Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
ശരീരമറിയാത്ത ചില അപകടങ്ങള്‍
നമ്മുടെ ശരീരത്തിനെന്തെങ്കിലും സംഭവിച്ചാല്‍ അത് നമ്മള് പെട്ടെന്ന് തിരിച്ചറിയുന്നു. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ തിരിച്ചറിയപ്പെടാതെ പോകുന്ന നിരവധി കാര്യങ്ങള്‍ നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്നുണ്ട്. വെറും കാര്യങ്ങളല്ല അപകടകരമായ കാര്യങ്ങള്‍.
നമ്മുടെ നിത്യോപയോഗ സാധനങ്ങളാണ് ഈ അപകടങ്ങള്‍ക്കു വഴിവെയ്ക്കുന്നതെന്നത് മറ്റൊരു സത്യം. എത്രയൊക്കെ ആരോഗ്യകരമായ ജീവിതം തിരഞ്ഞെടുത്താലും പലതും നമുക്ക് മാറ്റാനൊക്കാത്തതാണ്. എന്തൊക്കെ കാര്യങ്ങളാണ് അപകടമാണെന്നറിഞ്ഞിട്ടും നാം കൂടെക്കൂട്ടുന്നതെന്നു നോക്കാം.

സോപ്പു പൊടിയുടെ ഉപയോഗം
വസ്ത്രമലക്കണമെങ്കില് സോപ്പു പൊടി അത്യാവശ്യം. എന്നാല്‍ പലപ്പോഴും സോപ്പു പൊചിയുടെ അമിതോപയോഗം ശരീരത്തിനേല്‍പ്പിക്കുന്ന ആഘാതം ചെറുതൊന്നുമല്ല. വന്ധ്യതയ്ക്കും പല തരത്തിലുള്ള അലര്‍ജിയ്ക്കും സോപ്പു പൊടി കാരണമാകുന്നുണ്ട്.

നഖം കടിക്കല്‍
ഇതൊരു ശീലമാണ്. എത്രയൊക്കെ വേണ്ടെന്നു വച്ചാലും പലപ്പോഴും ഈ ശീലം നമ്മളെ പൂര്‍വ്വാധികം ശക്തിയോടു കൂടി പിന്തുടരുന്നു. എന്നാല്‍ പലപ്പോഴും ഇത് പല്ലിനു മാത്രമല്ല പ്രശ്നമുണ്ടാക്കുന്നത് മറ്റു പല ആരോഗ്യപ്രശ്നങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്നു.

മദ്യപാനത്തിന്റെ വേഗത
മദ്യപാനത്തിന്റെ അളവിനേക്കാള്‍ നമ്മളെ ഭയപ്പെടുത്തുന്നതും അനാരോഗ്യത്തിലേക്ക് നയിക്കുന്നതും മദ്യപാനത്തിലുള്ള വേഗതയാണ്. പലപ്പോഴും കൂടിയ വേഗതയിലുള്ള മദ്യപാനം പെട്ടെന്ന് തന്നെ കരളിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്നു.

അമിത സമ്മര്‍ദ്ദം
അമിത സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നം കുറച്ചൊന്നുമല്ലേ. പലപ്പോഴും ഇത്തരത്തിലുള്ള സമ്മര്‍ദ്ദത്തെ നിശബ്ദ കൊലയാളി എന്നാണ് അറിയപ്പെടുന്നത്.

സോഡയുടെ ഉപയോഗം
സോഡ ഉപയോഗിക്കുന്ന കാര്യത്തില്‍ നാം ഒട്ടും പുറകിലല്ല. എത്ര ഉപയോഗിച്ചാലും പലപ്പോഴും സോഡയോടുള്ള നമ്മുടെ ആഗ്രഹം കൂടിക്കൂടി വരികയേ ഉള്ളൂ. എന്നാല്‍ ഇത് നമ്മളെ പെട്ടെന്ന് തന്നെ വയസ്സന്മാരാക്കും.

കുടിവെള്ളത്തിലെ ക്ലോറിന്‍
വെള്ളം ശുദ്ധീകരിക്കാനാണ് ക്ലോറിന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും ആസ്തമ, ഡയബറ്റിസ് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകാും. മാത്രമല്ല നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ഇത് ഏറഅറവും ബാധിയ്ക്കുന്നത് എന്നതാണ് സത്യം.

വൈഫൈ എന്ന കൊലയാളി
ഇപ്പോള്‍ എവിടേയും എപ്പോഴും വൈഫൈ ഉണ്ട്. ശാസത്രം ഇത്രയേറെ പുരോഗമിച്ചു കഴിഞ്ഞ സമയത്ത് നിരവധി ആരോഗ്യപ്രശ്നങ്ങളും നമുക്ക് ചുറ്റും വട്ടമിട്ടു പറക്കുന്നുണ്ടെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് വൈഫൈ.

പഞ്ചസാരയുടെ അമിതോപയോഗം
എന്തും മിതമായ രീതിയില്‍ ഉപയോഗിച്ചാല്‍ ആരോഗ്യം തന്നെയാണ്. എന്നാല്‍ അത് അമിതമായാലോ അതാണ് പഞ്ചസാരയുടെ കാര്യത്തിലും സംഭവിക്കുക എന്നതാണ് സത്യം.

ലാപ്ടോപ്പ് ലാപ്പില്‍
മടിയില്‍ വച്ചു തന്നെ ലാപ്ടോപ് ഉപയോഗിക്കുന്നവരാണ് ഇന്നേറെയുംയ. യാത്രകളിലും മറ്റു സന്ദര്‍ഭങ്ങളിലും ഇത്തരത്തിലായിരിക്കും ഇതിന്റെ ഉപയോഗവും. എന്നാല്‍ ഇത്തരത്തിലുള്ള ഉപയോഗം പുരുഷന്മാരില് വന്ധ്യതയ്ക്കു കാരണമാകും.



Click it and Unblock the Notifications