Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഭക്ഷണത്തിലൂടെ ക്യാന്‍സറിനെ തോല്‍പ്പിക്കാം
ക്യാന്‍സറിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നു കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് സത്യം. എന്നാല്‍ നമ്മള് തന്നെ വിചാരിച്ചാല്‍ ക്യാന്‍സര്‍ എന്ന മഹാമാരിയെ തുരത്താമെന്നതാണ്.
ഓരോ ദിവസവും മാറി വരുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയുമെല്ലാമാണ് ക്യാന്‍സറിന്റെ പ്രധാന കാരണമായി നാം ഇന്നും കണക്കാക്കുന്നത്. എന്നാല്‍ ഇതല്ലാതെ തന്നെ നിരവധി കാര്യങ്ങള്‍ ക്യാന്‍സറിനു കാരണമാകുന്നുണ്ട്. ഈ ക്യാന്‍സറൊക്കെ ഇത്രേ ഉള്ളൂ....
ഭക്ഷണത്തിലൂടെ തന്നെ ക്യാന്‍സര്‍ ഇല്ലാതാക്കുകയും ക്യാന്‍സര്‍ ഉണ്ടാക്കുകയും ചെയ്യാം. എന്നാല്‍ പലര്‍ക്കും ക്യാന്‍സര്‍ ഇല്ലാതാക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കില്ല. ഭക്ഷണകാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ എങ്ങനെയൊക്കെ ക്യാന്‍സര്‍ ചെറുക്കാമെന്ന് നോക്കാം.

ശുദ്ധമായ പച്ചക്കറി
പഴമായാലും പച്ചക്കറിയായാലും ശുദ്ധമായവ മാത്രം ഭക്ഷണത്തിലുള്‍പ്പെടുത്തുക. എന്നാല്‍ ഇന്നു പലര്‍ക്കും ലഭ്യമാകുന്നതും ശുദ്ധമല്ലാത്ത വസ്തുക്കള്‍ തന്നെയാണ്. ഇതും ക്യാന്‍സര്‍ കാരണമെന്നതിന് യാതൊരു സംശയവുമില്ല. മാത്രമല്ല ഭക്ഷണത്തില്‍ കൂടുതല്‍ ധാന്യങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക.

നാരുകളുള്ള ഭക്ഷണം
കൂടുതല്‍ നാരുകളടങ്ങിയ ഭക്ഷണം കഴിക്കുക. ഇത് ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ഇത്തരത്തിലുള്ള ഭക്ഷണം നമ്മുടെ ദഹന വ്യവസ്ഥയെ തന്നെ ത്വരിതഗതിയിലാക്കും. വൈറ്റ്റൈസിനു പകരം ബ്രൗണ്‍ റൈസ് കൂടുതലായി പാചകത്തിനുപയോഗിക്കുക. മാത്രമല്ല അണുവിമുക്തമായ പഴങ്ങളും, ചോളം , ഉരുളക്കിഴങ്ങ് തുടങ്ങിയ കൂടുതല്‍ കഴിക്കുക.

രൂപമാറ്റം സംഭവിച്ച് ഭക്ഷണങ്ങള്‍
പല ഭക്ഷണ പദാര്‍ത്ഥങ്ങളും നമുക്ക് അതുപോലെ തന്നെ കഴിക്കാവുന്നതാണ്. എന്നാല്‍ പലതിനേയും നമ്മള് പലപ്പോഴായി നമുക്കിഷ്ടമുള്ള രീതിയിലേക്ക് മാറ്റുന്നു. ഇതോടൊപ്പം രുചി വര്‍ദ്ധിപ്പിക്കാനെന്ന രീതിയില്‍ പല വിധ പദാര്‍ത്ഥങ്ങളും ചേര്‍ക്കുന്നു. ഇത് നമ്മള് അറിഞ്ഞു കൊണ്ടു രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണ്.

റെഡ് മീറ്റ് ഒഴിവാക്കുക
നോണ്‍വെജ് ഇഷ്ടമുള്ളവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ ആരോഗ്യത്തിന് മുന്‍തൂക്കം നല്കുമ്പോള് റെഡ് മീറ്റ് ഒഴിവാക്കുന്നതാണ് നല്ലത്. ഈ അടുത്ത കാലത്തായി നടന്ന പഠനത്തില്‍ ക്യാന്‍സര്‍ വന്നവരില്‍ 50 ശതമാനം പേരും നോണ്‍വെജിറ്റേറിയന്‍ കഴിക്കുന്നവരായിരുന്നു.

കൊഴുപ്പു നിറഞ്ഞ ഭക്ഷണം
കൊഴുപ്പു നിറഞ്ഞ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ തന്നെ ക്യാന്‍സര്‍ സാധ്യത പോലും നമുക്കുണ്ടാവില്ല. ജങ്ക്ഫുഡ്, ബര്‍ഗര്‍, പിസ, നെയ്യ്, ഫാറ്റ് മില്‍ക്ക്, തുടങ്ങിയവയാണ് ഏറ്റവും അപകടകാരികളായ ഭക്ഷണങ്ങള്‍.

രോഗപ്രതിരോധ ശേഷി
രോഗ പ്രതിരോധ ശേഷിയെ നശിപ്പിക്കുകയാണ് പല ഭക്ഷണങ്ങളും ചെയ്യുന്നത്. എന്നാല്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ നാം കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. തക്കാളി, ബ്രൊക്കോളി, ഇലവര്‍ഗ്ഗങ്ങള്‍, മുന്തിരി, കാരറ്റ് തുടങ്ങിയ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ധാരാളം കഴിക്കുന്നതും നല്ലതാണ്.

പച്ചക്കറികളിലെ വിശ്വാസ്യത
പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വൃത്തിയായി കഴുകിയതിനു മാത്രം ഉപയോഗിക്കുക. ഇതിലടങ്ങിയിട്ടുള്ള എല്ലാ തരത്തിലുള്ള രാസമാലിന്യങ്ങളും പോവുന്നതു വരെ വൃത്തിയായി കഴുകുക. അല്ലാത്ത പക്ഷം ക്യാന്‍സറിലേക്ക് നയിക്കുന്ന ഏറ്റവും വലിയ കാരണമാണ് ഇത്.

ആരോഗ്യമുള്ള ഭക്ഷണശീലം
ആരോഗ്യമുള്ള ഭക്ഷണ ശീലം തുടരുക. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ക്കു പകരം കഴിവതും ആവിയില്‍ വേവിക്കുന്ന ഭക്ഷണം ശീലമാക്കുക.

മോശം ഭക്ഷണങ്ങള്‍ ഒഴിവാക്കുക
ഫ്രിഡ്ജില്‍ വെച്ചതും പഴകിയതുമായി ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത് കഴിവതും കഴിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലതും. ക്യാന്‍സര്‍ വരുത്തുന്നതില്‍ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്.



Click it and Unblock the Notifications
