Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ഹാങ് ഓവറിന്റെ കാര്യത്തില്‍ നോ ടെന്‍ഷന്‍
മദ്യപിക്കുന്നവര്‍ ഒട്ടും കുറവല്ല നമ്മുടെ കേരളത്തില്‍. മദ്യപിക്കുന്നതിനേക്കാള്‍ തലവേദന അതിന്റെ ഹാങ് ഓവര്‍ മാറാനാണെന്നതാണ് സത്യം. എന്നാല്‍ പലപ്പോഴും ഹാങ് ഓവര്‍ മാറ്റാനുള്ള വഴികള്‍ ആര്‍ക്കും അറിയില്ല. വെള്ളം മരുന്നാക്കാം, എങ്ങനെയെന്നറിയൂ
മദ്യപിച്ചു കഴിഞ്ഞാല്‍ അടുത്ത ദിവസം തല പൊങ്ങുന്നില്ല എന്ന കാര്യം മാത്രം എല്ലാവര്‍ക്കുമറിയാം. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ മിക്കവരും അനുഭവിച്ചിട്ടുണ്ടാകും. എങ്കില്‍ ഇതിനെ എങ്ങനെ പ്രതിരോധിക്കണമെന്നു നമുക്ക് നോക്കാം.

വെള്ളം കുടിയ്ക്കുക
ധാരാളം വെള്ളം കുടിയ്ക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്ന രീതിയില്‍ ഇഷ്ടം പോലെ വെള്ളം കുടിയ്ക്കണം. എന്നാല്‍ പലപ്പോഴും വെള്ളം കുടിയ്ക്കുന്ന കാര്യത്തില്‍ പലരും പുറകോട്ടാണ് എന്നതാണ് ഇത്തരത്തില്‍ ഹാങ് ഓവര്‍ ഉണ്ടാക്കുന്നത്.

തക്കാളി ജ്യൂസ്
ഹാങ് ഓവര്‍ പരിഹരിക്കാനുള്ള ഏറ്റവും നല്ല പാനീയമാണ് ഇത്. ഇതു വരെ കണ്ടു പിടിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നന്നായി ഹാങ് ഓവര്‍ എന്ന തലവേദന ഇല്ലാതാക്കാന്‍ തക്കാളി ജ്യൂസിനു കഴിയും.

പകുതി വേവിച്ച മുട്ട
പകുതി വേവിച്ച മുട്ട കഴിക്കുന്നത് ഹാങ് ഓവര്‍ പ്രതിരോധിക്കും. മുട്ടയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ ആല്ക്കഹോളിലെ വിഷാംശത്തെ ഇല്ലാതാക്കുന്നു. കൂടാതെ മുട്ട ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു.

കൊക്കക്കോള
കൊക്കക്കോളയ്ക്ക് ഹാങ് ഓവര്‍ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഇത് തലവേദനയേയും ഇല്ലാതാക്കുന്നു. എന്നല്‍ ഈ പാനീയം എപ്പോഴും കഴിക്കുന്നതും നല്ലതല്ല.

ഫ്രൂട്ട് ജ്യൂസ്
ഓറഞ്ച് ജ്യൂസ് ഹാങ് ഓവര്‍ പ്രതിരോധിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന പാനീയമാണ്. ഇതിലടങ്ങിയിട്ടുള്ള ഫ്രക്ടോസ് ടോക്സിനുകളെ പുറന്തള്ളി കരളിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു. മാത്രമല്ല വിറ്റാമിന്‍ സി തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കുകയും ചെയ്യുന്നു.

ഇഞ്ചി
ഇഞ്ചി ഔഷധങ്ങളില്‍ മുന്പനാണ്. എന്നാല്‍ പലപ്പോഴും ഇഞ്ചിയുടെ മഹത്വം നമ്മള് അറിയാതെ പോകുന്നു. മദ്യപിച്ചാലുണ്ടാകുന്ന പല പ്രശ്നങ്ങള്‍ക്കും ഇഞ്ചി ഉത്തമ പരിഹാരമാണ്. ഇഞ്ചിയും ഇഞ്ചിമിഠായിയും ഹാങ് ഓവര്‍ പ്രതിരോധിക്കും.

പ്ലം പഴം
പ്ലം പഴമാണ് മറ്റൊരു ഔഷധം. വിദേശിയാണെങ്കിലും നമ്മള് മലയാളികള്‍ക്ക് പ്രിയങ്കരമാണ് പ്ലം. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ കരളിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു. മാത്രമല്ലേ പല ചര്‍മ്മ രോഗങ്ങള്‍ക്കും പ്ലം കഴിക്കുന്നത് പരിഹാരമാണ്.

വ്യായാമം ചെയ്യുക
വ്യായാമം ചെയ്യുന്നതും ഒരു നല്ല കാര്യമാണ്. എന്നാല്‍ അതെത്രത്തോളം പ്രാക്ടിക്കല്‍ ആകുമെന്നത് കണ്ടറിയണം. കാരണം ഹാങ് ഓവര്‍ ആയി തല പൊക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വ്യായാമം ചെയ്യുക എന്നത് പമിയാണ്.

കാബേജ് കഴിക്കുക
കാബേജ് കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത് ഹാങഅ ഓവര്‍ പ്രതിരോധിക്കും. ഇതിലടങ്ങിയിട്ടുള്ള നശിച്ചു പോകാത്ത ബാക്ടീരിയ ആരോഗ്യത്തിനോടൊപ്പം ഊര്‍ജ്ജവും പകരുന്നു. ഇത് ഹാങ് ഓവറിനെ പ്രതിരോധിക്കുന്നു.



Click it and Unblock the Notifications