Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
കണ്ണിനെ കാക്കാം പൊന്നു പോലെ
കണ്ണിനെ പൊന്നു പോലെ കാക്കണമെന്നാണ്, എന്നാല്‍ പലരും കണ്ണിന്റെ സംരക്ഷണത്തില്‍ വേണ്ടത്ര പ്രാധാന്യം നല്‍കാത്തതും പ്രശ്നമാണ്. പഴമക്കാര്‍ പറയുന്നതു പോലെ കണ്ണുണ്ടെങ്കില്‍ കണ്ണിന്റെ വിലയറിയില്ല. കമ്പ്യൂട്ടറില്‍ നിന്നും കണ്ണു സംരക്ഷിയ്ക്കാം
നമ്മുടെ കാഴ്ചയ്ക്ക് എന്തെങ്കിലും തകരാര്‍ സംഭവിക്കുന്നതു വരെ നാം കണ്ണിനെ പറ്റി ആലോചിക്കുകയേ ഇല്ല എന്നതാണ് സത്യം. എന്നാല്‍ കണ്ണിനെ എപ്പോഴും സംരക്ഷിക്കണം. കണ്ണു സംരക്ഷിക്കാന്‍ എന്തൊക്കെ ചെയ്യണമെന്നു നമുക്ക് നോക്കാം.

പുകവലി നിര്‍ത്തുക
പ്രായമാകുമ്പോള്‍ എല്ലാവരുടേയും കാഴ്ച കുറയുന്നത് സ്വാഭാവികം. എന്നാല്‍ പുകവലി നിങ്ങളുടെ കാഴ്ചയെ ചെറുപ്പത്തില്‍ തന്നെ ബാധിക്കും. പുകവലി കുറയ്ക്കുകയല്ലാതെ വേറെ മാര്‍ഗമൊന്നുമില്ല എന്നതാണ് സത്യം.

സൂര്യപ്രകാശം
സൂര്യപ്രകാശം നേരിട്ട് കണ്ണില്‍ പതിക്കാന്‍ ഇടയാക്കരുത്. അതുകൊണ്ടു തന്നെ വെയിലത്തിറങ്ങുമ്പോള്‍ സണ്‍ഗ്ലാസ് ധരിക്കാന്‍ ശ്രമിക്കുക.

ശരീരഭാരം നിയന്ത്രിക്കുക
അമിതമായി ശരീരഭാരം കൂടുന്നത് ഡയബറ്റിസ് കാരണമാകാം. അതുകൊണ്ടു തന്നെ ഇത് തിമിര സാധ്യത വളരെ കൂടുതലാക്കും.

മത്സ്യം ശീലമാക്കാം
ദിവസവും മത്സ്യം കഴിക്കുന്നത് ശീലമാക്കുക. ഇത് കാഴ്ചശക്തിയെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ വെജിറ്റബിള്‍ എണ്ണയുടെ ഉപയോഗം കുറയ്ക്കുക.

പഴങ്ങള്‍ ശീലമാക്കുക
ഭക്ഷണത്തില്‍ നിരവധി പഴങ്ങള്‍ ഉള്‍പ്പെടുത്തുക. കണ്ണിനാവശ്യമായ പോഷകങ്ങള്‍ പഴത്തില്‍ നിന്നും ലഭിക്കും എന്നതാണ് വലിയ കാര്യം.

ഇലക്കറികള്‍ ശീലമാക്കുക
ചീര, മുരിങ്ങ തുടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നത് ശീലമാക്കുക. ഇത് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുമെന്ന് നിസ്സംശയം പറയാം.

കണ്ണ് പരിശോധിക്കാം
ഓരോ രണ്ട് വര്‍ഷം കഴിയുമ്പോഴും കണ്ണ് പരിശോധിക്കാം എന്നതാണ് മറ്റൊരു കാര്യം. കാഴ്ചശക്തിയേയും കണ്ണിന്റെ ആരോഗ്യത്തേയും കുറിച്ച് നമ്മള് എപ്പോഴും ശ്രദ്ധാലുക്കളായിരിക്കണം.

മേക്കപ് സാധനങ്ങള്‍ മാറ്റുക
എല്ലാ ആറുമാസത്തിലും കണ്ണിലുപയോഗിക്കുന്ന മേക്കപ് സാധനങ്ങള്‍ മാറ്റുക. അല്ലാത്ത പക്ഷം അത് കണ്ണിന് അലര്‍ജി ഉണ്ടാക്കും.

ഉറങ്ങുമ്പോള്‍ ലെന്‍സ് മാറ്റിവെയ്ക്കാം
നമ്മള് ഉറങ്ങുമ്പോള്‍ കണ്ണില്‍ ലെന്‍സ് ഉപയോഗിക്കുന്നവരാണെങ്കില്‍ അത് അഴിച്ചു വെച്ചിട്ട് ഉറങ്ങേണ്ടതാണ്.



Click it and Unblock the Notifications
