Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കിവിപഴത്തിന്റെ ആരോഗ്യഗുണങ്ങള്‍
വിദേശിയായ കിവി പഴത്തിന് നമ്മുടെ നാട്ടിലും ആരാധകര്‍ കൂടുതലാണ്. അതിന്റെ പുളിരസവും കാണാനുള്ള ഭംഗിയും എല്ലാമായിരിക്കാം കിവിയെ നമ്മുടെ പ്രിയപ്പെട്ട പഴങ്ങളുടെ ഭാഗമാക്കിയത്. എന്നാല്‍ കിവി പഴത്തിന് ചില ആരോഗ്യവശങ്ങള്‍ കൂടിയുണ്ട്. ആവകാഡോ കഴിച്ചാല്‍ പലതുണ്ട് കാര്യം
ആരോഗ്യപരമായി മുന്നിട്ടു നില്ക്കുന്ന പഴങ്ങളുടെ കൂട്ടത്തിലാണ് കിവിയും ഉള്ളത് അതിനാല്‍ കിവിയെ സൂപ്പര്‍ഫുഡ് എന്ന ഗണത്തിലാണ് ഭക്ഷണ പ്രേമികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കിവിയുടെ ആരോഗ്യഗുണങ്ങള്‍ ഇവയാണ്.

ദഹനത്തിന് സഹായിക്കുന്നു
കിവിയില്‍ അടങ്ങിയിട്ടുള്ള എന്‍സൈമുകള്‍ ദഹനപ്രക്രിയയെ സഹായിക്കുന്നു. ഭക്ഷണത്തിനുശേഷം പപ്പായയോ പൈനാപ്പിളോ കഴിക്കുന്നതിനു പകരം കിവി കഴിച്ചു നോക്കൂ. വ്യത്യാസം മനസ്സിലാകും.

രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നു
രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും കിവിയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. കിവിയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന തോതിലുള്ള പൊട്ടാസ്യം സമ്മര്‍ദ്ദത്തെ നിയന്ത്രണ വിധേയമാക്കുന്നു.

ജനിതക തകരാറുകള്‍ പരിഹരിക്കുന്നു
ജനിതക തകരാറുകള്‍ പരിഹരിക്കുന്നതിനും കിവി പഴത്തിന് പ്രത്യേക കഴിവാണുള്ളത്. എന്നും കിവി കഴിക്കുന്നത് ശാരീരികമായും മാനസികമായും ഉന്മേഷവും പ്രദാനം ചെയ്യുന്നു.

ക്യാന്‍സര്‍ പ്രതിരോധിക്കുന്നു
ക്യാന്‍സര്‍ പ്രതിരോധിക്കാനുള്ള കഴിവ് വിദേശിയായ ഈ കിവി പഴത്തിനുണ്ട്. എന്നാല്‍ പലപ്പോഴും കിവിയുടെ പുളിരസം ക്യാന്‍സര്‍ രോഗികള്‍ക്ക് ഇഷ്ടമല്ലെന്നതും ഒരു വെല്ലുവിളിയാണ്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള കഴിവും ഈ കുഞ്ഞന്‍ പഴത്തിനുണ്ട്. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സിയും മറ്റു ആന്റി ഓക്സിഡന്റുകളും കിവിയെ മറ്റു പഴങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

ടോക്സിനുകളെ പ്രതിരോധിക്കുന്നു
ടോക്സിനുകളെ പുറം തള്ളാനും കിവി പഴം സഹായിക്കുന്നു.

ഹൃദയത്തെ സംരക്ഷിക്കുന്നു
ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് കിവി പഴത്തിനുണ്ട്. ഇത് 18 ശതമാനം വരെ രക്തം കട്ട പിടിക്കുന്നത് തടയുന്നു. രക്തം കട്ട പിടിക്കാതിരിക്കാന്‍ മരുന്നു കഴിക്കുന്നവര്‍ ഇനി മുതല്‍ കിവി പഴം കഴിച്ചാല്‍ മതി ഇത് എല്ലാ വിധ സൈഡ് എഫക്ടസുകളേയും ഇല്ലാതാക്കുന്നു.

പ്രമേഹരോഗികള്‍ക്കും നല്ലത്
പ്രമേഹ രോഗികള്‍ക്കും ഇത് വളരെ നല്ലതാണ്. ഇതില്‍ പ്രമേഹം ഉയര്‍ത്തുന്ന തരത്തിലുള്ള യാതൊരു മധുര ഘടകങ്ങളും ഇല്ലാത്തത് എന്തുകൊണ്ടും പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കുന്നു.

കാഴ്ചയെ സഹായിക്കുന്നു
കാഴ്ച വര്‍ദ്ധിപ്പിക്കുന്നതിന് പറ്റിയെ നല്ലൊരു പഴമാണ് കിവി. അതുകൊണ്ടു തന്നെ പ്രായമായവര്‍ക്ക് കിവി പഴം നല്ലൊരു മുതല്‍ക്കൂട്ടായിരിക്കും.

ചര്‍മസംരക്ഷണത്തിന് നല്ലത്
ചര്‍മസംരക്ഷണത്തിനും കിവി പഴം അത്യന്താപേക്ഷിതമാണ്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിനും കിവി പ്രധാന പങ്ക് വഹിക്കുന്നു.

ഭക്ഷണത്തില്‍ വേറിട്ടു നില്ക്കുന്നു
കിവിയുടെ രുചിയാണ് കിവിയെ വേറിട്ടു നിര്‍ത്തുന്നത്. ഇതിന്റെ ചെറിയ പുളിരസം ഈ പഴത്തെ കുട്ടികള്‍ക്കും പ്രിയപ്പെട്ടതാക്കി മാറ്റുന്നു.



Click it and Unblock the Notifications
