Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഹാങ് ഓവര്‍ എങ്ങനെ പ്രതിരോധിക്കാം?
മദ്യപിക്കുന്നത് നല്ല സുഖമുള്ള ഏര്‍പ്പാട് തന്നെ എന്നാല്‍ അതിനു ശേഷമുള്ള ഹാങ് ഓവര്‍ ആണ് ഏറ്റവും പ്രശ്നം. അതുകൊണ്ടു തന്നെ ഹാങ് ഓവര്‍ പ്രതിരോധിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നാണ് ആദ്യം അറിയേണ്ടത്. രാവിലത്തെ ഹാങ് ഓവര്‍ മാറ്റാന്‍..
രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ തുടങ്ങും തലവേദനയും തല പൊങ്ങാത്ത അവസ്ഥയും. എന്നാല്‍ രാത്രിയിലെ മദ്യപാനത്തിന്റെ ബാക്കിയായിരിക്കുംം ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍. അതുകൊണ്ടു തന്നെ ഇതിനെ പ്രതിരോധിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം.

ഭക്ഷണം നന്നായി കഴിക്കുക
മദ്യപാന സദസ്സ് തുടങ്ങുന്നതിനു മുന്‍പായി തന്നെ നന്നായി ഭക്ഷണം കഴിക്കുക എന്നുള്ളതാണ് ആദ്യ പടി. എന്തെങ്കിലും ഭക്ഷണം കഴിച്ചാല്‍ പോരാ ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം തന്നെ കഴിക്കണം എന്നുള്ളതാണ്.

വൈന്‍ സഹായിക്കും
വെള്ളത്തിനു പകരം ഒരു ഗ്ലാസ് വൈന്‍ കുടിച്ചാലും ഹാങ് ഓവര്‍ പ്രതിരോധിക്കാം. ഇത് നമ്മുടെ ശരീരത്തെ ഹൈഡ്രേറ്റഡ് ആക്കി നിര്‍ത്തുന്നു. ഇത് മദ്യം ശരീരത്തിലുണ്ടാക്കുന്ന ഹാങ്ഓവറിനെ പ്രതിരോധിക്കുന്നു.

വെള്ളം കുടിയ്ക്കാം
മദ്യത്തിന്റെ അളവ് കുറച്ച് ധാരാളം വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. അതുകൊണ്ടു തന്നെ ധാരാളം വെള്ളം കുടിയ്ക്കുന്നത് ശരീരത്തിന്റെ ഹാങ് ഓവറിനെ പ്രതിരോധിക്കും.

തേങ്ങാ വെള്ളം നല്ലതിന്
എട്ട് ഔണ്‍സ് എങ്കിലും തേങ്ങാവെള്ളം കുടിയ്ക്കുന്നത് ശരീരത്തിന്റെ ഹാങ് ഓവര്‍ മാറാന്‍ സഹായിക്കും എന്നതാണ് സത്യം. അതുകൊണ്ടു തന്നെ ഇത് ആല്‍ക്കഹോളിനെ പ്രതിരോധിച്ച് ശരീരം ഫ്രഷ് ആയി ഇരിക്കാന്‍ സഹായിക്കുന്നു.

ആസ്പിരിന്‍
ഉറങ്ങുന്നതിനു മുന്‍പ് വേദനസംഹാരിയായ ആസ്പിരിന്‍ രണ്ടെണ്ണം കഴിക്കുന്നതും ഹാങ് ഓവര്‍ തടയാന്‍ സഹായിക്കും. അതുകൊണ്ടു തന്നെ രാവിലെ എഴുന്നേല്ക്കുമ്പോള് ഹാങ് ഓവര്‍ ഇല്ലാതാക്കുന്നു.

വിറ്റാമിന്‍ ബി
ഉറങ്ങുന്നതിനു മുന്‍പ് ബി കോംപ്ലക്സ് ടാബ്ലെറ്റ് കഴിക്കുന്നത് ഹാങ് ഓവര്‍ പ്രതിരോധിക്കുന്നു. ഇത് ആല്‍ക്കഹോള്‍ മൂലം ശരീരത്തിനുണ്ടാകുന്ന പ്രശ്നങ്ങളെ തടയുന്നു.

നൂഡില്‍സ് നല്ലത്
നൂഡില്‍സ് കഴിക്കുന്നത് ഹാങ്ഓവറിനെ പ്രതിരോധിക്കും. ഇതിലടങ്ങിയിട്ടുള്ള സോഡിയം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ശരിയായ രീതിയില്‍ ആക്കും.

വ്യായാമം
ശരീരത്തിന്റെ ഹാങ് ഓവര്‍ മാറാന്‍ ഏറ്റവും നല്ല വഴിയാണ് വ്യായാമം എന്നത്. വ്യായാമം ചെയ്യുന്നതിലൂടെ ഹാങ് ഓവര്‍ മാറി കലോറികളെ മുഴുവന്‍ എരിച്ചു കളയുന്നു.



Click it and Unblock the Notifications
