For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യത്തിന് ഉയരം പ്രശ്‌നമോ?

|

ഉയരമുള്ളവര്‍ അതിനെക്കുറിച്ചും ഉയരമില്ലാത്തവര്‍ എനിയ്ക്ക് പൊക്കമില്ലല്ലോ എന്നതിനെക്കുറിച്ചും വേവലാതിപ്പെടുന്നവരാണ്. എന്നാല്‍ പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന് പറഞ്ഞ കുഞ്ഞുണ്ണിമാഷിനെ നമ്മള്‍ സ്തുതിക്കണം. ഉയരം കൂട്ടാന്‍ സ്വാഭാവിക വഴികള്‍

എന്നാല്‍ പൊക്കമില്ലാത്തവര്‍ക്ക് കുറച്ച് വേവലാതിപ്പെടാനും ഉയരക്കാര്‍ക്ക് സന്തോഷിക്കാനും ഉണ്ട്. തിരിച്ചും സംഭവിക്കാം. എങ്കിലും പല ആരോഗ്യ പ്രശ്‌നങ്ങളും കൂടുതല്‍ പിടികൂടുന്നത് ഉയരം കുറഞ്ഞവരെയാണെന്നതാണ് സത്യം. ഉയരം വയ്ക്കാന്‍ എളുപ്പവഴി..

പൊക്കം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി പല കോപ്രായത്തരങ്ങളും നമ്മള്‍ കാട്ടിക്കൂട്ടാറുണ്ട്. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ലെന്നര്‍ത്ഥം. എന്നാല്‍ ഉയരം കുറഞ്ഞ് സ്ത്രീകളെയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതലായി പിടികൂടുന്നത്. ഉയരം കുറഞ്ഞവരിലും കൂടിയവരിലും ആരോഗ്യപ്രശ്‌നങ്ങള്‍ എങ്ങിനെ ബാധിയ്ക്കുന്നുവെന്ന് നോക്കാം.

ക്യാന്‍സര്‍ സാധ്യത ഏറ്റവും കൂടുതല്‍

ക്യാന്‍സര്‍ സാധ്യത ഏറ്റവും കൂടുതല്‍

സ്തനാര്‍ബുദം, ത്വക്ക് ക്യാന്‍സര്‍ തുടങ്ങിയവ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളിലാണെന്നാണ് ആരോഗ്യവിദഗ്ധന്‍ ജോഫ്‌റി കബാട്ട് പറയുന്നത്. ഉയരം കുറഞ്ഞ സ്ത്രീകളില്‍ അര്‍ബുദ സാധ്യത കുറവും ഉയരം കൂടിയവരില്‍ ഇത് 40 ശതമാനം വരെയാണെന്നാണ് പഠന നിഗമനം.

കിഡ്‌നി പ്രശ്‌നങ്ങള്‍

കിഡ്‌നി പ്രശ്‌നങ്ങള്‍

കിഡ്‌നി പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഉയരം കൂടിയവരെയാണ്. അതില്‍ സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല. അതുകൊണ്ടു തന്നെ കിഡ്‌നി പ്രശ്‌നങ്ങളില്‍ ഏറ്റവും കൂടുതല്‍ വലയുന്ന ഉയരം കൂടിയ പുരുഷന്‍മാരാണ്.

 രക്തം കട്ട പിടിക്കാനുള്ള സാധ്യത

രക്തം കട്ട പിടിക്കാനുള്ള സാധ്യത

രക്തം കട്ട പിടിക്കാനുള്ള സാധ്യത ഏറ്റവും കടുതല്‍ ഉയരം കുറഞ്ഞവരിലാണെന്നാണ് പഠനം. അഞ്ചടിയില്‍ കുറവുള്ളവരെ അപേക്ഷിച്ച് 50 ശതമാനം സാധ്യത ഇവരില്‍ കൂടുതലാണ്. ഉയരക്കൂടുതലുള്ളവരില്‍ രക്തം പമ്പ് ചെയ്ത് എത്താനുള്ള ദൂരം വര്‍ദ്ധിക്കുന്നതിനാലാണ് ആരോഗ്യവിദഗ്ധര്‍ ഇത്തരത്തിലുള്ള ഒരു നിഗമനത്തിലെത്തിയത്.

പക്ഷാഘാത സാധ്യത തള്ളിക്കളയേണ്ട

പക്ഷാഘാത സാധ്യത തള്ളിക്കളയേണ്ട

രക്തം കട്ടപിടിക്കുന്നതിലൂടെ പക്ഷാഘാത സാധ്യത കൂടുതലാണെന്നും അഭിപ്രായമുണ്ട്. അതിനാല്‍ ഉയരം കുറഞ്ഞവര് അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. എന്നാല്‍ പക്ഷാഘാത സാധ്യത ഉയരക്കാരിലും അല്‍പം കൂടുതലാണ്. എന്തുകൊണ്ടെന്നാല്‍ ഉയരം കൂടിയവരില്‍ രക്തം പമ്പ് ചെയ്ത് എത്താനുള്ള ദൂരമാണ് പക്ഷാഘാത സാധ്യതയായി കണക്കാക്കുന്നത്.

 ഉയരക്കാര്‍ക്ക് ആയുസ്സ് കൂടുതല്‍

ഉയരക്കാര്‍ക്ക് ആയുസ്സ് കൂടുതല്‍

ഉയരം കൂടിയവര്‍ക്ക് ജീവിതദൈര്‍ഘ്യം കൂടുതലാണെന്നാണ് പറയുന്നത്. അതുകൊണ്ടു തന്നെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളജിലെ ഗവേഷകരുടെ അഭിപ്രായത്തില്‍ ഉയരക്കാര്‍ കൂടുതല്‍ കാലം ജീവിക്കുമെന്നാണ് പറയുന്നത്. ഉയരം കുറഞ്ഞവര്‍ക്ക് ആയുസ്സ് അല്‍പം കുറവാണെന്നാണ് പറയുന്നത്.

ഹൃദയം സുരക്ഷിതം

ഹൃദയം സുരക്ഷിതം

പൊക്കമുള്ളവരുടെ ഹൃദയാരോഗ്യ സാധ്യത പൊക്കമില്ലാത്തവരെ അപേക്ഷിച്ച് വളരെ കുറവാണ്. ഇംഗ്ലണ്ടില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഉയരമുള്ളവരേയും ഉയരമില്ലാത്തവരേയും തമ്മില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനം ലഭിച്ചത്. ഉയരമുള്ളവരുടെ ജീവിത ശൈലിയില്‍ ആരോഗ്യകരമായ പല കാര്യങ്ങളും കൂടുതലായിരുന്നെന്നതും പ്രത്യേകതയാണ്.

ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ്സ്

ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ്സ്

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള ഒരു മനസ്സുണ്ടാവൂ എന്നാണ് ശാസ്ത്രം. ഇവരില്‍ അല്‍ഷിമേഴ്‌സ് സാധ്യത വളരെ കുറവാണെന്നും അഭിപ്രായമുണ്ട്. അതുകൊണ്ടു തന്നെ ഇവരുടെ മനസ്സും ശരീരം എല്ലായ്‌പ്പോഴും ആരോഗ്യമുള്ളതായിരിക്കും.

 ഗര്‍ഭധാരണവും പ്രസവവും എളുപ്പം

ഗര്‍ഭധാരണവും പ്രസവവും എളുപ്പം

യാതൊരു വിധ പ്രശ്‌നങ്ങളുമില്ലാതെയാണ് ഗര്‍ഭധാരണവും പ്രസവവും നടക്കുന്നത് ഉയരക്കാരില്‍ എന്നാല്‍ ഉയരം കുറഞ്ഞവരില്‍ ഇതിനു രണ്ടിനും പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്നതാണ് സത്യം. ന്യൂയോര്‍ക്കില്‍ നടന്ന 22000 പ്രസവങ്ങള്‍ക്കു ശേഷമാണ് ഇത്തരത്തിലൊരു നിനഗമനത്തില്‍ ഇവര്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.

English summary

8 Things Your Height Says About Your Health

Small comfort for all the short and tall women out there. There isn't a perfect height for your health. Turn out, extra inches lower your risk of some common health problem.
Story first published: Monday, August 17, 2015, 10:50 [IST]
X
Desktop Bottom Promotion