For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യം നല്‍കും 11 അടുക്കളകാര്യങ്ങള്‍

|

നമ്മുടെ ദൈനംദിന ജീവിതത്തില്‍ നമ്മള്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. നമുക്ക് പെട്ടെന്നൊരാവശ്യം വന്നാല്‍ ചില പ്രതികൂല സാഹചര്യത്തില്‍ ആരേയും ആശ്രയിക്കാതെ പല പരിഹാരങ്ങളും നാം തന്നെ ചെയ്യേണ്ടതുണ്ട്. ഹാവ് എ ഹാപ്പി പിരീഡ്

പെട്ടെന്ന് തലവേദന വന്നാല്‍ എന്തു ചെയ്യും. താരന് പരിഹാരം എന്ത്? എല്ലാം നാം ദൈനം ദിന ജീവിതത്തില്‍ കേട്ടു പഴകിയതാണെങ്കിലും ഇതിനുള്ള പരിഹാരം നമ്മുടെ അടുക്കളയിലുണ്ടാവും. എന്തിനും ഏതിനും അടുക്കളയിലേക്കോടുന്ന വീട്ടമ്മമാര്‍ക്കായാണ് ഈ സന്തോഷ വാര്‍ത്ത.നര: സത്യവും മിഥ്യയും

അത്യാവശ്യം ഒന്നു നിന്നു തിരിയാനുള്ള തട്ടിക്കൂട്ടുകളെല്ലാം നമ്മുടെ അടുക്കളയില്‍ സുലഭം. ഇക്കാലത്താണെങ്കില്‍ അസുഖങ്ങളൊഴിഞ്ഞിട്ടൊരു നേരവുമില്ല. എന്നാല്‍ നമ്മുടെ ഒരുമാതിരിപ്പെട്ട രോഗങ്ങള്‍ക്കെല്ലാമുള്ള ഒറ്റമൂലി നമ്മുടെ അടുക്കളയില്‍ തന്നെ സുലഭം. തേനില്‍ ചാലിച്ച സൗന്ദര്യം

ആര്‍ത്തവ വേദന

ആര്‍ത്തവ വേദന

ആര്‍ത്തവ വേദനയ്ക്ക് പരിഹാരവും നമ്മുടെ അടുക്കളയിലുണ്ട്. രണ്ടോ മൂന്നോ നാരങ്ങ പിഴിഞ്ഞ് തണുത്ത വെള്ളത്തില്‍ ദിവസവും രാവിലെ കുടിയ്ക്കുക. ആര്‍ത്തവത്തിന്റെ ഭാഗമായുണ്ടാവുന്ന വേദനയ്ക്ക് അതോടെ പരിഹാരമാകും.

 തലവേദനയ്ക്ക് അവസാനം

തലവേദനയ്ക്ക് അവസാനം

ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്നു പറയുന്നത് വെറുതെയല്ല. വിട്ടു മാറാത്ത തലവേദനയുണ്ടെങ്കില്‍ എല്ലാ ദിവസവും രാവിലെ ആപ്പിള്‍ എടുത്ത് തൊലി കളഞ്ഞ് അരിഞ്ഞ് ഉപ്പും ചേര്‍ത്ത് കഴിച്ചാല്‍ മതി. തലവേദന പോയ വഴി അറിയില്ല.

വായുക്ഷോഭത്തിനും പരിഹാരം

വായുക്ഷോഭത്തിനും പരിഹാരം

പലരും ബുദ്ധിമുട്ടുന്ന ഒന്നാണ് വായു കോപം അഥവാ ഗ്യാസ്ട്രബിള്‍. പലര്‍ക്കും അറയില്ല ഇതിനു പരിഹാരമെന്തെന്ന്. ഇതിനു പരിഹാരമെന്നോണം കാല്‍ ടീസ്പൂണ്‍ ബേക്കിംഗ് സോഡ വെള്ളത്തില്‍ ചേര്‍ത്തു കഴിച്ചാല്‍ വായുകോപത്തിന് ആശ്വാസമുണ്ടാകും.

തൊണ്ടയിലെ പുണ്ണ്

തൊണ്ടയിലെ പുണ്ണ്

രണ്ടോ മൂന്നോ തുളസിയില വെള്ളത്തിലിട്ട് കുറഞ്ഞ ചൂടില്‍ തിളപ്പിച്ചതിനു ശേഷം ഇവ പിഴിഞ്ഞ് അതില്‍ നിന്നും ചാറെടുത്ത് അതുകൊണ്ട് വായ കഴുകുക.

വായപ്പുണ്ണ്

വായപ്പുണ്ണ്

വാഴപ്പഴവും തേനും വായപ്പുണ്ണിന് അത്യുത്തമമാണ്. പുണ്ണ് ബാധിച്ച ഭാഗത്ത് ഇവ രണ്ടും പേസ്റ്റാക്കി തേയ്ക്കുക. വായപ്പുണ്ണിന് ഉടനെ തന്നെ ശമനമുണ്ടാകും.

മൂക്കടപ്പ്

മൂക്കടപ്പ്

ഏവരേയും ബാധിക്കുന്ന ഒന്നാണ് മൂക്കടപ്പ്. ഇതില്‍ നിന്നും മുക്തി നേടാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ അല്‍പം കുരുമുളക് പൊടിയും അരക്കപ്പ് ചുടുവെള്ളത്തില്‍ കലര്‍ത്തി ദിവസേന രണ്ടു നേരം കഴിച്ചാല്‍ മൂക്കടപ്പിന് വിരാമമാകും.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

പ്രായമായവരെയായിരുന്നു രക്തസമ്മര്‍ദ്ദം മുന്‍പ് പിടിമുറുക്കിയിരുന്നത്. എന്നാല്‍ ഇപ്പോള് പ്രായഭേദമന്യേ എല്ലാവരിലും രക്ത സമ്മര്‍ദ്ദത്തിന്റെ ലെവല്‍ കൂടുതലാണ്. നെല്ലിക്കയും പാലും ചേര്‍ത്ത് ദിവസേന കഴിച്ചാല്‍ രക്ത സമ്മര്‍ദ്ദം നോര്‍മലാകും. ഇത് രാവിലെ കഴിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം.

ആസ്ത്മ

ആസ്ത്മ

തണുപ്പുകാലമായാല്‍ പിന്നെ ആസ്തമക്കാര്‍ക്ക് ശനിദശ തുടങ്ങുകയായി. ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ അര ടേബിള്‍ സ്പൂണ്‍ കറുവപ്പട്ട ചേര്‍ത്തു കഴിച്ചാല്‍ ആസ്ത്മയോട് വിടപറയാം. കിടക്കാന്‍ നേരം കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

താരനും പരിഹാരം

താരനും പരിഹാരം

ഏറ്റവും കൂടുതല്‍ പേര്‍ക്ക് പരിഹാരം ലഭിക്കാത്ത പ്രശ്‌നമാണ് താരന്‍. എന്നാല്‍ ഇപ്പോള്‍ താരനും പരിഹാരം നമ്മുടെ അടുക്കളയില്‍. വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരം ചേര്‍ത്ത് കിടക്കാന്‍ പോകുന്നതിനു മുന്‍പ് തലയില്‍ തേച്ചാല്‍ താരനും എന്നെന്നേക്കും വിട നല്‍കാം.

അകാലനര

അകാലനര

നെല്ലിക്ക കഷ്ണങ്ങളാക്കി വേവിച്ച് വെളിച്ചെണ്ണയില്‍ കുറുക്കിയെടുത്ത് ദിവസവും തേക്കുക.

കറുത്തപാടുകള്‍ക്ക് വിട

കറുത്തപാടുകള്‍ക്ക് വിട

ഓറഞ്ച് നീരില്‍ ഗ്ലിസറിന്‍ ചേര്‍ത്ത് കറുപ്പ് നിറമുള്ള ഭാഗങ്ങളില്‍ പുരട്ടുക. ഇത് കറുത്തപാടുകള്‍ കുറയ്ക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും.

English summary

11 Genius Home Remedies You Must Know

Are you among those who pp a pill every time you experience some pain? Well it's time you turn to your kitchen.
X
Desktop Bottom Promotion