Latest Updates
-
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം!
ഇന്ത്യക്കാര്‍ക്ക് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാം
ക്യാന്‍സറാണ് ഇന്നത്തെ സമൂഹത്തെ ഭയപ്പെടുത്തുന്ന ഭീതിദായകമായ ഒരു രോഗം. ഇതിനെ ചെറുക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും.
അബോര്ഷന്, വിവിധ വഴികള്‍
ഇന്ത്യക്കാര്‍ക്ക് ക്യാന്‍സര്‍ ചെറുക്കാനുളള ചില പ്രത്യേക വഴികളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇവ പരീക്ഷിച്ചു നോക്കൂ, ക്യാന്‍സറിനെ ദൂരത്തു നിര്‍ത്തൂ.

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ
ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ കഴിയ്ക്കുന്നത് ക്യാന്‍സര്‍ തടയാനുള്ള ഒരു പ്രധാന വഴിയാണ്. മീന്‍ ഇതിനുള്ള നല്ലൊരു വഴിയാണ.്

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ
പ്രോസസ് ചെയ്ത ഉപ്പാണ് നമുക്കു പായ്ക്കറ്റുകളില്‍ ലഭിയ്ക്കുന്നത്. ഇതല്ലാതെ കല്ലുപ്പ് പോലുള്ളവ ഉപയോഗിയ്ക്കുക.

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ
ഒലീവ് ഓയില്‍ ഉപയോഗിച്ചു പാചകം ചെയ്യുക. ഇത് ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു വഴിയാണ്. കാരണം ഒലീവ് ഓയിലില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ
സസ്യഭക്ഷണം ധാരാളം കഴിയ്ക്കുക. നട്സ്, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ബീന്‍സ്, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ
പ്രോസസ്ഡ് ധാന്യങ്ങളാണ് നാം മിക്കവാറും കഴിയ്ക്കുന്നത്. മുഴുവന്‍ ധാന്യങ്ങള്‍ കഴിയ്ക്കുക. ഇത് ക്യാന്‍സറകറ്റാനുള്ള നല്ലൊരു വഴിയാണ്.

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ
ഇലക്കറികള്‍ ധാരാളം കഴിയ്ക്കുക. പ്രത്യേകിച്ച് ലെറ്റൂസ്, ചീര എന്നിവ. ഇവയില്‍ ലൂട്ടീന്, ബീറ്റാ കരോട്ടിന്‍ എന്നിവ ധാരാളമുണ്ട്. ഇവയിലെ ആന്റിഓക്സിഡന്റുകള്‍ ക്യാന്‍സര്‍ തടയാന്‍ സഹായിക്കും.

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ
ചുവന്ന മുന്തിരിയില്‍ റെസ്വെരാട്രോള് എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം ആന്റിഓക്സിഡന്റാണ്. ഇതുകൊണ്ടുതന്നെ റെഡ് വൈനും ഒരു പരിധി വരെ നല്ലതാണ്. ഇത് ചുവന്ന മുന്തിരിയില്‍ നിന്നുണ്ടാക്കുന്നതു കൊണ്ട്.

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ
കോളിഫഌര്‍, ക്യാബേജ്, ബ്രൊക്കോളി എന്നിവ ക്രൂസിഫെറസ് പച്ചക്കറികളാണ്. ഇവ കഴിയ്ക്കുന്നത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കും.

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ
മഞ്ഞളിലെ കുര്കുമിന് ക്യാന്‍സര്‍ സാധ്യത അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ്. മഞ്ഞള്‍ ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കാം.

ഇന്ത്യക്കാരെ, ക്യാന്‍സര്‍ തടയൂ
ഗ്രീന്‍ ടീയിലെ ആന്റിഓക്സിഡന്റുകള്‍ ക്യാന്‍സര്‍ സാധ്യത അകറ്റാന്‍ സഹായിക്കും.
ക്യാന്‍സര്‍, ആരോഗ്യം, ശരീരം, ആന്റിഓക്സിഡന്റുകള്‍, ഭക്ഷണം,



Click it and Unblock the Notifications
