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കൂടാതെ കലോറികൂടിയ ഭക്ഷണങ്ങള്‍ സമ്മാനമായി സ്വീകരിക്കുന്നതും കുറയ്ക്കുക. നിങ്ങളുടെ പരിധികളെ ബഹുമാനിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
