Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
അണുബാധ തടയാന്‍ മാര്‍ഗ്ഗങ്ങള്‍
ചെന്നൈയില്‍ കഴിഞ്ഞ ആഴ്ചയിലുണ്ടായ വെള്ളപ്പൊക്കം അനേകം ആളുകളില്‍ അണുബാധയ്ക്ക് ഇടയാക്കുന്നതായിരുന്നു. പുഴയില്‍ നിന്നുള്ള വെള്ളവും, മലിനജലവും ചുറ്റുപാടും നിറഞ്ഞത് വഴി ഫംഗസ്, ബാക്ടീരിയ ബാധയ്ക്കുള്ള സാധ്യത ഏറെയാണ്.
ശുചിത്വത്തോടെയും ആരോഗ്യത്തോടെയുമിരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില പ്രാഥമികമായ കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.

അണുബാധ വരുന്നതു തടയൂ
നനവും തണുപ്പും ഉള്ള ചര്‍മ്മം അണുബാധ, തിണര്‍പ്പ്, ചര്‍മ്മത്തിലെ നിറം മാറ്റം, വളംകടി എന്നിവയ്ക്ക് കാരണമാകും. ഇവ ഒഴിവാക്കുന്നതിന് എപ്പോഴും ഒരു ഉണങ്ങിയ ടൗവ്വല് കയ്യില്‍ കരുതുക. ഇത് ഇടക്കിടെ തുടയ്ക്കാന്‍ ഉപയോഗിക്കുക.

അണുബാധ വരുന്നതു തടയൂ
കൊതുക് കടിക്കുന്നത് ഒഴിവാക്കാന്‍ കോട്ടണ്‍ വസ്ത്രങ്ങള്‍, പ്രത്യേകിച്ച് കൈ നീളമുള്ള വസ്ത്രങ്ങള്‍ ധരിക്കുക.രാത്രിയിലും, വീടിന് പുറത്തേക്ക് പോകുമ്പോളും കൊതുക് കടിക്കാതിരിക്കാനുള്ള ക്രീം തേയ്ക്കുക.

അണുബാധ വരുന്നതു തടയൂ
ദിവസം രണ്ട് തവണ കുളിക്കുകയും മുടി, നഖം, വിരലുകള്‍ക്കിടയിലുള്ള ഭാഗം എന്നിവ ശ്രദ്ധയോടെ ഉണക്കുകയും ചെയ്യുക.

അണുബാധ വരുന്നതു തടയൂ
രാത്രിയില്‍ കിടക്കാന്‍ പോകുന്നതിന് മുമ്പായി മോയ്സ്ചറൈസര്‍ തേയ്ക്കുക. ഇത് ചര്‍മ്മം വരളുന്നത് തടയാന്‍ സഹായിക്കും.

അണുബാധ വരുന്നതു തടയൂ
നിങ്ങള്‍ കോണ്ടാക്ട് ലെന്‍സ്, കണ്ണട എന്നിവ ധരിക്കുന്നുണ്ടെങ്കില്‍ അവ ഉപയോഗിക്കുന്നതിന് മുമ്പ് ഉണങ്ങിയ കര്‍ച്ചീഫ് ഉപയോഗിച്ച് തുടയ്ക്കുക.

അണുബാധ വരുന്നതു തടയൂ
മേയ്ക്കപ്പ്, കണ്മഷി പോലുള്ള വ്യക്തിപരമായ ഉപയോഗത്തിനുള്ള സാധനങ്ങള്‍ ഏതാനും ദിവസത്തേക്ക് പരസ്പരം കൈമാറി ഉപയോഗിക്കാതിരിക്കുക.

അണുബാധ വരുന്നതു തടയൂ
കണ്ണിന് ചുവപ്പ് നിറം അല്ലെങ്കില്‍ കണ്ണില്‍ നിന്ന് വെള്ളം വരുന്നുണ്ടെങ്കില്‍ ആന്റി ബയോട്ടിക് ഐ ഡ്രോപ്പുകള്‍ ഉപയോഗിക്കുക.

അണുബാധ വരുന്നതു തടയൂ
കണ്ണിന് അണുബാധയ്ക്ക് ഇടയാക്കും എന്നതിനാല്‍ ഏതാനും ദിവസത്തേക്ക് കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കരുത്.

അണുബാധ വരുന്നതു തടയൂ
മുടി ഉണക്കുന്നതിനായി പതിവായി ഹെയര്‍ ഡ്രൈയര്‍ ഉപയോഗിക്കുക.

അണുബാധ വരുന്നതു തടയൂ
ആന്റി ഫംഗല്‍ ക്രീം, ഹാന്‍ഡ് സാനിറ്റൈസര്‍, ഡസ്റ്റിങ്ങ് പൗഡര്‍, ലിപ് ബാം എന്നിവ എല്ലായ്പ്പോഴും കയ്യില്‍ കരുതുക.



Click it and Unblock the Notifications
