Latest Updates
-
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും!
രോഗശാന്തിയ്ക്ക് ഉപ്പ്!!
ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് ഹൈപ്പര്‍ ടെന്‍ഷന്‍ കാരണമാകും എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കും. എന്നാല്‍ പല്ലിനെ വെളുപ്പുക്കാനും, മികച്ച ദഹനത്തിനുമൊക്കെ ഉപ്പ് സഹായിക്കും എന്ന് നിങ്ങള്‍ക്ക് അറിയാമോ? അടുത്ത തവണ ഇത്തരമൊരു പ്രശ്നം വന്നാല്‍ മരുന്ന് ഉപയോഗിക്കാന്‍ പോകാതെ അടുക്കളയില്‍ പോയി ഉപ്പ് എടുക്കുക. ചര്‍മ്മത്തിനും തലമുടിക്കുമൊക്കെ ഏറെ ഉപകാരപ്രദമാകുന്നതാണ് ഉപ്പ്.
ഉപ്പു കുറച്ചു കഴിച്ചാല്‍.....
വിവിധങ്ങളായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഉപ്പ് എങ്ങനെ പരിഹാരം നല്കുന്നു എന്ന് അറിയുക.

1. വായ്പ്പുണ്ണ്
അര ടീസ്പൂണ്‍ ഉപ്പ് വായ്പ്പുണ്ണുളിടത്ത് വെയ്ക്കുക. ഇത് കഠിനമായ വേദനയുളവാക്കും. ഏതാനും മിനുട്ട് ഇത് വായില്‍ വെച്ച ശേഷം പച്ച വെള്ളം ഉപയോഗിച്ച് വായ കഴുകുക. ദിവസവും രാവിലെ പല്ല് തേക്കുന്നതിന് മുമ്പ് ഇത് ചെയ്യുക.

2. തൊണ്ടവേദന
ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ് ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കവിള് കൊണ്ടാല്‍ തൊണ്ടവേദന ശമിക്കും. പല്ലുവേദന, മൂക്കിനുള്ളിലെ വീക്കം, ടോണ്‍സില്‍ എന്നിവയ്ക്കും ഇത് ഫലപ്രദമാണ്.

3. ദഹനം
ഏതാനും പുതിനയിലയും കല്ലുപ്പും ചേര്‍ത്ത വെള്ളം കുടിച്ചാല്‍ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ മാറും.

4. ബോഡി സ്ക്രബ്ബ്
അഞ്ച് ടേബിള്‍ സ്പൂണ്‍ ഉപ്പ് ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയിലില്‍ ചേര്‍ക്കുക. ഒരു നാരങ്ങയുടെ പകുതി കൂടി ഇതില്‍ ചേര്‍ത്ത് ശരീരത്തില്‍ തേക്കാം. പത്ത് മിനുട്ടിന് ശേഷം കുളിക്കുക.

5. താരന്
1-2 സ്പൂണ്‍ ഉപ്പ് തലയില്‍ വിതറുക. ഇത് വിരലുപയോഗിച്ച് പതിയെ മസാജ് ചെയ്യുക. തുടര്‍ന്ന് കടുപ്പം കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഇത് മാസത്തിലൊരിക്കല്‍ ചെയ്യുന്നതിലൂടെ തലയോട്ടിയിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും മുടി വളര്‍ച്ച ശക്തിപ്പെടുത്താനും സാധിക്കും.

6. പൊള്ളല്‍
പൊള്ളലേറ്റ സ്ഥലത്ത് ഉപ്പ് വിതറി അഞ്ച് മിനുട്ടിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകുക.

7. പേശിവേദന
2-3 ടീസ്പൂണ്‍ പഞ്ചസാരയും അര ടീസ്പൂണ്‍ വീതം ഉപ്പും നാരങ്ങ നീരും ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇടക്കിടെ കുടിക്കുന്നത് പേശിവേദനയ്ക്ക് ശമനം നല്‍കും.

8. പാദത്തിലെ വീക്കം
ഒരു പാനില്‍ അല്പം ഉപ്പ് ചൂടാക്കി ഒരു തുണിയിലിടുക. ഇത് പാദത്തിന് മുകളില്‍ 20 മിനുട്ട് വെയ്ക്കുക. ഉപ്പ് വീണ്ടും ചൂടാക്കി ഉപയോഗിക്കാം.

9. സന്ധിവാത വേദന
ചൂടുള്ള ഉപ്പു വെള്ളത്തില്‍ പാദം മുക്കി വെയ്ക്കുന്നത് സന്ധിവാതം മൂലമുള്ള വേദനയ്ക്ക് ശമനം നല്‍കും. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു പിടി ഉപ്പ് ചേര്‍ക്കാവുന്നതാണ്.

10. കുഴിനഖം
ഒരു ബക്കറ്റില്‍ നിറയെ ചൂടുവെള്ളം എടുത്ത് അതില്‍ അല്പം ഉപ്പ് ചേര്‍ക്കുക. അതില്‍ 15 മിനുട്ട് സമയം പാദം മുക്കി വെച്ച് തുടര്‍ന്ന് കാല് ഉണക്കുക. തുടര്‍ന്ന് നെയില്‍ ക്ലിപ്പര്‍ ഉപയോഗിച്ച് നഖത്തിന്റെ ഭാഗം വെട്ടിക്കളയുക.

11. കണ്‍കുരു
രണ്ട് ടീസ്പൂണ്‍ ഉപ്പ് പാനിലിട്ട് ചൂടാക്കി മൃദുവായ ഒരു തുണിയിലേക്കിടുക. ഇത് കണ്കുരുവുള്ള ഭാഗത്ത് വെയ്ക്കുക. ഉപ്പ് വെള്ളം ഉപയോഗിച്ച് കണ്ണ് കഴുകുന്നതും ഫലപ്രദമാണ്.

12. പനി
ഒരു മൃദുവായ തൂണി തണുത്ത ഉപ്പ് വെള്ളത്തില്‍ മുക്കുക. ഇത് നെറ്റിയിലിടുക. പനി വേഗത്തില്‍ മാറുന്നതിന് ഓരോ മിനുട്ടിലും ഈ തുണി വെള്ളത്തില്‍ മുക്കിയിടണം.

13. നെയില്‍ ബ്രൈറ്റ്നര്‍
ഉപ്പ്, ബേക്കിംഗ് സോഡ, നാരങ്ങ നീര് എന്ന കൂട്ടിക്കലര്‍ത്തി നഖത്തില്‍ മൃദുവായി മസാജ് ചെയ്യുക. മൃദുവും വെളുത്ത നിറമുള്ളതുമായ നഖത്തിന് ആഴ്ചയില്‍ ഒരു തവണ വീതം ഇത് ചെയ്യുക.



Click it and Unblock the Notifications