Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ആരോഗ്യകരമെന്നു കരുതും, പക്ഷേ അല്ല....
നമ്മള് ശുചീകരണത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ ആരോഗ്യകരമാണെന്നാണ് പൊതുവെ ചിന്തിക്കാറ്. എന്നാല്‍ നിങ്ങളുടെ ആരോഗ്യത്തിന് ശരിക്കും ദോഷകരമായ ചില വസ്തുക്കള്‍ അവയിലുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ?
ആരോഗ്യകരമല്ലാത്ത അത്തരം എട്ട് വസ്തുക്കളെ പരിചയപ്പെടുക.

കോട്ടണ്‍ സ്വാബ്
ചെവി ദിവസവും വൃത്തിയാക്കണമെന്നാണ് പലരും വിശ്വസിക്കുന്നത്. ഇത് തെറ്റായ വിശ്വാസമാണ്. കോട്ടണ്‍ സ്വാബുകള്‍ ദിവസവും ഉപയോഗിക്കരുതെന്ന് മിക്ക ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കാറുണ്ട്. ചെവിയിലെ മെഴുക് നീക്കുന്നത് വേഗത്തില്‍ പരുക്കുകള്‍ സംഭവിക്കാന്‍ ഇടയാക്കും. പ്രകൃതി ചെവിക്കുള്ളിലെ മെഴുക് സൃഷ്ടിച്ചിരിക്കുന്നത് സംരക്ഷണത്തിനായാണ്. അത് നീക്കം ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക.

ആന്റിബാക്ടീരിയല്‍ സോപ്പ്
മിക്കവാറും ആന്റിബാക്ടീരിയല്‍ സോപ്പുകളിലടങ്ങിയിരിക്കുന്ന ഒന്നാണ് ട്രൈക്ലോസാന്. ഇത് ഒരു ആന്റി ബാക്ടീരിയല്‍ ഏജന്റായി പ്രവര്‍ത്തിക്കും. എന്നാല്‍ ഇത് ഏറെക്കാലം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ അതിന്റെ ഫലം ലഭിക്കാതെ വരും.

ബ്ലെന്‍ഡര്‍
ബ്ലെന്‍ഡര്‍ ഉപയോഗിച്ച് ആഹാര സാധനങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ വെള്ളം ഉപയോഗിച്ച് നന്നായി കഴുകിയ ശേഷം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ബ്ലെന്‍ഡറില്‍ വെള്ളം ഒഴിച്ച് ഏതാനും മിനുട്ട് പ്രവര്‍ത്തിപ്പിക്കുക. ഇത് ബ്ലേഡിന് അടിയില്‍ തങ്ങിയിരിക്കുന്ന രോഗാണുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കും. ഇവ ഭക്ഷ്യ വിഷബാധക്ക് കാരണമാകാവുന്നവയാണ്.

പ്യൂമിക് സ്റ്റോണ്‍
മാനിക്യുറിനും, പെഡിക്യുറിനും പതിവായി ഉപയോഗിക്കുന്നതാണ് ഇത്. ബാക്ടീരിയകളും രോഗാണുക്കളും വേഗത്തില്‍ പടരും എന്നതിനാല്‍ ഇത് മറ്റുള്ളവരുമായി പങ്കുവെയ്ക്കരുത്. പ്യൂമിക് സ്റ്റോണിന് അടിയിലെ മടക്കുകളില്‍ രോഗാണുക്കള്‍ പെരുകും. ഉപയോഗത്തിന് ശേഷം ചൂട് വെള്ളം ഉപയോഗിച്ച് കഴുകുകയും ചെയ്യുക.

റബ്ബര്‍ ചട്ടുകം
അടുക്കളയിലെ ഏറ്റവും വൃത്തിരഹിതമായ അഞ്ച് ഉപകരണങ്ങളിലൊന്നായാണ് ഇത് കണക്കാക്കുന്നത്. ഇ കോളി, യീസ്റ്റ്, മോള്‍ഡ് എന്നിവയാണ് സാധാരണയായി ഇതില്‍ കാണപ്പെടുന്ന രോഗാണുക്കള്‍. ഇതിലെ മടക്കുകളിലെയും ഡിസൈനുകളിലെയും അഴുക്ക് ഭക്ഷണത്തെ വേഗത്തില്‍ മലിനമാക്കും.

സ്റ്റഫ് ചെയ്ത മൃഗങ്ങള്‍
ജീവികളെ സ്റ്റഫ് ചെയ്ത് വെച്ചാല്‍ ചെറിയ പുഴുക്കള്‍ ഉണ്ടാകും. ഇത് അലര്‍ജിക്ക് കാരണമാകും - പ്രത്യേകിച്ച് ശ്വാസകോശ അലര്‍ജി. ഇവ വീട്ടിലുണ്ടെങ്കില്‍ ഇടക്കിടെ കഴുകുകയും ബെഡ്ഡില്‍ വെയ്ക്കാതിരിക്കുകയും ചെയ്യുക.

വൈറ്റനിങ്ങ് ടൂത്ത് പേസ്റ്റ്
വായിലെ ടാര്ടാറും കറകളും വേഗത്തില്‍ അകറ്റാന്‍ വൈറ്റ്നിങ്ങ് ടൂത്ത് പേസ്റ്റുകളുപയോഗിക്കുന്നു. എന്നാല്‍ ഇത്തരം പേസ്റ്റുകള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് ഇനമാലിനെ ക്ഷയിപ്പിക്കുന്നത് വഴി പല്ലിനെ ദുര്‍ബലമാക്കും.

ലൂഫ
ബാക്ടീരികളുടയും ഫംഗസുകളുടെയും വാസകേന്ദ്രമായിരിക്കും ഇത്. എല്ലാ മാസവും ഇത് മാറ്റുക. പ്രകൃതിദത്ത ഫൈബറുകള്‍ ഉപയോഗിച്ചുള്ള ലൂഫ ഉപയോഗിക്കുന്നത് ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളര്‍ച്ച നിയന്ത്രിക്കും.



Click it and Unblock the Notifications
