Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഈ ലക്ഷണങ്ങള്‍ ഭയക്കേണ്ടവ
നെഞ്ച് വേദനയും കാഴ്ചക്കുറവും അനിയന്ത്രിതമായ ചുമയും എല്ലാം ഭയക്കേണ്ടതു തന്നെയാണ്. എന്നാല്‍ എന്തിനും ഏതിനും ഡോക്ടറെ കാണണം എന്നല്ല പറഞ്ഞു വരുന്നത്. 2 ദിവസം മതി, ലംഗ്സ് ക്ലീനാക്കാം
എങ്കിലും ശരീരത്തില്‍ അടിക്കടി ഉണ്ടാവുന്ന മാറ്റങ്ങള്‍ നാം ഇടക്കിടെ ശ്രദ്ധിക്കണം. നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങളില്‍ ചിലതെങ്കിലും പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കും. ഈ നുണകളെല്ലാം സത്യമാണോ?
എന്നാല്‍ പലതും നമ്മള് അറിയാതെ പോകുന്നു എന്നതാണ് കാര്യം. അല്പമൊന്ന് ശ്രദ്ധിച്ചാല്‍ നമുക്ക് ഇക്കാര്യം ഒന്നു ഗൗരവത്തിലെടുക്കാവുന്നതാണ്.

അനിയന്ത്രിതമായി തടി കുറയുക
നമ്മള് തടി കുറയ്ക്കാന്‍ ശ്രമിക്കാതെ തന്നെ തടി കുറയുന്നത് ഏറ്റവും വലിയ പ്രശ്നമാണ്. നിങ്ങളുടെ തൂക്കം 5 കിലോ കൂടുതല്‍ കുറഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ടിരിക്കണം എന്നുള്ളതാണ് സത്യം. ചിലപ്പോള്‍ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നം തന്നെ ഉണ്ടാക്കിയേക്കാം.

വയറിനു പ്രശ്നം
ഇടക്കിടയ്ക്കുണ്ടാകുന്ന ഉദര പ്രശ്നങ്ങളാണ് ഏറ്റവും വലിയ പ്രശ്നം. ഇത്തരത്തിലുള്ള വേദന മൂന്ന് ദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കുകയാണെങ്കില്‍ അത് മഞ്ഞപ്പിത്ത ലക്ഷണമായാണ് കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള വേദനകള്‍ക്ക് കഴിവതു എത്രയും പെട്ടെന്നു തന്നെ ഡോക്ടറെ കേണേണ്ടത് അത്യാവശ്യമാണ്.

ശ്വാസം നിയന്ത്രിക്കാന്‍ പറ്റാതിരിക്കുക
നമ്മുടെ ശ്വാസമെടുക്കുന്നതു പോലും നിയന്ത്രിക്കാന്‍ പറ്റാതിരിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നം. ഇത് ഹൃദയസംബന്ധമായ പല പപ്രശ്നങ്ങള്ക്കും വഴിവെയ്ക്കാം.

തലവേദന
അമിതമായ തലവേദന പല രോഗങ്ങളുടേയും ലക്ഷണങ്ങളാണ്. തലവേദനയോടൊപ്പം ഛര്‍ദ്ദിയോ മറ്റു ചില ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ അതിനേയും ഗൗരവത്തോടെ തന്നെ കണക്കിലെടുക്കണം എന്നുള്ളതാണ്.

ഇടയ്ക്കിടെയുള്ള പനി
ഇടയ്ക്കിടെയുള്ള പനിയാണ് മറ്റൊരു പ്രശ്നം. പനി ഒരു രോഗമല്ലാത്തതും രോഗലക്ഷണമാണെന്നതു തന്നെയാണ് ഏറ്റവും വലിയ പ്രശ്നം. അതുകൊണ്ടു തന്നെ ടെമ്പറേച്ചര്‍ 103 ഡിഗ്രിയില്‍ കൂടുതലായാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതാണ്.

കൂര്‍ക്കം വലിയും ലക്ഷണം തന്നെ
അമിതമായ കൂര്‍ക്കം വലി ഒരു രോഗലക്ഷണമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് ഇത് അമിത രക്ത സമ്മര്‍ദ്ദത്തിന്റെ ലക്ഷണമായി കണക്കാക്കുന്നു.

എക്കിള്‍ നിര്‍ത്താന്‍ കഴിയാതിരിക്കുക
ഭക്ഷണം കഴിച്ച് വെള്ളം കുടിച്ചില്ലെങ്കില്‍ ചിലര്‍ക്ക് എക്കിള്‍ വരും. എന്നാല്‍ എക്കിള്‍ നിയന്ത്രണവിധേയമല്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നം. ഇത് ചിലപ്പോള്‍ ഹൃദയാഘാതം വരെ ഉണ്ടാക്കും.

മസില് വേദന നിസ്സാരമല്ല
ഇടക്കിടെയുണ്ടാകുന്ന മസില് വേദന നിസ്സാരമായി തള്ളിക്കളയാവുന്നതല്ല. ഇത് നമ്മുടെ കിഡ്നി തകരാറിനെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഉടന്‍ ഡോക്ടറെ കാണേണ്ടതും അത്യവശ്യമാണ്.



Click it and Unblock the Notifications
