Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
അറിഞ്ഞു നശിപ്പിക്കും കിഡ്നിയുടെ ആരോഗ്യം
കിഡ്നി നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ്. കിഡ്നിയുടെ പ്രവര്‍ത്തനം നിലച്ചാല്‍ നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെയാണ് അത് ബാധിയ്ക്കുന്നതും. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങളും മറ്റും രക്തത്തില്‍ നിന്നും വെള്ളത്തില്‍ നിന്നും ഭക്ഷണത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ജോലിയാണ് മൂപ്പര് പ്രധാനമായും നിര്‍വ്വഹിക്കുന്നതും.
കണ്ണില്‍ മരുന്നൊഴിയ്ക്കുമ്പോള്..
എന്നാല്‍ പലപ്പോഴും കിഡ്നിയുടെ പ്രവര്‍ത്തനം തകരാറിലാക്കുന്നതില്‍ നമുക്ക് തന്നെ വലിയ പങ്കാണുള്ളത്. നമ്മള് അറിഞ്ഞോ അറിയാതേയോ എല്ലാം വൃക്കയെ പ്രശ്നത്തിലാക്കുന്നുണ്ടെന്നതാണ് സത്യം. എന്നാല്‍ അതെങ്ങനെയെന്നു നോക്കാം.

വെള്ളം കുടിയുടെ അഭാവം
കിഡ്നിയുടെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം വേണ്ടതാണ് വെള്ളം കുടിയ്ക്കുന്നത്. രക്തത്തെ ശുദ്ധീകരിക്കുന്നതിനും ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നതിനും വെള്ളം കുടിയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇത് നമ്മുടെ ശരീരത്തെ പ്രശ്നത്തിലാക്കുകയും കിഡ്നിയുടെ പ്രവര്‍ത്തനങ്ങളെ സങ്കീര്‍ണമാക്കുകയും ചെയ്യും.

ഉപ്പിന്റെ ഉപയോഗം കൂടുതല്‍
ഉപ്പിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നത് കിഡ്നിയുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കും. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും കിഡ്നിയ്ക്ക് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുകയും ചെയ്യുന്നു.

മൂത്രശങ്ക അപകടം
പലപ്പോഴും പുറത്തു പോവുമ്പോള്‍ ടോയ്ലറ്റുകളുടെ അഭാവവും മറ്റു പ്രശ്നങ്ങളും കാരണം മൂത്രമൊഴിക്കാന്‍ പറ്റാത്ത സാഹചര്യങ്ങള്‍ പലര്‍ക്കും ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ മൂത്രം പിടിച്ചു വെയ്ക്കുന്നതും കിഡ്നിയെ തകരാറിലാക്കുന്നു.

മധുരം കൂടുതല്‍
മധുരം കൂടുതല്‍ കഴിയ്ക്കുന്നത് കിഡ്നി പ്രവര്‍ത്തനരഹിതമാകാന്‍ കാരണമാകുന്നു. ദിവസവും മധുരം കഴിയ്ക്കുന്നത് നിങ്ങള്‍ക്ക് മൂത്രമൊഴിക്കാനുള്ള പ്രവണത വര്‍ദ്ധിപ്പിക്കുന്നു. ഇത്തരത്തില്‍ അനിയന്ത്രിതമായി പ്രശ്നമുണ്ടാവുകയാണെങ്കില്‍ നിങ്ങളുടെ കിഡ്നി പ്രശ്നത്തിലാണ് എന്നതിന്റെ സൂചനയാണ്.

വൈറ്റമിനും ധാതുക്കളും
വൈറ്റമിനും ധാതുക്കളും നല്ലതു തന്നെ. എന്നാല്‍ ഇവയുടെ ഉപയോഗം അല്പം സൂക്ഷിച്ചു വേണം എന്നതാണ് സത്യം. പച്ചക്കറികളിലും പഴങ്ങളിലുമുള്ള രാസവസ്തുക്കള്‍ പലപ്പോഴും കിഡ്നിയുടെ പ്രവര്‍ത്തനത്തെയാണ് ആദ്യം ബാധിയ്ക്കുക എന്നതാണ് സത്യം.

മൃഗക്കൊഴുപ്പ് ധാരാളം
മൃഗക്കൊഴുപ്പും ഇറച്ചി വര്‍ഗ്ഗങ്ങളും ധാരാളം ഉപയോഗിക്കുന്നതും ഇത്തരത്തില്‍ കിഡ്നിയെ നശിപ്പിക്കുവാന്‍ കാരണമാകും. ഇത് മെറ്റാബോളിക് റേറ്റ് ഉയര്‍ത്തുന്നു. എന്നാല്‍ പലപ്പോഴും കിഡ്നിയ്ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് കാരണമാകുന്നു.

ഉറക്കപ്രശ്നങ്ങള്‍
ഉറക്കത്തിലുണ്ടാകുന്ന പല പ്രശ്നങ്ങളും കിഡ്നി തകരാറിലാവാന്‍ കാരണമാകും. ഏറ്റവും അധ്വാനം വേണ്ടി വരുന്ന ഒന്നാണ് ഉറക്കം. എന്നാല്‍ ഉറങ്ങാന്‍ വൈകുന്നതു ഉറക്കം നഷ്ടപ്പെടുന്നതും ശരീരത്തിന് കൂടുതല്‍ സമ്മര്‍ദ്ദം നല്കുന്നു.

കാപ്പി കുടിശീലം
കാപ്പി കുടിയ്ക്കുന്നത് നല്ലതിനാണ്. എന്നാല്‍ ഒരളവില്‍ കൂടുതല്‍ കാപ്പി കുടിയ്ക്കുന്നത് നമ്മുടെ ആരോഗ്യത്തെ മോശമായി തന്നെ ബാധിയ്ക്കും. കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ രക്തസമ്മര്‍ദ്ദം ഉയര്‍ത്തുന്നതിന് കാരണമാകുന്നു.

വേദനസംഹാരികളുടെ ഉപയോഗം
എന്തിനും ഏതിനും വേദന സംഹാരികളെ കൂട്ടുപിടിയ്ക്കുന്നവരാണ് നമ്മള്. എന്നാല്‍ ഇത്തരത്തില്‍ വേദന സംഹാരി ഉപയോഗിക്കുന്നതിലൂടെ അത് കിഡ്നിയെ നശിപ്പിക്കുകയാണ് എന്ന സത്യം നാം മനസ്സിലാക്കാതെ പോകുന്നു.

മദ്യത്തിന്റെ ഉപയോഗം
മദ്യത്തിന്റെ ഉപയോഗം കിഡ്നിയെ മാത്രമല്ല ബാധിയ്ക്കുക. ശരീരത്തെ മൊത്തത്തിലാണ് ഇത്തരത്തില്‍ മദ്യം ബാധിയ്ക്കുന്നത്. കരളിനും കിഡ്നിയ്ക്കും കൂടുതല്‍ സമ്മര്‍ദ്ദം നല്കുന്നതിനു മാത്രമേ മദ്യപാനം സഹായിക്കൂ എന്നതാണ് സത്യം.



Click it and Unblock the Notifications