For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍മാര്‍

|

എന്തു വന്നാലും മനസ്സമാധാനത്തോടെ ഉറങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ നമ്മുടെ ഉറക്കത്തെ ഇല്ലാതാക്കുന്ന ചില കാര്യങ്ങളുണ്ട്. പക്ഷേ എന്തു വന്നാലും കുംഭകര്‍ണ സേവ തകരാറിലാവാത്തവര്‍ക്ക് ഇതൊന്നും ബാധകമല്ല. ഉറക്കമില്ലായ്മയുടെ കാരണങ്ങള്‍

ഉറക്കത്തില്‍ നമ്മള്‍ പലതും ചെയ്യാറുണ്ട്, എന്നാല്‍ പിന്നീട് ഇതിനെക്കുറിച്ച് ഓര്‍മ്മ പോലുമുണ്ടാവില്ല. ഗാഢനിദ്രയിലായിരിക്കും പലപ്പോഴും ഇതെല്ലാം സംഭവിക്കുന്നത്. ഉറക്കത്തില്‍ കല്ല്യാണം വരെ കഴിക്കുന്നവരുണ്ട്. എന്തിനെയാണ് നിങ്ങള്‍ ഭയക്കുന്നത്..?

പലപ്പോഴും അബദ്ധങ്ങള്‍ വരെ പലര്‍ക്കും സംഭവിച്ചിട്ടുണ്ടാകാം. പക്ഷേ ഉണര്‍ന്നെണീക്കുമ്പോള്‍ ഇതൊന്നും ഓര്‍മ്മയുടെ ഏഴയലത്തു പോലും ഉണ്ടാവില്ല. ഉറക്കത്തില്‍ നമ്മള്‍ ചെയ്യുന്ന രസകരമായ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വീടിനു ചുറ്റും നടക്കുന്നു

വീടിനു ചുറ്റും നടക്കുന്നു

ഉറക്കത്തിന്റ പാരമ്യതയില്‍ നമ്മള്‍ നടക്കാറുണ്ട്. എന്നാല്‍ ഇത് പലരും അറിയാറില്ല എന്നതാണ് സത്യം. ഉറക്കത്തിന്റെ മൂന്നാം യാമത്തില്‍ ആയിരിക്കും ഇതെല്ലാം നടക്കുന്നത് എന്നതാണ് പ്രത്യേകത. എന്നാല്‍ ചിലരാകട്ടെ വീടു വിട്ട് തന്നെ ഉറക്കത്തില്‍ നടത്തം തുടങ്ങും.

സംസാരത്തിനു കുറവില്ല

സംസാരത്തിനു കുറവില്ല

ഉറക്കത്തില്‍ ആണെങ്കില്‍ പോലും സംസാരിച്ച് മറ്റുള്ള വരെ ബുദ്ധിമുട്ടിക്കാന്‍ നമ്മള്‍ മിടുക്കന്‍മാരാണ്. എന്നാല്‍ ഈ ഉറക്കത്തിലെ സംസാരം പലപ്പോഴും നമ്മള്‍ അറിഞ്ഞുകൊണ്ടു ചെയ്യുന്നതല്ല എന്നതാണ് സത്യം.

ഭയത്തോടെയുള്ള നിലവിളിക്കല്‍

ഭയത്തോടെയുള്ള നിലവിളിക്കല്‍

പലപ്പോഴും പല രാത്രികളിലും നമ്മള്‍ ഉറക്കത്തില്‍ നിലവിളിക്കാറുണ്ട്. ഉറങ്ങുന്ന സമയത്തും നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കും. നമ്മള്‍ കാണുന്ന ഓരോ സ്വപ്‌നത്തിന്റേയും ഫലമായാണ് ഉറക്കത്തില്‍ നിലവിളിക്കുകയും മറ്റും ചെയ്യുന്നത്.

സന്ദേശങ്ങള്‍ കൈമാറാം

സന്ദേശങ്ങള്‍ കൈമാറാം

ഉറക്കത്തിലും സന്ദേശങ്ങള്‍ കൈമാറുന്നവര്‍ ധാരാളമുണ്ടെന്നാണ് പഠനങ്ങളില്‍ നിന്നും ഈ അടുത്ത കാലത്തായി കണ്ടെത്തിയത്. 25നും 35നും ഇടയിലുള്ളവരാണ് ഇത്തരത്തില്‍ വിഡ്ഡിത്തരങ്ങള്‍ ചെയ്യുന്നത്. ഉറക്കത്തിലും മൊബൈല്‍ ഫോണും അതിന്റെ ഹാങ് ഓവറും വിട്ടുമാറാത്തവരാണ് ഇതെന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നത്.

വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ഉറക്കത്തില്‍ വാഹനമോടിക്കുന്നവരും ഒട്ടും കുറവല്ല. എന്തുകൊണ്ടെന്നാല്‍ ഇവരില്‍ ഏറ്റവും കൂടുതല്‍ ഉള്ള ആഗ്രഹമെന്തോ അതായിരിക്കും സ്വപ്‌നമാണെങ്കിലും സംഭവിക്കുന്നത്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഉറങ്ങി വാഹനമോടിക്കുന്നവരും ഒട്ടും കുറവല്ല.

ഭക്ഷണം പാകം ചെയ്യുക

ഭക്ഷണം പാകം ചെയ്യുക

ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതുമായിരിക്കും ചിലരുടെ ആഗ്രഹം. അതുകൊണ്ടു തന്നെ പ്രത്യേകിച്ച് സ്ത്രീകള്‍ അവരുടെ ഉറക്കത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഭക്ഷണം ഉണ്ടാക്കുന്നതും അത് കഴിക്കുന്നതും ഒക്കെയായിരിക്കും കാണുന്നത്.

 ഉറക്കത്തില്‍ ലൈഗിംക ബന്ധവും

ഉറക്കത്തില്‍ ലൈഗിംക ബന്ധവും

സെക്‌സോ മാനിയ എന്നാണ് ഇതിനു പറയുന്നത്. അതായത് ചിലര്‍ ഉറക്കത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി വിചാരിക്കുന്നു. ഏകദേശം 86ശതമാനം ആളുകളിലും ഇത്തരത്തിലുള്ള ചിന്താഗതികള്‍ ഉറക്കത്തില്‍ ഉണ്ടാവാറുണ്ടെന്നാണ് പഠനം പറയുന്നത്.

അഭിനയത്തിന് ഒരു കുറവുമില്ല

അഭിനയത്തിന് ഒരു കുറവുമില്ല

ഉറക്കത്തിലായാലും ജീവിതത്തിലായാലും അഭിനയം നമ്മള്‍ തകര്‍ക്കും. അതുപോലെ തന്നെയാണ് ഉറക്കത്തില്‍ നമ്മുടെ മസിലുകളെല്ലാം പാരലൈസ്ഡ് ആയിരിക്കും എന്നാലും ചില ജനിതക സ്വഭാവ തകരാറുകള്‍ കൊണ്ട് നമ്മള്‍ ഉറക്കത്തില്‍ നമ്മുടെ സ്വപ്‌നത്തിലുള്ളതു പോലെ അഭിനയിക്കും.

ആരോഗ്യത്തിന് ദോഷകരം

ആരോഗ്യത്തിന് ദോഷകരം

എന്നാല്‍ ഉറക്കത്തില്‍ ഇത്തരത്തിലുള്ള പ്രവണതകള്‍ ആരോഗ്യത്തിന് വളരെ ദോഷകരമായിരിക്കും. എന്നാല്‍ പലര്‍ക്കും ഇത് നിയന്ത്രണ വിധേയമാക്കാന്‍ കഴിയില്ല.

കൂടെക്കിടക്കുന്നവര്‍ക്ക് ഉപദ്രവകരം

കൂടെക്കിടക്കുന്നവര്‍ക്ക് ഉപദ്രവകരം

ഉറക്കത്തില്‍ ഇത്തരത്തിലുള്ള പ്രവണതകള്‍ ഉണ്ടാവുന്നത് കൂടെക്കിടക്കുന്നവര്‍ക്കു കൂടി ഉപദ്രവകരമാണെന്ന് കാര്യത്തില്‍ സംശയമിലല്. പലപ്പോഴും ഇവരെ ശ്രദ്ധിക്കാനേ നമുക്ക് സമയമുണ്ടാവുകയുള്ളൂ.

English summary

10 Crazy Things You Do In Your Sleep

Making yourself a three course meal in the middle of the night and not remembering it the next morning, which are abnormal behaviors that happen during sleep.
Story first published: Tuesday, August 18, 2015, 11:31 [IST]
X
Desktop Bottom Promotion