For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലച്ചോറിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇത് മതി

|

തലച്ചോറാണ് ഏതൊരു വ്യക്തിയ്ക്കും വഴി കാട്ടുന്നത്. എങ്ങനെ പ്രവര്‍ത്തിക്കണമെന്നോ, എപ്പോള്‍ പ്രവര്‍ത്തിക്കണമെന്നോ ഒക്കെയുള്ള കാര്യം സമയാസമയം നമ്മളെ അറിയിക്കുന്നതും തലച്ചോറാണ്. എന്നാല്‍ പലപ്പോഴും നമ്മുടെ ചില പ്രവൃത്തികള്‍ തന്നെ തലച്ചോറിനെ അപകടത്തിലാക്കും.

മത്തി മാഹാത്മ്യം, അതത്ര ചെറുതല്ല

നമ്മള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന കാര്യങ്ങളാണ് ഇത്തരത്തില്‍ നമുക്ക് തന്നെ പാരയാവുന്നത്. എന്തൊക്കെ കാര്യങ്ങളാണ് ഇത്തരത്തില്‍ തലച്ചോറിനെ സമ്മര്‍ദ്ദത്തിലാക്കുന്നതെന്നു നോക്കാം.

 പ്രഭാത ഭക്ഷണം ഒഴിവാക്കുക

പ്രഭാത ഭക്ഷണം ഒഴിവാക്കുക

ഇപ്പോള്‍ പലരിലും കണ്ടു വരുന്ന പ്രവണതയാണ് ഇത്. ഇത് പ്രമേഹത്തിന്റെ അളവ് ക്രമാതീതമായി കുറയ്ക്കുന്നു. ഇത് തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തെ തന്നെ മാരകമായി ബാധിയ്ക്കുന്നു.

അമിതമായ ഭക്ഷണം

അമിതമായ ഭക്ഷണം

ഭക്ഷണം അമിതമായി കഴിയ്ക്കുന്നതും ഇത്തരത്തില്‍ തലച്ചോറിനെ പ്രവര്‍ത്തനരഹിതമാക്കുന്നു. അമിതഭക്ഷണം കഴിയ്ക്കുന്നത് പലപ്പോഴും മാനസിക നിലയെ താഴ്ത്തുന്നു.

പുകവലി

പുകവലി

പുകവലിയ്ക്കുന്നത് മറവി രോഗത്തിന് കാരണമാകുന്നു. ഇത് തലച്ചോറിലുണ്ടാക്കുന്ന പ്രശ്‌നം വളരെ വലുതാണ്.

 മധുരം അധികം

മധുരം അധികം

അധികം മധുരം കഴിക്കുന്നതും പ്രശ്‌നം സൃഷ്ടിക്കുന്ന ഒന്നാണ്. ഇത് തലച്ചോറിന്റെ വളര്‍ച്ചയെ തന്നെ ദോഷകരമായി ബാധിയ്ക്കും.

വായു മലിനീകരണം

വായു മലിനീകരണം

വായു മലിനീകരണം തലച്ചോറിനെ വളരെയധികം പ്രശ്‌നത്തിലാക്കും. ഇത് തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ പ്രവാഹത്തെ തടസ്സപ്പെടുത്തും.

 ഉറക്കത്തിലുള്ള പ്രശ്‌നം

ഉറക്കത്തിലുള്ള പ്രശ്‌നം

ഉറക്കത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാവുന്നതും തലച്ചോറിനെ ദോഷകരമായി ബാധിയ്ക്കും. തലച്ചോറിലെ കോശങ്ങളെയാണ് ഇത് ഇത്തരത്തില്‍ ബാധിയ്ക്കുക.

തലമൂടി ഉറങ്ങുന്നത്

തലമൂടി ഉറങ്ങുന്നത്

പലരുടേയും ശീലങ്ങളില്‍ ഒന്നാണിത്. ഉറങ്ങുമ്പോള്‍ തലമൂടിപ്പുതച്ചുറങ്ങുക എന്നത്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കും.

രോഗസമയത്ത് ജോലി

രോഗസമയത്ത് ജോലി

നമുക്കെന്തെങ്കിലും രോഗമുള്ളപ്പോള്‍ ജോലി എടുക്കുന്നത് തലച്ചോറിനെ കാര്യമായി തന്നെ ബാധിയ്ക്കും.

ചിന്തകള്‍ അമിതമാകുമ്പോള്‍

ചിന്തകള്‍ അമിതമാകുമ്പോള്‍

എപ്പോഴും എന്തെങ്കിലും ചിന്തകളില്‍ തന്നെ മുഴുകിയിരിക്കുന്നതും നമ്മുടെ തലച്ചോറിന് നെഗറ്റീവ് ആരോഗ്യമാണ് ഉണ്ടാക്കുന്നത്.

സംസാരത്തിന്റെ അഭാവം

സംസാരത്തിന്റെ അഭാവം

സംസാരത്തിന്റെ അഭാവമാണ് ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന മറ്റൊന്ന്. എപ്പോഴും സംസാരിക്കുന്നവരില്‍ ഫ്രഷ്‌നസ് ഉണ്ടാവും എന്നതും പ്രത്യേകതയാണ്.

English summary

10 Daily Habits That Can Damage Your Brain

People not having breakfast are going to have a lower blood sugar level. Here are some daily habits that can damage your brain.
Story first published: Friday, November 13, 2015, 16:26 [IST]
X
Desktop Bottom Promotion