For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പനീറിന്റെ കാര്യത്തില്‍ നോ കോംപ്രമൈസ്

|

പാലും പാലുല്‍പ്പന്നങ്ങളും കേരളത്തിലെ ജനങ്ങള്‍ക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് പറയേണ്ട ആവശ്യമില്ല. വീട്ടിലൊരു പശുവില്ലെങ്കില്‍ വീടിന്റെ അന്തസ്സിനു തന്നെ മോശം എന്നു കരുതുന്ന തറവാടുകള്‍ പോലും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം മാറി. സ്‌പൈസി പനീര്‍ ടിക്ക മസാല

എങ്കിലും കേരളീയരുടെ പാലുപയോഗത്തില്‍ വര്‍ദ്ധനവല്ലാതെ കുറവൊന്നും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ഭക്ഷണത്തിലെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട് പാലും പാലുല്‍പ്പന്നങ്ങളും. പനീര്‍ പഹാഡി തയ്യാറാക്കാം

ആരോഗ്യം നിലനിര്‍ത്താന്‍ മലയാളിക്ക് ഒരു ഗ്ലാസ്സ് പാല്‍ അത്യാവശ്യം എന്നാല്‍ സമ്പൂര്‍ണ പ്രോട്ടീനുകള്‍ പ്രദാനം ചെയ്യുന്ന പനീര്‍ എന്ന പാലുല്‍പ്പന്നം ഇന്ന് വിപണിയില്‍ ധാരാളം ലഭ്യമാണ്. ധാരാളം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പനീര്‍ കൊണ്ട് ഉണ്ടാക്കാന്‍ പറ്റും. ഇതോടൊപ്പം തന്നെ ആരോഗ്യകരമായ ധാരാളം ഗുണങ്ങളും പനീറില്‍ അടങ്ങിയിട്ടുണ്ട്.

പോഷകങ്ങളാല്‍ സമ്പുഷ്ടം

പോഷകങ്ങളാല്‍ സമ്പുഷ്ടം

പനീര്‍ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്. പല്ലിന്റേയും എല്ലിന്റേയും വളര്‍ച്ചയ്ക്ക് പനീറിലെ കാല്‍സ്യം, ഫോസ്ഫറസ് എന്നിവ സഹായകാമാണ്. അതുകൊണ്ടു തന്നെ കുട്ടികളുടെ ഭക്ഷണശീലത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് പനീര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

സസ്യഭുക്കുകളുടെ കൂട്ടുകാരന്‍

സസ്യഭുക്കുകളുടെ കൂട്ടുകാരന്‍

സസ്യഭുക്കുകളായ ആളുകളുടെ കൂട്ടുകാരനാണ് പനീര്‍ എന്നു പറയുന്നതില്‍ അതിശയോക്തിയില്ല. രണ്ടു തരം പനീര്‍ ആണ് ഉള്ളത്. സോഫ്റ്റ് പനീറും ഹാര്‍ഡ് പനീറും. കൂടാതെ പാചകം ചെയ്യുന്ന വീട്ടമ്മമാര്‍ക്കും ജോലിത്തിരക്കു കാരണം പാചകം ചെയ്യാന്‍ സമയം കിട്ടാത്തവര്‍ക്കും എളുപ്പം പാചകം ചെയ്യാന്‍ കഴിയുന്ന ഒന്നാണ് പനീര്‍.

ആരോഗ്യകാര്യത്തില്‍ ഒത്തു തീര്‍പ്പില്ല

ആരോഗ്യകാര്യത്തില്‍ ഒത്തു തീര്‍പ്പില്ല

പനീര്‍ ഉപയോഗത്തിലൂടെ ആയുരാരോഗ്യം വര്‍ദ്ധിക്കുമെന്ന കാര്യത്തില് ഒരു തര്‍ക്കവുമില്ല. കാല്‍സ്യം, ഫോസ്ഫറസ്, മിനറല്‍സ് എന്നിങ്ങനെ ശരീരത്തിനാവശ്യമായ എല്ലാ ഘടകങ്ങളും പനീറില്‍ അടങ്ങിയിട്ടുണ്ട്.

തൂവെള്ള പോലെ മനസ്സും

തൂവെള്ള പോലെ മനസ്സും

ആര്‍ക്കും ആകര്‍ഷണെ തോന്നും പനീര്‍ കണ്ടാല്‍. അതുകൊണ്ടു തന്നെ എന്താണ് എന്നറിയാനുള്ള ശ്രമമെങ്കിലും ചിലര്‍ നടത്തും. അതുകൊണ്ടു തന്നെ ശരീര വളര്‍ച്ചയ്ക്കു സഹായിക്കുന്ന ആരോഗ്യകരമായ പനീര്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.

മോണരോഗങ്ങള്‍ക്ക് വിട

മോണരോഗങ്ങള്‍ക്ക് വിട

മോണരോഗങ്ങളെയും എല്ല് തേയ്മാനം തുടങ്ങിയ അവസ്ഥയേയും പനീര്‍ പ്രതിരോധിക്കുന്നു. അതിനാല്‍ പനീറില്‍ അടങ്ങിയിട്ടുള്ള മിനറല്‍സും പോഷകങ്ങളും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരു പോലെ നല്ലതാണ്.

കായികോര്‍ജ്ജം പ്രദാനം ചെയ്യുന്നു

കായികോര്‍ജ്ജം പ്രദാനം ചെയ്യുന്നു

കായിക പ്രേമികളുടെ ഇഷ്ടഭക്ഷണമായിരിക്കും പനീര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം വളരെ പെട്ടെന്ന് ഊര്‍ജ്ജം നല്‍കുന്ന ഭക്ഷണമായതിനാല്‍ കഠിനവ്യായാമത്തില്‍ ഏര്‍പ്പെടുന്ന കായികപ്രേമികള്‍ക്ക് പനീര്‍ ഒരു ഔഷധ ഭക്ഷണമാകും എന്ന കാര്യം ഉറപ്പ്.

തലമുടി വളര്‍ച്ചയ്ക്കും സഹായകം

തലമുടി വളര്‍ച്ചയ്ക്കും സഹായകം

തലമുടി വളര്‍ച്ചയ്ക്കും പനീര്‍ സഹായകമാവും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി തലമുടി തഴച്ചു വളരാന്‍ സഹായിക്കുന്നു.

അധികമായാല്‍.....

അധികമായാല്‍.....

അധികമായാല്‍ അമൃതും വിഷം എന്നാണ് ചൊല്ല്. അത് അന്വര്‍ത്ഥമാക്കുന്നരീതിയില്‍ ചില പ്രശ്‌നങ്ങളും പനീറില്‍ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് അധികമായതിനാല്‍ കൊളസ്‌ട്രോള്‍ ഉള്ളവരും ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവരും ശ്രദ്ധിച്ച് മാത്രം പനീര്‍ ഉപയോഗിക്കുക.

വണ്ണം കൂട്ടണോ?

വണ്ണം കൂട്ടണോ?

വണ്ണം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പനീര്‍ വളരെ നല്ലതാണ്. എങ്കിലും 50 ഗ്രാമില്‍ കടുതല്‍ പനീര്‍ കഴിക്കാന്‍ പാടില്ല.

തിരഞ്ഞെടുക്കുമ്പോള്‍ അല്‍പം ശ്രദ്ധ

തിരഞ്ഞെടുക്കുമ്പോള്‍ അല്‍പം ശ്രദ്ധ

പനീര്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധ ചെലുത്തിയാല്‍ തുടര്‍ന്നുള്ള ഉപയോഗത്തിനും നല്ലതാണ്. ദീര്‍ഘകാലം ഉപയോഗിക്കുന്ന തരത്തിലുള്ള പനീര്‍ ഉപയോഗിക്കുക.

ഉല്‍പാദനം നല്ലതോ?

ഉല്‍പാദനം നല്ലതോ?

പാലിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കും പനീറിന്റെ ഗുണവും നിലവാരവും എന്നത് ഏറെ അത്യന്താപേക്ഷികമാണ്. അതുകൊണ്ട് തന്നെ നിറവ്യത്യാസം തോന്നുകയോ വിണ്ടു കീറിയ തരത്തില്‍ പനീര്‍ കാണപ്പെടുകയോ ചെയ്താല്‍ അത് വാങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

വേദന സംഹാരി

വേദന സംഹാരി

ശരീര വേദന കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വിഭവമാണ് പനീര്‍. പുറം വേദന, കഴുത്ത് വേദന ഇവയെല്ലാം പനീറിന്റെ ഉപയോഗം കുറയ്ക്കും.

ആര്‍ത്രൈറ്റിസിനും വിട

ആര്‍ത്രൈറ്റിസിനും വിട

ആര്‍ത്രൈറ്റിസ്, എല്ലുകളുടെ പ്രശ്‌നം തുടങ്ങിയവ പനീര്‍ ഉപയോഗിക്കുന്നതിലൂടെ കുറയുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

രക്ത സമ്മര്‍ദ്ദത്തിന് പരിഹാരം

രക്ത സമ്മര്‍ദ്ദത്തിന് പരിഹാരം

പനീറില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്ത സമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുകയും ചെയ്യും.

ജനിതക പ്രശ്‌നങ്ങളും പരിഹരിക്കും

ജനിതക പ്രശ്‌നങ്ങളും പരിഹരിക്കും

ജനിതക പ്രശ്‌നങ്ങള്‍ക്ക് പനീര്‍ പരിഹാരം നല്‍കും. ഗര്‍ഭിണികള്‍ പനീര്‍ ആഹാരത്തിലുള്‍പ്പെടുത്തുന്നത് പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കും.

ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക വിട

ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക വിട

ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങളും പനീര്‍ പരിഹരിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി ചര്‍മ്മസംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കും.

English summary

16 Wonderful Health Benefits of Paneer

For long years milk and milk products has been most important part of the diet of human. Paneer is also one of the most important milk products.
X
Desktop Bottom Promotion