Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
പച്ചകുത്തി പകച്ചു പോയവര്‍!!
പച്ചകുത്തി പുലിവാലു പിടിച്ച നിരവധി നായികാ നായകന്‍മാരെ നമുക്കറിയാം. നമ്മുടെയെല്ലാം പ്രിയനടി നയന്‍താര തന്നെ ഇതിനുദാഹരണം. എന്നാല്‍ പച്ചകുത്തുക എന്ന കാര്യം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, അതിന് കാലങ്ങളോളം പഴക്കമുണ്ട്.
എത്ര വേദന സഹിച്ചും കാലത്തിനനുസരിച്ച് കോലം കെട്ടാന്‍ ഇന്നത്തെ തലമുറ തയ്യാറാവുന്നു. എന്നാല്‍ ഇന്ന് ധാരാളം വേദനരഹിതമായ റ്റാറ്റൂ സെന്ററുകള്‍ ഉണ്ടെന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇന്നത്തെ തലമുറ ഈയാംപാറ്റകളെ പോലെ അതിലേക്ക് പാറിയടുക്കുന്നു. മദ്യം ഉപേക്ഷിയ്ക്കുമ്പോള്‍....
എന്നാല്‍ പച്ചകുത്തലിനു ശേഷമുള്ള പ്രത്യാഘാതങ്ങളെപറ്റി നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ. പച്ചകുത്തുന്നവരില്‍ 30ശതമാനം ആളുകളും അതിന്റെ പ്രത്യാഘാതത്തെത്തുടര്‍ന്ന് ചര്‍മ്മരോഗ വിദഗ്ധനെ തേടിയെത്തുന്നു. ആഹാരശേഷം ഐസ് വെള്ളമാണോ കുടി ??
പച്ചകുത്തുന്നതിലൂടെ വരുന്ന മാറ്റങ്ങളും അതിനു മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയെന്ന് നോക്കാം.

ചര്‍മ്മരോഗങ്ങള്‍ക്ക് സ്വാഗതമരുളുന്നു
പലവിധ ചര്‍മ്മ രോഗങ്ങളെ പച്ചകുത്തലിലൂടെ നമ്മള്‍ സ്വാഗതം ചെയ്യുന്നു. ഇത് പിന്നീട് ഒരിക്കലും മാറാത്ത തരത്തിലുള്ള രോഗങ്ങളായിത്തീരുന്നു. ചര്‍മ്മത്തിലുണ്ടാകുന്ന ക്യാന്‍സറിന് വരെ ഇത്തരത്തിലുള്ള ടാറ്റൂ കാരണമാകുന്നു.

ചര്‍മ്മം ഒരു പോലല്ല
എല്ലാവരുടേയും ചര്‍മ്മം ഒരു പോലല്ല. അതുകൊണ്ടു തന്നെ പലരിലും പല വിധത്തിലാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. സെന്‍സിറ്റീവ് ചര്‍മ്മം ഉള്ള ആളുകള്‍ പച്ചകുത്തുന്നത് ഒന്ന് ശ്രദ്ധിച്ചു വേണം എന്നതാണ്.

ആര്‍ത്രൈറ്റിസ് വരെ ഉണ്ടാകുന്നു
പല പച്ചകുത്തലിന്റേയും അനന്തര ഫലം രോഗങ്ങള്‍ ആണെന്നതാണ് സത്യം. പലരിലും പച്ച കുത്തുന്നതിലൂടെ ആര്‍ത്രൈറ്റിസ് സാധ്യത വരെ ഉണ്ടാവുന്നു. കൂടാതെ സാംക്രമിക രോഗങ്ങള്‍ ഇതിലൂടെ പകരുന്നു എന്നുള്ളതും സത്യം.

എല്ലാം പ്രവചിക്കാനാവില്ല
എന്നാല്‍ പല പ്രത്യാഘാതങ്ങളും പ്രവചിക്കാന്‍ കഴിയാത്തവയായിരിക്കും. സിനിമാതാരം മംമ്താ മോഹന്‍ദാസ്, നയന്‍താര തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പച്ചകുത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും യാതൊരു പ്രശ്‌നവുമില്ലെന്നതും സത്യമാണ്.

ചര്‍മ്മത്തെ തിരിച്ചറിയുക
ഏത് തരത്തിലുള്ള ചര്‍മമ്മാണ് നമ്മുടെ എന്ന് തിരിച്ചറിഞ്ഞതിനു ശേഷം മാത്രം പച്ചകുത്താന്‍ ശ്രമിക്കുക. എക്‌സിമ പോലുള്ള മാരക രോഗങ്ങള്‍ക്ക് വരെ സാധ്യത ഉള്ളതിനാല്‍ നന്നായി ആലോചിച്ച് വിദഗ്‌ധോപദേശത്തിനു ശേഷം മാത്രം പച്ചകുത്തുക.

ചിലത് സണ്‍സെന്‍സിറ്റീവ്
പല ടാറ്റൂവിന്റേയും സ്വഭാവം തിരിച്ചറിയാന്‍ നമുക്ക് കഴിയാറില്ല, അതുകൊണ്ടു തന്നെ ചില ടാറ്റൂ സണ്‍സെന്‍സിറ്റീവ് ആയിരിക്കും. ഇത് പല പ്രശ്‌നങ്ങളും ഉണ്ടാക്കും എന്നുള്ളതാണ്. ഇത് ചര്‍മ്മത്തെ ചൂടാക്കുകയും ചര്‍മ്മ രോഗങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്യും.

ശുദ്ധീകരിച്ചതാണോ എന്ന് ഉറപ്പു വരുത്തുക
നിരവധി ടാറ്റൂ സെന്ററുകള്‍ ഉണ്ട് എന്നാല്‍ എല്ലാ സ്ഥലത്തും ഒരൊറ്റ ഉപയോഗത്തിനു ശേഷം ആ സൂചി തന്നെ വീണ്ടും ഉപയോഗിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. അങ്ങനെയെങ്കില്‍ അത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള് സൃഷ്ടിക്കും.

എയ്ഡ്‌സ് സാധ്യത വരെ ഉണ്ട്
എല്ലാ സ്ഥലത്തേയും കാര്യമല്ല ഈ പറയുന്നത്. സിംഗിള്‍ ഉപയോഗത്തിനു ശേഷം വീണ്ടും വീണ്ടും ഉപയോഗിക്കുമ്പോള്‍ അത് എയ്ഡ്‌സിനു വരെ കാരണമാകുന്നുണ്ട്. എയ്ഡ്‌സ് മാത്രമല്ല ഇതിലൂടെ ഹെപ്പറ്റൈറ്റിസ് വരെ പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണഅടു തന്നെ വളരെയധികം ശ്രദ്ധിക്കണം എന്നുള്ളതാണ്.

ഇതൊരു വൈദ്യശാസ്ത്രപരമായ കാര്യം
പലരും ലോക്കലായ സ്ഥലങ്ങളില്‍ നിന്നും പച്ചകുത്തുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവാന്‍മാരായിരിക്കില്ല. എന്നാല്‍ ഇതൊരു ചികിത്സ തന്നെയായി എടുക്കണം എന്നുള്ളതാണ്. നമ്മുടെ ശരീരത്തിലുണ്ടാകുന്ന പല മറുകുകളും മറ്റുള്ളവയെല്ലാം നീക്കം ചെയ്യാന്‍ നാം ശ്രമിക്കാറില്ലേ, അതുപോലെ തന്നെയാണ് പച്ചകുത്തലും.

ഷേവ് ചെയ്യാന്‍ ശ്രമിക്കരുത്
പച്ച കുത്തിയത് ചിലപ്പോള്‍ രോമത്തിനു മുകളിലായാല്‍ ആ രോമം നമ്മള്‍ ഷേവ് ചെയ്യാന്‍ ശ്രമിക്കാറുണ്ട് എന്നാല്‍ ഇത് പിന്നീട് പല ആരോഗ്യപ്രശ്‌നങ്ങളും അലര്‍ജികളും ഉണ്ടാക്കുമെന്നതിനാല്‍ അതിനു മുതിരരുത്.

പച്ചകുത്തിയതിനു ശേഷം ശ്രദ്ധ കൂടുതല്‍
പച്ച കുത്തിയതിനു ശേഷം അത് കഴിഞ്ഞല്ലോ എന്ന രീതിയില്‍ ശ്രദ്ധ കൊടുക്കാതിരിക്കരുത്. ഇത് പിന്നീട് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഓയിന്‍മെന്റും ലോഷനും ചര്‍മ്മരോഗ വിദഗ്ധന്റെ നിര്‍ദ്ദേശ പ്രകാരം ഉപയോഗിക്കണം.

പച്ചകുത്തിയത് പുലിവാലായി
പച്ച കുത്തിയത് പുലിവാലായി ഇനി എങ്ങനെയെങ്കിലും മായ്ച്ചു കിട്ടിയാല്‍ മതി എന്നു കരുതുന്നവരും കുറവല്ല. എന്നാല്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിക്കും.

സ്ത്രീകള്‍ക്ക് ഭ്രമം കുറവ്
സ്ത്രീകള്‍ക്ക് ടാറ്റൂ കുത്താനുള്ള ഭ്രമം പുരുഷന്‍മാരേക്കാള്‍ കുറവാണ് എന്നുള്ളതാണ് സത്യം. കൂടാതെ കുത്തിയ ടാറ്റൂ മായ്ക്കാന്‍ പുരുഷന്‍മാരേക്കാള്‍ മുന്നില്‍ സ്ത്രീകളാണ്.

ലേസര്‍ സര്‍ജറി നല്ലവഴിയാണ്
പച്ച കുത്തിയത് മായ്ക്കാന്‍ ഏറ്റവും നല്ല വഴി ലേസര്‍ സര്‍ജറിയാണ് എന്നുള്ളതാണ് സത്യം. ഇന്നത്തെ കാലത്ത് നിരവധി വഴികള്‍ ഉണ്ടെങ്കിലും അതില്‍ പലതും പ്രായോഗികമല്ല.



Click it and Unblock the Notifications











