For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്രദ്ധിക്കൂ, നിങ്ങള്‍ക്ക് പ്രായമാവുന്നു

|

നമ്മുടെ ശരീരം നമ്മോട് പറയും പ്രായമായെന്ന്, എന്നാല്‍ പ്രായമാകുന്തോറും നമ്മുടെ ശരീരത്തിന് സംഭവിക്കുന്ന പല മാറ്റങ്ങളുണ്ട്. പക്ഷേ നമ്മള്‍ മധ്യവയസ്‌കനാവുമ്പോള്‍ എന്തൊക്കെ മാറ്റങ്ങള്‍ വരും. ബാഡ്മിന്റണ്‍ ആരോഗ്യത്തിന് നല്ലതോ?

ശരീരത്തിനുണ്ടാകുന്ന പല മാറ്റങ്ങളും അവശതയുടേയും പ്രായാധിക്യത്തിന്റേയും മാറ്റങ്ങളായി നമ്മള്‍ കാണണം. രാവിലെ നേരത്തെ എഴുന്നേല്‍ക്കണോ?

ഇനി പറയുന്ന കാര്യങ്ങളെല്ലാം നമ്മുടെ ശരീരം പ്രായമാവുന്നു എന്നതിന്റെ ലക്ഷണങ്ങളാണ്. അവ എന്തൊക്കെയെന്നു നോക്കാം. താഴെ പറയുന്ന ലക്ഷണങ്ങളുണ്ടോ എങ്കില്‍ ഒന്നു ശ്രദ്ധിച്ചോളൂ.

കഷണ്ടിക്കു മരുന്നില്ല

കഷണ്ടിക്കു മരുന്നില്ല

അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്ന ചൊല്ല് നമുക്കേവര്‍ക്കും സുപരിചിതമാണല്ലോ. നമുക്ക് പ്രായമേറുന്നു അല്ലെങ്കില്‍ നമ്മള്‍ വയസ്സനാവുന്നു എന്നതിന്റെ ലക്ഷണമാണ് ഇത്. അതുകൊണ്ടു തന്നെ ചെറുപ്പകാലത്ത് അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ കഷണ്ടി ഒരു പരിധി വരെ തടയാം.

 ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

ഉറക്കമില്ലായാമയായിരിക്കും മറ്റൊരു പ്രധാന ലക്ഷണം. ഇതിനു കാരണമായി പല പ്രശ്‌നങ്ങളും പറയാമെങ്കിലും പലതിലും മാനസിക സംഘര്‍ഷമുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇതിനു പുറകിലുണ്ട്.

 പല്ലും നഖവും കൊഴിയാറായി

പല്ലും നഖവും കൊഴിയാറായി

പല്ലും നഖവും കൊഴിഞ്ഞാല്‍ സിംഹമാണെങ്കിലും പിന്നൊരു വിലയുമുണ്ടാകില്ല. അതുകൊണ്ടു തന്നെ പല്ലിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നമുക്ക് തുടക്കത്തില്‍ തന്നെ പരിഹരിക്കാന്‍ ശ്രമിക്കാം.

 വൈറസ് ആക്രമണം

വൈറസ് ആക്രമണം

ശരീരത്തിലുണ്ടാകുന്ന വൈറസ് ആക്രമണവും ചെറുതൊന്നുമല്ല. പ്രായപൂര്‍ത്തിയായവരില്‍ 54 ശതമാനം പേരും വൈറസ് ആക്രമണത്തിന്റെ പ്രത്യാഘാതം അനുഭവിക്കുന്നവരാണ്. ചുണ്ടു പൊട്ടുകയും മുറിവുണ്ടാവുകയും ചെയ്യുന്നതെല്ലാം നമ്മുടെ പ്രായം അതിക്രമിക്കുന്നതിന്റെ സൂചനകളാണ്.

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

പ്രായം കൂടുന്തോറും നമ്മുടെ ഭക്ഷണം ദഹിപ്പിക്കാനുള്ള കഴിവ് കുറഞ്ഞു വരുന്നു. ഇതിന്റെ ഫലമായി ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഭക്ഷണ കാര്യത്തിലും നമ്മുടെ ശ്രദ്ധ അത്യാവശ്യമാണ്.

 അമിതവണ്ണം

അമിതവണ്ണം

അമിതവണ്ണം നമ്മുടെ പ്രായത്തെയാണ് സൂചിപ്പിക്കുന്നത്. 73 ശതമാനം പുരുഷന്‍മാരും ഇന്ന് അമിതവണ്ണം മൂലം കഷ്ടപ്പെടുകയാണെന്ന് പറയാതെ വയ്യ. ഇത് പ്രായമാകാത്തവരില്‍ വരെ പ്രായക്കൂടുതല്‍ തോന്നിക്കുന്നു.

ചിക്കന്‍പോക്‌സ് പലപ്പോഴും വില്ലന്‍

ചിക്കന്‍പോക്‌സ് പലപ്പോഴും വില്ലന്‍

ചിക്കന്‍പോക്‌സ് പലപ്പോഴും പ്രായത്തെ ബാധിക്കുന്നുണ്ട്. എന്നാല്‍ പലരിലും പല രീതിയില്‍ ആണെന്നു മാത്രം. കുട്ടികളില്‍ ഉണ്ടാകുന്ന ചിക്കന്‍പോക്‌സിന് പരിധിയുണ്ട്. എന്നാല്‍ പ്രായമായവരില്‍ ചിക്കന്‍പോക്‌സ് വന്നാല്‍ അത് മാറാന്‍ എടുക്കുന്ന സമയം അവരിലെ രോഗപ്രതിരോധ ശേഷിയെ ആണ് സൂചിപ്പിക്കുന്നത്.

കാഴ്ച വില്ലനാകുമ്പോള്‍

കാഴ്ച വില്ലനാകുമ്പോള്‍

പ്രധാനമായും കണ്ണിന്റെ കാഴ്ചയെ ആശ്രയിച്ചായിരിക്കും മിക്കവരുടേയും പ്രായം നിര്‍ണയിക്കപ്പെടുന്നത്. പ്രായമാകുന്തോറും കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെടുന്നു. എന്നാല്‍ പലരിലും മറ്റു ചില പ്രശ്‌നങ്ങള്‍ കാരണവും കാഴ്ച തകരാറുണ്ടാകാറുണ്ട്.

ഭക്ഷണത്തോടു വിരക്തി

ഭക്ഷണത്തോടു വിരക്തി

ഭക്ഷണത്തോടുള്ള വിരക്തിയാണ് പലരിലും ഉണ്ടാവുന്ന പ്രായമാവുന്ന ലക്ഷണങ്ങളില്‍ ഒന്ന്. പ്രായമാകുന്തോറും ദഹനപ്രക്രിയ ശരിയായ രീതിയില്‍ നടക്കാത്തത് പലരിലും വിശപ്പില്ലായാമ സൃഷ്ടിക്കുന്നു.

മുഖക്കുരുവിന് പ്രായമില്ല

മുഖക്കുരുവിന് പ്രായമില്ല

ചിലരില്‍ മുഖക്കുരു വരുന്നതിന് പ്രായഭേദമില്ല. ഇത് പലപ്പോഴും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. എന്നാല്‍ അനാരോഗ്യത്തിന്റെ ലക്ഷമമായാണ് ഇത് പലരിലും കണ്ടു വരുന്നതും.

 ക്ഷീണം കൂടുതല്‍

ക്ഷീണം കൂടുതല്‍

ക്ഷീണം കൂടുന്നതാണ് മറ്റൊരു പ്രശ്‌നം. എന്തിനും ഏതിനും ക്ഷീണമായിരിക്കും ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല എന്നതും മനസ്സിലാക്കേണം.

 ദേഷ്യം കൂടുതല്‍

ദേഷ്യം കൂടുതല്‍

പ്രായമാകുന്നതിന്റെ ആദ്യലക്ഷണമാണ് അമിത ദേഷ്യം. ഇങ്ങനെ ദേഷ്യപ്പെടുന്നതിന്റെ പ്രധാന കാരണം തനിക്ക് പ്രായക്കൂടുതല്‍ ഉണ്ടെന്നുള്ളതിന്റെ സങ്കീര്‍ണ മനോഭാവമാണ്.

English summary

12 Diseases Most Guys Will Have By Age 40

There is a good chance you will develop at least one of these common conditions. Fortunately you can fight off the majority of them.
Story first published: Friday, August 14, 2015, 15:15 [IST]
X
Desktop Bottom Promotion