Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
അയവിറക്കല്‍ ആരോഗ്യത്തിന് നല്ലതോ?
എപ്പോഴും അയവിറക്കുന്നത് പശുവോ ആടോ ഒക്കെയായിരിക്കും. എന്നാല്‍ മനുഷ്യനും അങ്ങനെയെന്ന് ചില സന്ദര്‍ഭങ്ങള്‍ തെളിയിക്കുന്നു. പലപ്പോഴും ഇത്തരത്തിലുള്ള അയവിറക്കല്‍ ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പറയുന്നത്. വൈറ്റമിന്‍ ഡി കുറവെങ്കില്‍...
ഇന്ത്യക്കാരുടെ ശീലങ്ങളില്‍ ഒന്നാണിത്. എപ്പോഴും എന്തെങ്കിലും ചവച്ചോണ്ടിരിക്കും. പക്ഷേ പലപ്പോഴും ഇത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ഇതെല്ലാം നമ്മുടെ സ്വഭാവരൂപീകരണത്തിന്റെ കൂടി ഭാഗമാണ് എന്നതാണ് മറ്റൊരു കാര്യം. കൊലയാളി ഭക്ഷണങ്ങള്‍
എന്നാല്‍ ഈ ദു:ശ്ശീലം അമിത വണ്ണവും പല്ലിന്റെ ആരോഗ്യവും നമ്മുടെ ശാരീരികാരോഗ്യവും നശിപ്പിക്കും എന്നതില്‍ സംശയമില്ല. ഏതൊക്കെ സന്ദര്‍ഭങ്ങളിലാണ് നമ്മള് ഈ ചവയ്ക്കല് ഒരു ശീലമാക്കുന്നതെന്നു നോക്കാം.

സിനിമ കാണുമ്പോള്‍
സത്യമാണിത്. കാരണം ഒരു സിനിമ കാണാന്‍ തീയേറ്ററില്‍ പോകുമ്പോള്‍ നമ്മുടെ കയ്യില്‍ പോപ്കോണ്‍, പെപ്സി തുടങ്ങിയ ഒരുമാതിരിപ്പെട്ട കാര്യങ്ങളൊക്കെ ഉണ്ടാവും എന്നതാണ് സത്യം. ഇത് നമ്മുടെ ആരോഗ്യത്തെ എത്രത്തോളം മോശമാക്കാമോ അത്രയും മോശമാക്കും.

മഴയുള്ളപ്പോള്‍
മഴയുള്ളപ്പോള്‍ ആണ് മറ്റൊരു പ്രധാന സംഭവം. മഴയും ചൂടുള്ള സ്നാക്സും നല്ല കോമ്പിനേഷന്‍ ആയിരിക്കും. ആവശ്യത്തല് അധികമായാലുള്ള ഈ ശീലം പല്ലിനെ കേടുവരുത്തും.

ക്രിക്കറ്റ് കാണുമ്പോള്‍
വേള്‍ഡ് കപ്പ് മാച്ച് കാണുമ്പോള്‍ നിങ്ങള്‍ സ്വര്‍ഗ്ഗത്തിലാണോ നരകത്തിലാണോ എന്ന കാര്യം തന്നെ നിങ്ങള്‍ക്ക് നിശ്ചയമുണ്ടാവില്ല. അതുകൊണ്ടു തന്നെ മാച്ചിന്റെ പിരിമുറുക്കം കുറയ്ക്കാന്‍ ഇടയ്ക്ക് എന്തെങ്കിലും ചവച്ചു കൊണ്ടിരിക്കുന്നത് ശീലമായിരിക്കും.

അതിഥികളെ സല്ക്കരിക്കുമ്പോള്
അതിഥികളെ സത്ക്കരിക്കുന്നതാണ് മറ്റൊരു സന്ദര്‍ഭം. ഈ സന്ദര്‍ഭത്തില്‍ അവര്‍ക്കു കമ്പനി കൊടുക്കുന്നതിനിടെ നിങ്ങളും ഈ ദു:ശ്ശീലം വീണ്ടും ആവര്‍ത്തിക്കും. കൊളസ്ട്രോള്‍ പോലുള്ള രോഗങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ എളുപ്പം.

ഇടവേളകളില്‍
ഓഫീസിലെ ചായ ഇടവേളകളില്‍ ഈ ചവയ്ക്കല് ശീലമാക്കിയവരും കുറവല്ല. ഇതിനായി ബിസ്ക്കറ്റോ അതുപോലുള്ള പലതും ജീവിതത്തിന്റെ ഭാഗമാക്കിയവരും കുറവല്ല.ഇത് അമിത വണ്ണം വരുത്തും എന്ന കാര്യത്തില്‍ സംശയമില്ല.

കാമുകന് അല്ലെങ്കില്‍ കാമുകി പിണങ്ങിയാല്‍
പലര്‍ക്കും ഇതൊരു ശീലമാണ്. കാമുകനോ കാമുകിയോ പിണങ്ങിയാല്‍ എന്തും വാരിവലിച്ചു തിന്നും. മിന്നാമിന്നിക്കൂട്ടം എന്ന സിനിമയിലെ ജയസൂര്യയെപ്പോലെ.

ആഘോഷങ്ങളുടെ ഭാഗമായി
ആഘോഷങ്ങളുടെ ഭാഗമായി ഈ ശീലം ജീവിതത്തിന്റെ ഭാഗമാക്കുന്നവരുണ്ട്. ഒരു ആഘോഷവും ഭക്ഷണമില്ലാതെ പൂര്‍ണമാവുന്നില്ല എന്നതാണ് മറ്റൊരു സത്യം.

യാത്ര ചെയ്യുമ്പോള്‍
ബസ്സിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോള്‍ ഈ ദു:ശ്ശീലം നമ്മുടെ കൂടപ്പിറപ്പായിരിക്കും. എന്നാല്‍ പലപ്പോഴും ട്രെയിന്‍ യാത്രയായിരിക്കും ഇത്തരത്തിലുള്ള ശീലങ്ങള്‍ക്ക് തുടക്കമിടുന്നത്.

സ്ട്രീറ്റ് ഫുഡും ഇതിന് കാരണം
സ്ട്രീറ്റ് ഫുഡും വ്യത്യസ്ത തരത്തിലുള്ള ചാറ്റും എല്ലാം ഈ ദു:ശ്ശീലം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള എല്ലാ കറക്കവും നിങ്ങളെ അനാരോഗ്യത്തിലേക്ക് നയിക്കും.



Click it and Unblock the Notifications
