Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
വേദനയ്ക്ക് പ്രതിവിധി അടുക്കളയില്‍....
വേദന ഏത് സമയത്ത് എപ്പോള്‍ ആര്‍ക്ക് ഒന്നു പറയാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ അല്പമൊന്ന് കരുതിയിരിക്കുന്നതും നല്ലതാണ്. പലപ്പോഴും മുന്‍കൂട്ടി ഒരു സൂചനയും നല്‍കാതെയാണ് പല വേദനകളും നമ്മളെ പിടികൂടുന്നത്.
എന്നാല്‍ ഇനി എത്ര വലിയ വേദനയായാവും ഇതിനെല്ലാം പരിഹാരം നമ്മുടെ അടുക്കളയിലൂണ്ട്. ഇതെല്ലാം തന്നെ മറ്റൊരാഘാതവുമില്ലാതെ വേദനയെ തുരത്തുന്നു എന്നു പറയാം. എന്തൊക്കെ പ്രകൃതിദത്തമായ വസ്തുക്കളാണ് വേദന സംഹാരികളായി പ്രവര്‍ത്തിക്കുന്നതെന്നു നോക്കാം.

ഇഞ്ചി
ഇഞ്ചി കഴിക്കുന്നതു തന്നെ ആയുസ്സിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇത് വയറു വേദന ചെറുക്കുന്നതിന് ഉത്തമമാണ്. എന്നാല്‍ ഇതു കൂടാതെ മസില് വേദനയും സന്ധി വേദനയും ഇല്ലാതാക്കുന്നതിന് ഇഞ്ചിയ്ക്ക് കഴിയും.

വെളുത്തുള്ളി
നമ്മുടെ അടുക്കളയില്‍ എപ്പോഴും ലഭ്യമാകുന്ന ഒന്നാണ് വെളുത്തുള്ളി. സന്ധിവേദനയ്ക്ക വെളുത്തുള്ളി അരച്ച് പുരട്ടുന്നത് നല്ലതാണ്.

മുന്തിരി
പുറം വേദന ഇല്ലാതാക്കാന്‍ ദിവസവും മുന്തിരി ജ്യൂസ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള പോഷകങ്ങള്‍ ബ്ലഡ് സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

പൈനാപ്പിള്‍
പൈനാപ്പിള്‍ വേദന സംഹാരിയായി പ്രവര്‍ത്തിക്കുന്നതില്‍ അത്യുത്തമമാണ്. ഇത് ശരീരത്തിന്റെ അകത്തും പുറത്തുമുള്ള വേദനകളെ ഇല്ലാതാക്കുന്നു.

ചെറി
ചെറി കഴിക്കുന്നത് ആരോഗ്യത്തിനു മാത്രമല്ല മാനസികമായും നല്ലതാണ്. ഇത് മസിലിന്റെ വളര്‍ച്ചയേയും തളര്‍ച്ചയേയും വേണ്ട രീതിയില്‍ പ്രതിരോധിക്കുന്നു.

ഓട്സ്
സ്ത്രീകള്‍ക്ക് ആര്‍ത്തവസംബന്ധമായുണ്ടാകുന്ന വേദനകളെയെല്ലാം ഇല്ലാതാക്കാന്‍ ഓട്സ് സഹായിക്കുന്നു. ഓട്സില്‍ മ്ഗ്നീഷ്യവും സിങ്കും ധാരാളമുണ്ട്.

ഗ്രാമ്പൂ
പല്ല് വേദനയെ ചെറുക്കാന്‍ ഗ്രാമ്പൂ ഏറ്റവും ഉത്തമമാണ്. പല്ലു വേദനയുള്ളപ്പോള്‍ ഗ്രാമ്പൂ നീര് പഞ്ഞിയില്‍ മുക്കി വേദനയുള്ള ഭാഗത്ത് വെച്ചാല്‍ മതി.



Click it and Unblock the Notifications
