Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
ഈ നുണകളെല്ലാം സത്യമാണോ?
നമ്മള് നമ്മളോടു തന്നെ ചില നുണകള്‍ പറയും. പിന്നീട് ആലോചിക്കും എന്തായിരുന്നു അതിന്റെ ആവശ്യമെന്ന്. എന്നാല്‍ നമ്മുടെ സമാധാനത്തിനു വേണ്ടിയാണ് പല നുണകളും നമ്മള് കെട്ടിപ്പൊക്കുന്നത്. മദ്യപാനം ആരോഗ്യത്തിന്!!?
ആരോഗ്യകാര്യത്തിലും ഇത്തരം നുണകള്‍ സര്‍വ്വ സാധാരണമായി നമ്മള് പറയാറുണ്ട്. എന്നാല്‍ പലതും അത്ര ആത്മാര്ത്ഥതയില്ലാത്ത് നുണകളായിരിക്കും എന്നതാണ് മറ്റൊരു സത്യം. തടി കുറയ്ക്കുന്ന കാര്യത്തിലായിരിക്കും മിക്ക നുണകളും പാളിപ്പോവുക. എന്തുകൊണ്ടെന്നാല്‍ തടി കുറഞ്ഞിട്ടു വേണ്ടേ. തടി കുറയ്ക്കാനും ചായ
എത്ര ശ്രമിച്ചിട്ടും തടി കുറയാത്തതിനെ എങ്ങനെയൊക്കെ നമുക്ക് വ്യാഖാനിക്കാം. അതിനു വേണ്ടി ഏതൊക്കെ തരത്തിലുള്ള നുണകളാണ് നമ്മള് നമ്മളോട് തന്നെ പറയുക എന്ന് നോക്കാം.

കൂടുതല്‍ പണം മുടക്കി ഭക്ഷണം വേണ്ട
തടി കുറയ്ക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നതിനിടയിലായിരിക്കും സുഹൃത്തുക്കള്‍ ഭക്ഷണകാര്യം പറയുന്നത്. എന്നാല്‍ അപ്പോള്‍ ഒഴിവാകാന്‍ പറയുന്നതായിരിക്കും ഇക്കാര്യം. ഇത്രയും പണം മുടക്കി താന്‍ ഭക്ഷണം കഴിക്കുന്നില്ലെന്നു പറഞ്ഞാല്‍ പിന്നെ പ്രശ്നമില്ലല്ലോ.

ഈ രുചി എനിക്കിഷ്ടമല്ല
തടി കുറയ്ക്കാനുള്ള നിതാന്ത പരിശ്രമത്തിനിടയിലായിരിക്കും ഇത്തരത്തിലുള്ള വാക്കുകള്‍ നാം കേള്‍ക്കേണ്ടി വരിക. എന്തുകൊണ്ടെന്നാല്‍ ആ ഭക്ഷണം കഴിച്ചാല്‍ തടി കൂടുമെന്നുള്ളതിനാല്‍ മാത്രമായിരിക്കും ഇഷ്ടപ്പെട്ട ഭക്ഷണമാണെങ്കിലും മനസ്സിന് നിയന്ത്രണം കൊടുക്കുന്നത്.

ജീന്‍സ് കഴുകിയപ്പോള്‍ ചുരുങ്ങിപ്പോയി
ജീന്‍സ് കഴുകിയപ്പോള്‍ ചുരുങ്ങിപ്പോയി അതുകൊണ്ട് പാകമാകുന്നില്ല എന്ന് സുഹൃത്തുക്കളോട് പറയാം. എന്നാല്‍ തന്റെ അമിത വണ്ണമാണ് ഇതിന് കാരണമെന്ന് പലപ്പോഴും മന:പൂര്‍വ്വം മറക്കുന്നു. ഒരു സമാധാനത്തിനായി.

ഇന്ന് ഐസ്ക്രീം കഴിക്കാം
ഇന്ന് ഈ ഐസ്ക്രീം കഴിക്കാം എന്തുകൊണ്ടെന്നാല്‍ കഠിനാധ്വാനം ചെയ്ത് അധിക കലോറികളെല്ലാം പൊയിരിക്കുന്നു. ഐസ്ക്രീം കഴിക്കാന്‍ വേണ്ടി നമ്മള് നമ്മളോടു തന്നെ പറയുന്ന കള്ളം നോക്കിയേ.

അമിതവണ്ണത്തെക്കുറിച്ച് ആഴ്ചയവസാനം ആലോചിക്കേണ്ട
അമിതവണ്ണത്തെക്കുറിച്ച് ആഴ്ചയവസാനം എന്തിനു ചിന്തിക്കണം എന്ന് നമ്മള് നമ്മോട് തന്നെ പറയുന്നു. കാരണം എന്നും ആരോഗ്യകരമായ ഡയറ്റ് എടുത്തിട്ട് ഇന്നൊരു ദിവസം അടിപൊളിയാക്കാം എന്ന് തോന്നുന്നതിനെ കുറ്റം പറയാന്‍ പറ്റില്ലല്ലോ.

ഈ തടി പാരമ്പര്യം
ഈ തടിയെക്കുറിച്ച് അധികം ചിന്തിക്കേണ്ട, കാരണം ഇത് പാരമ്പര്യമായി കിട്ടുന്ന തടിയാണ്. സമാധാനിക്കാന്‍ ഈ കാരണങ്ങളായാലും മതി. എന്തുകൊണ്ടെന്നാല്‍ അല്ലാത്ത പക്ഷം അിന്റെ മാനസിക വിഷമം നമ്മള് തന്നെ അനുഭവിക്കണം എന്നുള്ളതാണ് സത്യം.

നൈറ്റ് ഷിഫ്റ്റ് ആണ് ജോലി
തടി കൂടുന്നതിന് കാരണം പറയാനാണെങ്കില്‍ ഇതും ഒരു കാരണമാണ്. അതായത് നമ്മള് സ്ഥിരമായി പറയുന്ന നുണകളില്‍ ഇതും പെടുമെന്ന് സാരം. നമുക്ക് നമ്മളോട് തന്നെ നിരത്താന്‍ പറ്റിയ പ്രധാന കാരണം.

വൈന്‍ കഴിച്ചു അതിനാല്‍ തടി കുറയില്ല
ആരോഗ്യത്തിനു വേണ്ടി അതായത് ഹൃദയത്തിന്റെ ആരോഗ്യത്തിനു വേണ്ടി വൈന്‍ കഴിച്ചു അതുകൊണ്ടാണ് തടി കുറയാത്തതെന്നുള്ളതും നിര്‍ദോഷമായ ഒരു കള്ളമാണ്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് പറഞ്ഞയാള്‍ക്കു മാത്രമല്ലേ അറിയൂ.



Click it and Unblock the Notifications