Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
കണ്ണിന്റെ 5 സാധാരണ പ്രശ്നങ്ങളും ചികിത്സയും
നിങ്ങളുടെ ലോകത്തിലേക്കുള്ള ജാലകങ്ങളാണ് കണ്ണുകള്‍. കണ്ണുകള്‍ക്ക് പ്രശ്നം തുടങ്ങിയാല്‍, അത് നിങ്ങളെയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ഗുരുതരമായി ബാധിക്കും. ദിവസവും ഉള്ള നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാഴ്ച ശക്തി വളരെ പ്രധാനമാണ്.
കണ്ണിന് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് തോന്നുകയാണെങ്കില്‍ ഉടന്‍ കണ്ണ് ഡോക്ടറുടെ നിര്‍ദ്ദേശം തേടണം. കണ്ണിന്റെ തകരാര്‍ സ്ഥിരമായിട്ടുള്ളതല്ല എന്ന് ഉറപ്പ് വരുത്താനും ശരിയായ പരിചരണം ലഭിക്കാതെ പ്രശ്നം വഷളാവാതിരിക്കാനും ഇത് സഹായിക്കും.
നിത്യേനയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണ് വളരെ പ്രധാനമാണ്. കാഴ്ച നഷ്ടപ്പെടാതിരിക്കാന്‍ കണ്ണുകള്‍ ആരോഗ്യത്തോടെ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.

കണ്ണിലെ കലകള്‍
കണ്ണില്‍ ഒഴുകി നടക്കുകയാണന്ന് തോന്നുന്ന ചില കലകള്‍ ചിലപ്പോള്‍ കാണപ്പെടാം. ഇത് ദൃഷ്ടിക്ക് കുറുകെ വരികയും കാഴ്ചയ്ക്ക് മങ്ങല്‍ ഏല്‍പ്പിക്കുകയും ചെയ്തെന്നു വരാം.
ഫ്ളോട്ടര്‍ എന്നറിയപ്പെടുന്ന കണ്ണില്‍ ഉണ്ടാകുന്ന ഇത്തരം കലകള്‍ ശ്രദ്ധിക്കേണ്ടതാണ്. കണ്ണിലെ ദ്രവത്തിലാണ് ഇത്തരം കലകള്‍ ഉണ്ടാകുന്നത് അതിനാല്‍ അവയുടെ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ പ്രയാസമായിരിക്കും. ഇരു കണ്ണുകളിലും ഇവ കണ്ടെന്നു വരാം. പ്രായത്തിന് അനുസരിച്ച് കണ്ണുകളില്‍ ഇവ മാറ്റം വരുത്താം. കണ്ണിലെ ദ്രവ ഭാഗമായ വിട്രസ് ഹ്യുമറില്‍ നിന്നും രൂപപ്പെടുകയും പ്രായം കൂടുന്നതിന് അനുസരിച്ച് വളരുകയും ചെയ്യും. കണ്ണിന് ഉണ്ടാകുന്ന ക്ഷതം മൂലവും ട്യൂമര്‍ മൂലവും ഇതുണ്ടാകാം. ഇവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണം എന്നില്ല . എന്നാല്‍ കാഴ്ചയ്ക്ക് തടസ്സമാവുകയാണെങ്കില്‍ ലേസര്‍ ചികിസ നടത്തുക. അല്ലെങ്കില്‍ കണ്ണിലെ വിട്രസ് ഹ്യുമര്‍ നീക്കം ചെയ്യാനുള്ള വിട്രെക്ടോമി നടത്തുക. വിട്രസ് ഹ്യുമര്‍ കണ്ണില്‍ സ്വാഭാവികമായി വീണ്ടും ഉണ്ടായികൊള്ളും.

വരണ്ട കണ്ണ്
വരണ്ട കണ്ണുകളാണ് മറ്റൊരു പ്രശ്നം. കണ്ണിന്റെ അയവ് നിലനിര്‍ത്താന്‍ ആവശ്യത്തിന് കണ്ണുനീര് ഉണ്ടാവിതിരിക്കുന്നതാണ് ഇതിന് കാരണം. കണ്ണിന് പുകച്ചിലും അസ്വസ്ഥതയും ഉണ്ടാകാന്‍ ഇത് കാരണമാകും. ദീര്‍ഘനേരം കമ്പ്യൂട്ടര്‍ നോക്കുന്നതും കാറ്റടിക്കുന്നതും വരണ്ട കണ്ണുകള്‍ക്ക് കാരണമാകാം. ഈ അവസ്ഥ നീണ്ട് നില്ക്കുകയാണെങ്കില് ഡോക്ടറുടെ നിര്‍ദ്ദേശം തേടുക. കണ്ണിന്റെ നനവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന മരുന്നുകള്‍ ലഭ്യമാകും. എന്നാല്‍ പ്രശ്നം സങ്കീര്‍ണമാവുകയാണെങ്കില്‍ കണ്ണുനീര് വരുന്നതിനെ തടസ്സപ്പെടുത്തുന്നതിനാല്‍ കണ്പോളകളുടെ മൂലയിലുള്ള അടഞ്ഞ സുഷിരങ്ങള്‍ തുറക്കാന്‍ ശസ്ത്രക്രിയ നടത്തേണ്ടി വരും.

ചെങ്കണ്ണ്
കണ്ണിന് ചുവപ്പും ചൊറിച്ചിലും ഉണ്ടാകുന്ന അവസ്ഥയാണിത്. കണ്‍പോളകളും കോര്‍ണിയയും വീര്‍ക്കുന്നത് വഴി ഉണ്ടാകുന്ന അവസ്ഥയാണിത്. പൂമ്പൊടിയും പൊടിയും മൂലമാണ് സാധാരണ ചെങ്കണ്ണ് ഉണ്ടാകുന്നത്. അലര്‍ജിമൂലമുള്ള ചെങ്കണ്ണാണിത്. പൊടിയടിക്കുന്നത് ഒഴിവാക്കിയും കണ്ണില്‍ മരുന്ന് ഒഴിച്ചും ഇതിന് പരിഹാരം കാണാന്‍ കഴിയും.

പോറല്‍
കോണ്ടാക്ട് ലെന്‍സ്, പൊടി എന്നിവ മൂലം കോര്‍ണിയയില്‍ പോറലുണ്ടാവാം ശരിയായ രീതിയില്‍ പരിചരിച്ചില്ലെങ്കില്‍ ഇത് അള്‍സറായി മാറാം. വായുവില്‍ കൂടി പൊടി പറന്ന് വരാന്‍ സാധ്യതയുള്ള ജോലികള്‍ ചെയ്യുമ്പോള്‍ ഗ്ലാസ്സുകള്‍ ധരിക്കുക. പോറല്‍ മൂലം അണുബാധ ഉണ്ടായാല്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് പരിഹാരം കാണുക.

തിമിരം
കൃഷ്ണ മണിയിലെ ലെന്‍സില്‍ വെളുത്തതും ഇരുണ്ടതുമായി ശേഖരം അടിയുന്നതാണ് തിമിരത്തിന് കാരണം. ദീര്‍ഘ നേരം സൂര്യപ്രകാശം ഏല്ക്കുക, പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം,ഉയര്‍ന്ന പ്രമേഹം എന്നിവ മൂലം ഇതുണ്ടാകാം. മങ്ങിയ കാഴ്ച നിങ്ങളുടെ നിത്യജീവിതത്തെയും രാത്രി കാഴ്ചയെയും ബാധിക്കും. ഇരട്ട ദൃഷ്ടിക്കും തിമിരം കാരണമാകാറുണ്ട്. ശസ്ത്രക്രിയ വഴി ലെന്‍സില്‍ അടിഞ്ഞിട്ടുള്ള ശേഖരം നീക്കം ചെയ്യാനും കാഴ്ച മെച്ചപ്പെടുത്താനും കഴിയും.



Click it and Unblock the Notifications
