For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഞ്ഞിവെള്ളത്തിലാണ് നമ്മുടെ ആയുസ്സ്

|

കഞ്ഞിവെള്ളത്തിനെ നമ്മുടെ നാട്ടില്‍ പലരും റൈസ് സൂപ്പ് എന്നു കളിയാക്കി പറയാറുണ്ട്. പക്ഷേ പലപ്പോഴും നമ്മുടെ ആയുസ്സിന്റെ ദൈര്‍ഘ്യം കൂട്ടാനും കുറയ്ക്കാനും കഞ്ഞിവെള്ളത്തിന് കഴിയും. പണ്ടു മുതലേ പല അസുഖങ്ങള്‍ക്കും നാം കഞ്ഞിവെള്ളത്തിനെ കൂട്ടുപിടിക്കാറുണ്ട്.

സെലറിയിലുണ്ട് ആയുസ്സിന്റെ രഹസ്യം

എത്ര വലിയ ക്ഷീണമാണെങ്കിലും കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ടു കുടിച്ചാല്‍ ക്ഷീണമെല്ലാം പമ്പ കടക്കും എന്നതാണ് സത്യം. പലപ്പോഴും പലരും ചോറിനു ശേഷം ലഭിക്കുന്ന കഞ്ഞിവെള്ളം കളയുകയാണ് പതിവ്. എന്നാല്‍ കഞ്ഞിവെള്ളത്തിനുള്ള അത്ഭുത ഗുണങ്ങള്‍ പലപ്പോഴും നമ്മള്‍ വിസ്മരിക്കുന്നു.

എന്തൊക്കെയാണ് നമ്മുടെ നാടന്‍ കഞ്ഞിവെള്ളത്തിന്റെ ഔഷധഗുണങ്ങള്‍ എന്നു നോക്കാം. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഉത്തമ പ്രതിവിധിയാണ് കഞ്ഞിവെള്ളം.

വയറിളക്കം ഛര്‍ദ്ദി തടയുന്നു

വയറിളക്കം ഛര്‍ദ്ദി തടയുന്നു

വയറിളക്കവും ഛര്‍ദ്ദിയും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാവുന്നതാണ്. ഇത്തരത്തിലുള്ള അസുഖത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത്. എന്നാല്‍ ശരീരത്തിലുണ്ടാകുന്ന നിര്‍ജ്ജലീകരണം തടയാന്‍ കഞ്ഞിവെള്ളം ഉത്തമമാണ്.

 പനിയെ പരിഹരിക്കും

പനിയെ പരിഹരിക്കും

പനിയുണ്ടാവുമ്പോളും പലരും കഞ്ഞി കുടിയ്ക്കുന്നത് നാം കണ്ടിട്ടില്ലേ. വൈറല്‍ ഇന്‍ഫക്ഷന്‍ തടയാന്‍ കഞ്ഞിവെള്ളത്തിനു കഴിയും എന്നുള്ളതു കൊണ്ടാണ് ഇത്.

 മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യത്തിന് കഞ്ഞിവെള്ളം ഉത്തമ പ്രതിവിധിയാണ്. മുടി കൊഴിച്ചില്‍, താരന്‍ തുടങ്ങിയ ശല്യങ്ങള്‍ ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളത്തിന് കഴിവുണ്ട്.

ഊര്‍ജ്ജം നല്‍കുന്നു

ഊര്‍ജ്ജം നല്‍കുന്നു

ശാരീരികോര്‍ജ്ജം നല്‍കുന്നതിന് കഞ്ഞിവെള്ളം കഴിഞ്ഞിട്ടേ മറ്റു എനര്‍ജി ഡ്രിങ്കുകള്‍ക്ക് സ്ഥാനമുള്ളൂ. എന്നാല്‍ പലപ്പോഴും എനര്‍ജി ഡ്രിങ്കിന്റെ പിറകേ പോകുന്ന നാം ശരിക്കുള്ള ഊര്‍ജ്ജത്തെ അവഗണിക്കുന്നു.

 എക്‌സിമ പ്രതിരോധിക്കും

എക്‌സിമ പ്രതിരോധിക്കും

എക്‌സിമ പ്രതിരോധിക്കാനുള്ള കഴിവ് കഞ്ഞിവെള്ളത്തിനുണ്ട്. കഞ്ഞിവെള്ളം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ശേഷം ചൊറിച്ചില്‍ ഉള്ള ഭാഗത്ത് തുടച്ചാല്‍ മതി.

കണ്ടീഷണറായി ഉപയോഗിക്കാം

കണ്ടീഷണറായി ഉപയോഗിക്കാം

കണ്ടീഷണറായി കഞ്ഞിവെള്ളം ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. കഞ്ഞിവെള്ളം ഉപയോഗിച്ചാല്‍ നമ്മള്‍ കണ്ടീഷണര്‍ ഉപയോഗിക്കുന്ന അതേ ഫലം തരും എന്നാണ്.

ദഹന പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി

ദഹന പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി

ദഹന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതില്‍ കഞ്ഞിവെള്ളത്തിനുള്ള പങ്ക് അവിസ്മരണീയമാണ്. കഞ്ഞിവെള്ളം കുടിയ്ക്കുന്നത് വയറ്റില്‍ ബാക്ടീരിയകള്‍ വളരാന്‍ സഹായിക്കും. അത് ദഹനപ്രശ്‌നങ്ങളെ ചെറുക്കുന്നു.

കുളിക്കാനും കഞ്ഞിവെള്ളം

കുളിക്കാനും കഞ്ഞിവെള്ളം

കുളിക്കുന്നതിനും കഞ്ഞിവെള്ളം ഉപയോഗിക്കാം എന്നതാണ് മറ്റൊരു കാര്യം. കഞ്ഞിവെള്ളത്തിന്റെ തെളിമ ഉപയോഗിച്ച് കുളിച്ചാല്‍ നല്ല കുളിര്‍മ്മ അനുഭവപ്പെടും എന്നതാണ് സത്യം.

ക്യാന്‍സറിനെ തടയും

ക്യാന്‍സറിനെ തടയും

ക്യാന്‍സറിനെ തടയുന്നതില്‍ കഞ്ഞിവെള്ളത്തിന് കഴിയും. കഞ്ഞിവെള്ളത്തില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.

 രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് കഞ്ഞിവെള്ളത്തിന് കഴിയും. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുള്ളവര്‍ കഞ്ഞിവെള്ളത്തില്‍ അല്‍പം ഉപ്പിട്ട് കഴിച്ചാല്‍ മതി.

English summary

10 Special Health Benefits Of Rice Water

If you have never heard of this ancient remedy now is the time to find out what all the health and cosmetic benefits you will have if you use rice water.
Story first published: Monday, October 12, 2015, 12:43 [IST]
X
Desktop Bottom Promotion