For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക എയ്ഡ്‌സ് ദിനം 2018: കാലന്റെ ദൂതുമായി ഒരു രോഗം

|

എച്ച് ഐ വി ബാധിയ്ക്കുക എന്നാല്‍ മരണത്തിന്റെ മണി മുഴങ്ങാന്‍ സമയമായി എന്നാണ് അര്‍ത്ഥം. എന്നാല്‍ എച്ച് ഐ വി ബാധിച്ചയാള്‍ എത്ര നാള്‍ ജീവിച്ചിരിക്കുമെന്ന് കൃത്യമായി ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. എച്ച് ഐ വി പോസിറ്റീവ് ആണെങ്കില്‍ ഉടന്‍ തന്നെ മരണപ്പെടുന്നവരുണ്ട്, എന്നാല്‍ ദീര്‍ഘകാലം ജീവിച്ചിരിക്കുന്നവരുണ്ട്. ഇതെല്ലാം ഇത്തരക്കാരുടെ രോഗപ്രതിരോധ ശേഷി കണക്കിലെടുത്തായിരിക്കും. എച്ച് ഐ വി എന്നാല്‍ എയ്ഡ്‌സ് അല്ല?

എന്നാല്‍ ഇന്നത്തെ കാലത്ത് എന്തിനും ഏതിനും പരിഹാരം കാണുന്നശാസ്ത്ര ലോകത്തിന് എയ്ഡ്‌സ് എന്ന മഹാമാരിയ്ക്ക് മാത്രം പരിഹാരം കാണാന്‍ കഴിഞ്ഞില്ലെന്നതാണ് സത്യം. എങ്കിലും മരുന്നിന്റെ കണ്ടു പിടുത്തങ്ങളുടെ ഫലമായി ആയുസ്സിന്റെ നീളം കൂടിയവരും ഒട്ടും കുറവല്ല.

എച്ച് ഐ വി ബാധിച്ചാല്‍ നമ്മുടെ ജീവിതമെങ്ങനെ, എത്ര കാലം ജീവിയ്ക്കും, എന്തൊക്കെയാണ് പ്രധാന ലക്ഷണങ്ങള്, എങ്ങനെയെല്ലാം പകരും എന്ന് ഇന്നും അറിയാത്തവര്‍ ധാരാളം. പ്രധാനമായും അറിവില്ലായ്മയാണ് ഈ രോഗത്തിന്റെ പ്രധാന കാരണം എന്നത് സത്യം. വിവാഹത്തിന് മുമ്പ് എച്ച്‌ഐവി ടെസ്റ്റ് വേണം

എയ്ഡ്‌സ് രൂപാന്തരം പ്രാപിക്കാന്‍ സമയം

എയ്ഡ്‌സ് രൂപാന്തരം പ്രാപിക്കാന്‍ സമയം

എച്ച് ഐ വി പോസിറ്റീവ് ആണെങ്കിലും അത് എയ്ഡ്‌സ് എന്ന മഹാമാരിയായി മാറാന്‍ വര്‍ഷങ്ങളുടെ കാലതാമസമുണ്ടാകും. ഈ സമയത്തെല്ലാം ആരോഗ്യത്തിന് കൂടുതല്‍ പരിചരണം നല്‍കണം എന്നതാണ് ആദ്യം ചെയ്യേണ്ടതും.

കുടുംബത്തിന്റെ പിന്തുണ

കുടുംബത്തിന്റെ പിന്തുണ

എയ്ഡ്‌സ് ബാധിച്ചവര്‍ സമൂഹത്തിലും കുടുംബത്തിലും ഒറ്റപ്പെട്ട് പോകുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. എന്നാല്‍ ഇവര്‍ക്ക് ആദ്യം വേണ്ടത് സമൂഹത്തിന്റേയും കുടുംബത്തിന്റേയും പിന്തുണയാണ്.

മാനസിക സംഘര്‍ഷം കുറയ്ക്കുക

മാനസിക സംഘര്‍ഷം കുറയ്ക്കുക

മാനസിക സംഘര്‍ഷം കുറയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. താന്‍ മരണപ്പെടാന്‍ പോകുന്നു എന്ന ഭീതി രോഗിയുടെ മനസ്സിനെ പിടിച്ചുലയ്ക്കും. എന്നാല്‍ തനിയ്ക്കിതില്‍ നിന്നും മോചനം ലഭിയ്ക്കും എന്ന ശുഭാപ്തി വിശ്വാസം എപ്പോഴും കൂടെ വേണം.

 രോഗികളെ അംഗീകരിക്കണം

രോഗികളെ അംഗീകരിക്കണം

എയ്ഡ്‌സ് രോഗികളെ അംഗീകരിക്കാനുള്ള മനസ്സാണ് ആദ്യം നമുക്ക് വേണ്ടത്. നമ്മുടെ സമൂഹത്തില്‍ അവരും ജോലിയെടുത്തു കഴിയേണ്ടവരാണ് എന്ന ചിന്ത നമുക്കും അവര്‍ക്കും ഉണ്ടാവണം.

പരിചരണത്തില്‍ ഭയം വേണ്ട

പരിചരണത്തില്‍ ഭയം വേണ്ട

പലര്‍ക്കും എയ്ഡ്‌സ് രോഗികളുടെ അടുത്ത് പോകാന്‍ തന്നെ ഭയമാണ്. എന്നാല്‍ എയ്ഡ്‌സ് രോഗികള്‍ക്കു വരുന്ന പല രോഗങ്ങളും പകരുന്നവയല്ല. അതുകൊണ്ടു തന്നെ ഇവരെ പരിചരിയ്ക്കുന്ന കാര്യത്തില്‍ തെല്ലും ഭയക്കേണ്ടതില്ല.

അമ്മയില്‍ നിന്നും കുഞ്ഞിലേക്ക്

അമ്മയില്‍ നിന്നും കുഞ്ഞിലേക്ക്

അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് എയ്ഡ്‌സ് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്കുണ്ടാകുന്ന പല രോഗങ്ങളുെ കുഞ്ഞിനും വരാം എന്നതാണ് സത്യം. എന്നാല്‍ പലപ്പോഴും രോഗം പകരാതെയും കുഞ്ഞിനെ സംരക്ഷിക്കാറുണ്ട്.

രോഗ നിര്‍ണയം

രോഗ നിര്‍ണയം

രക്ത പരിശോധനയിലൂടെയാണ് പ്രധാനമായും എയ്ഡ്‌സ് പരിശോധിയ്ക്കുന്നത്. മൂന്ന് ടെസ്റ്റുകള്‍ ആവര്‍ത്തിച്ചു നടത്തിയാണ് എച്ച് ഐ വി പോസിറ്റീവാണെന്നു കണ്ടെത്തുന്നതും.

ചികിത്സ

ചികിത്സ

എച്ച് ഐ വി പോസിറ്റീല് ആയാല്‍ പിന്നെ ചികിത്സയുടെ കാര്യത്തില്‍ പ്രതീക്ഷയുണ്ടാവില്ല. ഇതിനു കാരണമാകട്ടെ എച്ച് ഐ വി വൈറസിനെ ഒരിക്കലും പൂര്‍ണമായും ശരീരത്തില്‍ നിന്നും നീക്കം ചെയ്യാനാവില്ലെന്നതും.

രോഗത്തെ നിയന്ത്രിക്കാം

രോഗത്തെ നിയന്ത്രിക്കാം

പലപ്പോഴും എച്ച് ഐ വി പോസിറ്റീവ് ആയവര്‍ മരണത്തോടടുത്ത മനോഭാവമാണ് സ്വീകരിച്ചു വരുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ചിന്തകള്‍ വെടിഞ്ഞ് രോഗത്തെ ഫലപ്രദമായ രീതിയില്‍ ചികിത്സിക്കുകയാണ് വേണ്ടത്. രോഗബാധ കണ്ടെത്തിയാലുടന്‍ വിദഗ്ധനായ ഒരു ഡോക്ടറുടെ ഉപദേശം തേടണം.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് പ്രധാനമായും എയ്ഡ്‌സ് പകരുന്നത്. അതുകൊണ്ടു തന്നെ രോഗ ലക്ഷണങ്ങള്‍ക്കായി കാത്തിരിക്കാതെ ഉടന്‍ തന്നെ ചികിത്സ തേടുന്നതാണ് ഉത്തമം.

മയക്കു മരുന്നിന്റെ ഉപയോഗം

മയക്കു മരുന്നിന്റെ ഉപയോഗം

മയക്കു മരുന്നിന്റെ ഉപയോഗവും എയ്ഡ്‌സ് പകരാന്‍ കാരണമാകുന്ന ഒന്നാണ്. മയക്കു മരുന്ന് സംഘം ചേര്‍ന്ന് കുത്തിവെയ്ക്കുന്നവര്‍ക്ക് എയ്ഡ്‌സ് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.

രക്തദാനം

രക്തദാനം

എയ്ഡ്‌സ് രോഗിയുടെ ശരീരത്തില്‍ നിന്ന് രക്തം ദാനം ചെയ്യുന്നതു വഴിയും എച്ച് ഐ വി ബാധയേല്‍ക്കാം. അതുകൊണ്ടു തന്നെ വ്യക്തവും കൃത്യവുമായ പരിശോധനകള്‍ക്കു ശേഷം മാത്രം രക്തം സ്വീകരിക്കുക.

English summary

world Aids Day 2018: Act Early To Prevent AIDS

AIDS is a deadly disease caused by an infectious HIV virus that has killed millions of people all over the globe. Act early to prevent AIDS.
X
Desktop Bottom Promotion