For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിപ്രഷന്‍, ചില അസാധാരണ ലക്ഷണങ്ങള്‍

By Super
|

വിഷാദരോഗത്തിന്‍റെ ചില അടയാളങ്ങളാണ് സ്ഥിരമായ ദുഖം, വിശദീകരിക്കാനാവാത്ത ശൂന്യതാബോധം, അമിതമായ മദ്യപാനം, അശുഭാപ്തി വിശ്വാസം തുടങ്ങിയവ. എന്നാല്‍ ചില ലക്ഷണങ്ങള്‍ വ്യക്തമായി വെളിയില്‍ കാണുന്നവയാണ്.

അമിതമായ ക്ഷീണം, ആസന്നമായ ഒരു ദുരന്തം സംബന്ധിച്ച ആശങ്ക, ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങളുണ്ടെന്ന ചിന്ത, അമിതമായ കുറ്റബോധത്താലോ ചെറിയ കാരണങ്ങളാലോ ആത്മഹത്യ ചെയ്യണം എന്ന ചിന്ത തുടങ്ങിയവയൊക്കെ ഇതില്‍ പെടുന്നു. ഈ വിമാനങ്ങള്‍ക്ക്‌ എന്തു സംഭവിച്ചു?

സൈക്ക്യാട്രിസ്റ്റായ ഡോ. ഹരീഷ് ഷെട്ടി, സൈക്കോതെറാപ്പിസ്റ്റായ വര്‍ഖ ചുലാനി, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ സീമ ഹിംഗോരാനി എന്നിവര്‍ വിഷാദരോഗം സംബന്ധിച്ച മറ്റ് ചില ലക്ഷണങ്ങള്‍ സംബന്ധിച്ച് അറിവ് നല്കുന്നു.

അമിതമായ വേദന, തലവേദന, ദഹനപ്രശ്നങ്ങള്‍

അമിതമായ വേദന, തലവേദന, ദഹനപ്രശ്നങ്ങള്‍

കഠിനമായ ദുഖം തലവേദന, ഫൈബ്രോമാല്‍ജിയ അല്ലെങ്കില്‍ ഉദര പ്രശ്നങ്ങളായി പ്രത്യക്ഷമാകും. വ്യക്തമായ മനശാസ്ത്രപരമായ കാരണങ്ങള്‍ ഇല്ലാതെ തന്നെ വിഷാദം മൂലം പല തരത്തിലുള്ള വേദനകളും അനുഭവപ്പെടും.

സാധാരണ രീതിയിലുള്ള ആശയവിനിമയം സാധ്യമാകാതെ വരുന്നു

സാധാരണ രീതിയിലുള്ള ആശയവിനിമയം സാധ്യമാകാതെ വരുന്നു

വിഷാദം അനുഭവിക്കുന്ന ആളുകള്‍ മറ്റുള്ളവരുമായി ബന്ധപ്പെടുന്നതില്‍ നിന്ന് അകന്ന് മാറി ഒരു പുറം തോടിനുള്ളിലേക്ക് ഒതുങ്ങുന്നു.ക്രമേണ അവര്‍ നിശബ്ദരാവുകയും ഏകാകികളാവുകയും സാവധാനം ജീവിതം അവസാനിപ്പിക്കുകയും ചെയ്യും.

ഇന്‍റര്‍നെറ്റിന്‍റെ അമിതോപയോഗം

ഇന്‍റര്‍നെറ്റിന്‍റെ അമിതോപയോഗം

അമിതമായ ഇന്‍റര്‍നെറ്റ് ഉപയോഗവും വിഷാദവും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. വിര്‍ച്വല്‍ ഇന്‍ററാക്ഷനുകളും, ഗെയിമുകളും, അശ്ലീല സൈറ്റുകളും മേധാവിത്വം നേടുകയും വ്യക്തികളെ ഉള്‍വലിയാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.

ഉറക്കത്തിന്‍റെ രീതികള്‍

ഉറക്കത്തിന്‍റെ രീതികള്‍

വിഷാദരോഗമുള്ളവര്‍ ഒന്നുകില്‍ അമിതമായ ഉറങ്ങുകയോ അല്ലെങ്കില്‍ ഇന്‍സോമ്നിയ അഥവാ നിദ്രാഹാനി അനുഭവിക്കുകയോ ചെയ്യുന്നവരാകും.

കരച്ചില്‍

കരച്ചില്‍

വിഷാദം നിസാരമായ കാര്യങ്ങള്‍ പോലും അമിതമായ കരച്ചിലിന് ഇടയാക്കും.

പരിസരബോധമില്ലായ്മയും മരവിപ്പും

പരിസരബോധമില്ലായ്മയും മരവിപ്പും

ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ പോലും ഉള്‍ക്കൊള്ളാനും പ്രതികരിക്കാനുമുള്ള കഴിവ് നഷ്ടമാകുന്നു.

ശീലങ്ങള്‍ അപ്രത്യക്ഷമാകുന്നു

ശീലങ്ങള്‍ അപ്രത്യക്ഷമാകുന്നു

താടി വളര്‍ത്തുക, മുഷിഞ്ഞ വസ്ത്രങ്ങള്‍ തുടങ്ങിയവ ചില ലക്ഷണങ്ങളാണ്. ചിലര്‍ മുടി ചീകുന്നത് പോലും അവസാനിപ്പിക്കും.

തൈറോയ്ഡ്

തൈറോയ്ഡ്

വിഷാദവും, ഹൈപ്പര്‍ഡ തൈറോയ്ഡിസവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. വിഷാദം, ക്ഷീണം, ശരീരഭാരം വര്‍ദ്ധിക്കല്‍, ലൈംഗികതാല്പര്യക്കുറവ്, ഏകാഗ്രതയില്ലായ്മ എന്നിവയൊക്കെ ഇതിന്‍റെ ലക്ഷണങ്ങളാണ്.

ഭക്ഷണത്തോടുള്ള ആസക്തി

ഭക്ഷണത്തോടുള്ള ആസക്തി

വിഷാദം അനുഭവിക്കുന്നവര്‍ പലരും ഭക്ഷണത്തില്‍ അഭയം തേടും. ചിലര്‍ക്ക് ഭക്ഷണത്തോടുള്ള താല്പര്യം നഷ്ടമായതായി തോന്നും. ശരീരം കൂടുതല്‍ ഗ്ലൂക്കോസ് ആവശ്യപ്പെടുന്നതും അമിത ഭക്ഷണത്തിന് കാരണമാകും.

ലളിതവും വേഗത്തിലുള്ളതുമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാതെ വരുന്നു

ലളിതവും വേഗത്തിലുള്ളതുമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാതെ വരുന്നു

അധികം ചിന്തിക്കാതെ ഒരു ദിവസത്തില്‍ 50-60 തവണ ചെറിയ തീരുമാനങ്ങള്‍ നമ്മള്‍ എടുക്കുന്നുണ്ടെന്നാണ് ഗവേഷണങ്ങളില്‍ കണ്ടെത്തിയത്. സ്റ്റെയര്‍കേസാണോ എലിവേറ്ററാണോ ഉപയോഗിക്കേണ്ടത്, കോഫിയാണോ മില്‍ക്ക്ഷേക്കാണോ കുടിക്കേണ്ടത്, നടക്കണോ ടാക്സി പിടിക്കണോ പോലുള്ള കാര്യങ്ങളാണിവ. എന്നാല്‍ വിഷാദരോഗികള്‍ക്ക് ഇത്തരം ചെറിയ കാര്യങ്ങളില്‍ വേഗത്തില്‍ തീരുമാനമെടുക്കാനാവില്ല.

English summary

10 Unusual Signs Of Depression

Here are some of the unusual signs of depression. Read more to know about,
X