Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
കാപ്പിയ്ക്കുമുണ്ട് ആരോഗ്യചിന്ത
ചായയും കാപ്പിയും പ്രത്യേകിച്ച് നമ്മള് മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഈ പാനീയങ്ങള്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്ന സ്വീകാര്യത തന്നെ കാര്യം. കട്ടന്കാപ്പിയ്ക്കും പ്രത്യേക ഇരിപ്പിടം മലയാളികള്‍ നല്‍കിയിട്ടുണ്ട്. മലയാളി എവിടെ ചെന്നാലും ചായയും കാപ്പിയും വിട്ടൊരു കളിയില്ല എന്നതാണ് സത്യം.
മത്തി മാഹാത്മ്യം, അതത്ര ചെറുതല്ല
എന്നാല്‍ കാപ്പി കുടിയ്ക്കുന്നതിന് ചില ദോഷങ്ങളുണ്ടെന്ന ഒരു ധാരണ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഏത് വസ്തുവായാലും അമിതമായി ഉപയോഗിച്ചാല്‍ അത് ദോഷം തന്നെയായിരിക്കും എന്നതാണ് സത്യം. പക്ഷേ കട്ടന്‍കാപ്പിയുടെ കാര്യത്തില്‍ ദോഷത്തേക്കാളേറെ അതിന്റെ ഗുണങ്ങളാണ് നിറഞ്ഞു നില്ക്കുന്നതും. അവ എന്തൊക്കെയെന്ന് നോക്കാം.

കരളിന്റെ കാര്യത്തില്‍ നോ ടെന്‍ഷന്‍
ദിവസവും മദ്യപിക്കുന്നതിനു പകരം കാപ്പി കുടിച്ചോളൂ
കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഇത്രയും നല്ലൊരു മാര്‍ഗ്ഗം വേറെയില്ല. കാപ്പി ലിവര്‍ സിറോസിസ് സാധ്യത 80 ശതമാനമാക്കി കുറയ്ക്കുന്നു. മാത്രമല്ല ലിവര്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത 40 ശതമാനമാത്തോളം കുറവാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

സ്മാര്‍ട്ടാകാനും കാപ്പി
സ്മാര്‍ട്ടാകാനും കാപ്പി കുടിയ്ക്കുന്നത് നല്ലതാണ്. ഇത് നമ്മുടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ന്യൂറോണ്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യും. മാത്രമല്ല നമ്മുടെ മൂഡ് മാറ്റിയെടുക്കാനും കട്ടന്കാപ്പിയ്ക്കു കഴിയും.

മെറ്റബോളിസം ഉയര്‍ത്തുന്നു
തടി കുറയ്ക്കണോ, ദിവസവും കാപ്പി കുടിച്ചാല്‍ മതി. ഇത് ശരീരത്തിലെ കൊഴുപ്പിനെ കളയുന്നു. മാത്രമല്ല മെറ്റബോളിസം റേറ്റ് ഉയര്‍ത്തുകയും ചെയ്യുന്നു.

ന്യൂട്രീഷന്‍ കലവറ
ന്യൂട്രീഷന്റെ കലവറയാണ് കട്ടന്‍കാപ്പി. ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ ബി 2, ബി 3, ബി 5 മാംഗനീസ് മഗ്നീഷ്യം പൊട്ടാസ്യം തുടങ്ങിയവും അടങ്ങിയിട്ടുണ്ട്. പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയിട്ടുള്ള അത്രയും ആന്റി ഓക്സിഡന്റാണ് കാപ്പിയിലും അടങ്ങിയിട്ടുള്ളത്.

പ്രമേഹ സാധ്യത വളരെ കുറവ്
എന്നും കട്ടന്‍കാപ്പി കുടിയ്ക്കുകയാണെങ്കില്‍ ടൈപ്പ് 2 ഡയബറ്റിസിന്റെ സാധ്യത വളരെ കുറവാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ചെറുപ്പക്കാരിലാണ് ടൈപ്പ് ടു ഡയബറ്റിസ് ഇപ്പോള്‍ പിടിമുറുക്കിയിരിക്കുന്നതും.

പാര്ക്കിന്സണ് റിസ്ക് കുറവ്
പാര്ക്കിന്സണ് വരാനുള്ള സാധ്യത വളരെ കുറവാണ്. കാപ്പി തലച്ചോറിലെ ഡോപാമൈനിന്റെ അളവ് ഉയര്‍ത്തുന്നു. ഇതിലൂടെ പാര്ക്കിന്സണ് എന്ന രോഗത്തിനും സാധ്യത കുറയ്ക്കുന്നു.

ഡിപ്രഷന് വിടനല്‍കുന്നു
ഇന്നത്തെ തലമുറയിലെ പലരേയും ബാധിയ്ക്കുന്ന വിഷയമാണ് ഡിപ്രഷന്. ഡിപ്രഷന് സാധ്യത കുറയ്ക്കുന്നതിന് കാപ്പിയ്ക്ക് വളരെ വലിയ പങ്കാണുള്ളത്.

ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കുന്നു
ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗമാണ് കാപ്പി കുടിയ്ക്കുന്നത്. കൊളാറെക്ടല് ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനുള്ള ക്യാന്‍സറിന്റെ കഴിവ് അപാരമാണ്. ദിവസവും കാപ്പി കുടിയ്ക്കുന്നതിലൂടെ ക്യാന്‍സര്‍ സാധ്യത വെറും 15 ശതമാനത്തിലൊതുങ്ങുന്നു.

ഹൃദയത്തെ സംരക്ഷിക്കുന്നു
ഹൃദയത്തിന്റെ ആരോഗ്യ കാര്യത്തിലും കട്ടന്‍കാപ്പി മിടുക്കനാണ്. ഇത് പക്ഷാഘാത സാധ്യതയേയും ഇല്ലാതാക്കുന്നു എന്നതാണ് സത്യം.

ശരീരം ക്ലീനായിരിക്കുന്നു
ദിവസവും കട്ടന്‍ കാപ്പി കുടിയ്ക്കുന്നതിലൂടെ ശരീരത്തിനുള്ഭാഗവും ക്ലീനായിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.

അമിത ദേഷ്യം കുറയുന്നു
കാപ്പി കുടിയ്ക്കുന്നത് നമ്മുടെ മാനസിക നിലയേയും ഊര്‍ജ്ജിതപ്പെടുത്തുന്നു. പെട്ടെന്നുള്ള ദേഷ്യം നിയന്ത്രിക്കാനും ഇതിലൂടെ കഴിയുന്നു.

മറവി രോഗം തടയുന്നു
മറവി രോഗം ആരെ എപ്പോള്‍ ബാധിയ്ക്കുമെന്നത് നിശ്ചയമില്ല. എന്നാല്‍ മറവി രോഗത്തെ തടയുന്നതിന് കട്ടന്‍കാപ്പി സ്ഥിരമാക്കിയാല്‍ മതി. ഇത് നമ്മുടെ ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കും.



Click it and Unblock the Notifications
