Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
എന്തുകൊണ്ട് എപ്പോഴും ക്ഷീണം?
രാവിലെ എഴുന്നേറ്റാല്‍ രാത്രി കിടക്കുന്നതു വരേയും പലര്‍ക്കും ക്ഷീണമാകും. എന്തുകൊണ്ടാണിതെന്ന് ആലോചിച്ചിട്ടുണ്ടോ? നമുക്കിടയില്‍ പകുതി പേരിലും ഇത്തരത്തിലുള്ള ക്ഷീണം പതിവാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇന്നത്തെ ജീവിതശൈലി പ്രധാന കാരണമായി ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നുമുണ്ട്. നമ്മളില്‍ മൂന്നില്‍ ഒരാളെ വീതം തുടര്‍ച്ചയായി ക്ഷീണവും മടിയും പിടികൂടുന്നു. എന്നാല്‍ എന്താണിതിന്റെ കാരണം എന്ന് അറിയാമോ? പലപ്പോഴും ഇവയാകും ഇതിന്റെ കാരണങ്ങള്‍...

വ്യായാമത്തിന്റെ അഭാവം
ദിവസവും വ്യായാമം ചെയ്യുന്നത് നമ്മുടെ ക്ഷീണത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇത് ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ കൃത്യസ്ഥലത്ത് എത്തിക്കാനും മറ്റും സഹായിക്കുന്നു.

ആവശ്യത്തിന് ഉറക്കമില്ലായ്മ
പലപ്പോഴും ആവശ്യത്തിന് ഉറക്കമില്ലായ്മയാണ് ക്ഷീണത്തിന്റെ പ്രധാന കാരണം. മാത്രമല്ല ജങ്ക്ഫുഡിന്റെ അമിതോപയോഗവും നമ്മുടെ ഉറക്കത്തെ തുരത്തുന്നു.

കാപ്പിയോടുള്ള ആഗ്രഹം
പലപ്പോഴും കാപ്പി കുടിയ്ക്കണമെന്ന അമിതാഗ്രഹമാണ് പലപ്പോഴും നിങ്ങളെ ക്ഷീണത്തിലാക്കുന്നത്. കിടക്കുന്നതിന് മമിക്കൂറുകള്‍ മുന്‍പ് കാപ്പി കുടിച്ചാലും അത് നമ്മുടെ ഉറക്കത്തെ ബാധിയ്ക്കും.

അയണിന്റെ കുറവ്
സ്ത്രീകളിലാണ് ഈ പ്രശ്നം സാധാരണയായി കണ്ടു വരുന്നത്. അതിനായി ഇരുമ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുകയാണ് ചെയ്യേണ്ടത്.

മധുരം കൂടുതല്‍
മധുരം കൂടുതല്‍ കഴിക്കുന്നതും പ്രശ്നമാണ്. ഇത്തരത്തില്‍ മധുരം കൂടുതല്‍ കഴിക്കുമ്പോള്‍ അത് ശരീരത്തിലെ പ്രമേഹത്തിന്റെ തോത് ഉയര്‍ത്തും.

മാനസിക പിരിമുറുക്കം
മാനസിക പിരിമുറുക്കം ഉണ്ടാവു്നനത് ശാരീരിക ക്ഷീണത്തിന് കാരണമാകും. തുടരെത്തുടരെയുള്ള യാത്രകളും നമ്മളില്‍ പ്രശ്നമുണ്ടാക്കുന്നതാണ്.

തൈറോയ്ഡ്
തൈറോയ്ഡ് പ്രശ്നങ്ങള്‍ ഉള്ളവരില്‍ സാധാരമയായി ക്ഷീണവും തളര്‍ച്ചയും കാണാറുണ്ട്. ഇത് വൈകിയാണ് തൈറോയ്ഡ് ആണെന്ന് തിരിച്ചറിയുന്നതും.



Click it and Unblock the Notifications
