Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
സുലൈമാനി ആയുസ്സിന്റെ കലവറ...
കട്ടന്‍ ചായയെങ്കിലും കുടിക്കാതെ മലയാളിയുടെ ഒരു ദിവസം ആരംഭിക്കില്ല. എത്ര കാലം ചെന്നാലും മലയാളിയുടെ മാറാത്ത ശീലങ്ങളിലൊന്നാണിത്. പലര്‍ക്കും പല രുചിയിലുള്ള ചായയാണ് പ്രിയം. ചിലര്‍ക്ക് പാല്‍ച്ചായ, ചിലര്‍ക്ക് കട്ടന്‍ചായ അങ്ങനെയങ്ങനെ...
പുരുഷന്മാര്ക്കായി 6 ചായകള്‍
എന്നാല്‍ പാല്‍ച്ചായയേക്കാള്‍ ഔഷധഗുണം കട്ടന്‍ചായയ്ക്കാണ് എന്നുള്ളതാണ് സത്യം. സ്ഥിരമായി കട്ടന്‍ചായ കുടിയ്ക്കുന്നതിന്െ പിന്നില്‍ നിരവധി ഔഷധഗുണങ്ങളുണ്ട്. ഇവ എന്തൊക്കെയെന്ന് നോക്കാം.

പല്ലിന്റെ ആരോഗ്യം
പല്ലിന്റെ ആരോഗ്യം മാത്രമല്ല കട്ടന്‍ ചായ നല്‍കുന്നത് വായിലെ ബാക്ടീരിയയുടെ പ്രവര്‍ത്തനവും കട്ടന്‍ ചായ കുടിയ്ക്കുന്നതിലൂടെ നില്ക്കുന്നു. ഇത് മോണയുടേയും ആരോഗ്യത്തെ കാര്യമായി സഹായിക്കുന്നു.

ഹൃദയ പ്രവര്‍ത്തനത്തെ സഹായിക്കുന്നു
ഹൃദയപ്രവര്‍ത്തനം ത്വരിത ഗതിയിലാക്കുന്നതിന് കട്ടന്‍ചായ നല്ലതാണ്. എന്നും രാവിലെ വെറുംവയറ്റില്‍ കട്ടന്‍ചായ കഴിക്കുന്നത് ഹൃദയാഘാത സാധ്യത 21 ശതമാനം ആണ് കുറയ്ക്കുന്നത്.

ആന്റി ഓക്സിഡന്റ് കലവറ
ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് കട്ടന്‍ചായ. തീഫഌവിന്സ്, തിയറബിഗിഡസ് തുടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ ഡി എന്‍ എ നാശത്തിനെ വരെ തടയുന്നു.

ക്യാന്‍സര്‍ തടയുന്നു
ക്യാന്‍സര്‍ തടയുന്നതിന് കട്ടന്‍ചായയ്ക്ക് കഴിയും. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ക്യാന്‍സര്‍ തടയുന്നതിന് കട്ടന്‍ചായയ്ക്ക് കഴിവുണ്ടെന്ന് കണ്ടെത്തിയത്.

എല്ലുകളുടെ ആരോഗ്യത്തിന്
കട്ടന്‍ചായ സ്ഥിരമായി കുടിയ്ക്കുന്നവരുടെ എല്ലുകള്‍ വളരെയധികം ബലമുള്ളതായിരിക്കും. മാത്രമല്ല ഇവരില്‍ ആര്‍ത്രൈറ്റിസ് സാധ്യതയും വളരെ കുറവായിരിക്കും.

ഡയബറ്റിസിനെ ചെറുക്കുന്നു
ഡയബറ്റിസ് ചെറുക്കുന്നതില്‍ കട്ടന്‍ചായയ്ക്ക് കഴിയും. കട്ടന്‍ചായ സ്ഥിരമായി കഴിക്കുന്ന ചെറുപ്പക്കാരില്‍ ടൈപ്പ് 2 ഡയബറ്റിസിനുള്ള സാധ്യത വളരെ കുറവാണ്.

മാനസിക സമ്മര്‍ദ്ദത്തിന് പരിഹാരം
മാനസിക സമ്മര്‍ദ്ദം ചെറുക്കുന്നതിന് കട്ടന്‍ചായക്ക് കഴിയും. മനസ്സ് സ്വസ്ഥമാക്കാന്‍ പലപ്പോഴും നമുക്ക് ഒരു ചായയിലൂടെ കഴിയും എന്നതാണ് സത്യം.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കട്ടന്‍ചായ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കട്ടന്‍ചായയില്‍ അടങ്ങിയിട്ടുള്ള ആല്ക്കൈലമിന് ആന്റിജെന്‍ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതാണ്.

ദഹനത്തിന് സഹായിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ദഹനപ്രവര്‍ത്തനങ്ങളേയും കട്ടന്‍ചായ ഊര്‍ജ്ജിതപ്പെടുത്തുന്നു. ഇത് ദഹന സംബന്ധമായ എല്ലാ പ്രശനങ്ങളേയും ഇല്ലാതാക്കുന്നു.

ഉന്മേഷം വര്‍ദ്ധിപ്പിക്കുന്നു
ഉന്മേഷം വര്‍ദ്ധിപ്പിക്കുന്നതിന് കട്ടന്‍ചായ സഹായിക്കുന്നു. ഉറക്കം തൂങ്ങി ഇരിക്കുന്നവര്‍ പോലും കട്ടന്‍ ചായ കുടിച്ചു കഴിഞ്ഞാല്‍ ഉന്മേഷഭരിതരാവുന്നത് കണ്ടിട്ടില്ലേ.

സന്തോഷം നല്കുന്നു
കട്ടന്‍ചായ ആരോഗ്യത്തോടൊപ്പം മാനസിക സന്തോഷം കൂടി നല്കുന്നു എന്നതാണ് സത്യം. ഇത് പലപ്പോഴും നമുക്ക് പോസിറ്റീവ് ഊര്‍ജ്ജം പകരുന്നു.

ഏകാഗ്രതക്കുറവ് പരിഹരിക്കും
കട്ടന്‍ചായയില്‍ അടങ്ങിയിട്ടുള്ള എല്‍ തിയാനെന്‍ എന്ന അമിനോ ആസിഡ് ഏകാഗ്രതക്കുറവ് പരിഹരിക്കുന്നു.

വേദനസംഹാരിയായും ഗുണം ചെയ്യും
വേദനസംഹാരിയായും കട്ടന്‍ചായ പ്രവര്‍ത്തിക്കുന്നു. അതികഠിനമായ തലവേദനയും മറ്റും കട്ടന്‍ചായ കുടിയ്ക്കുന്നതിലൂടെ ഇല്ലാതാവുന്നു.



Click it and Unblock the Notifications
