Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
ബീച്ചിലൂടെ ഓടിയാല്‍......
നഗ്നപാദങ്ങളോടെ മണലില്‍ ഓടുന്നത് രസകരം മാത്രമല്ല, ആരോഗ്യകരവുമാണ്. ബീച്ചിലെ മണലിലൂടെ നടക്കുന്നതും ഓടുന്നതും ശരീരത്തിന് ഏറെ ഗുണം ചെയ്യും.
കടല്‍ത്തീരത്തെ ഓട്ടം ശരീരത്തിന്റെ കായിക ശേഷിക്ക് ഗുണകരമാണ്. മണലിലൂടെ ഓടുകയോ നടക്കുകയോ ചെയ്താല്‍ എന്തൊക്കെ ഗുണങ്ങള്‍ ലഭിക്കുമെന്ന് നോക്കാം.

കൂടുതലുള്ള കലോറി എരിച്ച് കളയുന്നു -
മൃദുവായ മണലിലൂടെ ഓടുന്നത് കൂടുതല്‍ കലോറി എരിച്ച് കളയാന്‍ സഹായിക്കും. മണലില്‍ കാലുകള്‍ ആഴ്ന്ന് പോവുകയും ഉറപ്പുള്ള പ്രതലത്തിലൂടെ ഓടുന്നതിനേക്കാള്‍ കരുത്ത് ആവശ്യമായി വരുകയും ചെയ്യുന്നതിനാലാണ് ഇത്.

അപകട സാധ്യത കുറവ്
മണലിലൂടെ ഓടുമ്പോള്‍ ബാലന്‍സ് ലഭിക്കുന്നതിന് പേശികളും സന്ധികളും കൂടുതല്‍ അധ്വാനിക്കേണ്ടതായി വരും. ഇത് ഓട്ടത്തിനിടെ സാധാരണ സംഭവിക്കാവുന്ന പരുക്കുകള്‍ ഒഴിവാക്കും. കടല്‍ത്തീരത്തെ മണലിലൂടെയുള്ള ഓട്ടത്തിനിടെ വീണാലും പരുക്കേല്‍ക്കാനുള്ള സാധ്യത കുറവാണ്.

കാലിന് വ്യായാമം
കടല്‍ത്തീരത്തുകൂടി കാറ്റിനെതിരെ ഓടുന്നത് നിങ്ങള്‍ക്ക് കരുത്ത് പകരുന്നതിനൊപ്പം കാലിന്റെ കരുത്തും സഹനശക്തിയും വര്‍ദ്ധിപ്പിക്കും.

സന്ധികളുടെ ആരോഗ്യം
കടല്‍ത്തീരത്തെ മൃദുവായ മണലിലൂടെ ഓടുന്നത് സന്ധികളുടെ ആരോഗ്യത്തിന് അനുയോജ്യമാണ്. ഇത് കാലിന്റെ മുട്ടിലുണ്ടാകുന്ന ദോഷകരമായ സമ്മര്‍ദ്ധത്തിന് ആശ്വാസം നല്‍കും.

മൂഡ് മെച്ചപ്പെടുത്തുക
ബീച്ചിലൂടെ തണുത്ത കാറ്റേറ്റ്, മനോഹരമായ കാഴ്ചകളും കണ്ട് ഓടുന്നത് നിങ്ങളുടെ മൂഡ് മെച്ചപ്പെടുത്തും. ആരോഗ്യകരമാണെന്ന് മാത്രമല്ല, മനസ് ശാന്തമാകാനും, വിഷാദം അകറ്റാനും ഇത് സഹായിക്കും.



Click it and Unblock the Notifications
