Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്‌ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
കണ്ണിന്റെ ആയാസം കുറയ്ക്കൂ
കണ്ണിന് ആയാസം അനുഭവപ്പെടുക എന്നത് ഇപ്പോഴത്തെ പൊതുവായ പ്രശ്‌നങ്ങളില്‍ ഒന്നാണ്. നിരവധി കാരണങ്ങള്‍ കൊണ്ട് ഇത് സംഭിവിക്കാം. ഉറക്കം ഇല്ലായ്‌മ, ഡിജിറ്റല്‍ ഉപകരണങ്ങളില്‍ ദീര്‍ഘനേരം നോക്കിയിരിക്കുക, ഇടവേളകള്‍ ഇല്ലാതെ കുറഞ്ഞ വെളിച്ചത്തില്‍ വളരെ നേരം വായിക്കുക,അലര്‍ജി, കാഴ്‌ചയ്‌ക്ക് ചേരാത്ത കണ്ണട, അമിതമായ വെളിച്ചം , കണ്ണിന്റെ തകരാറുകള്‍ എന്നിവയെല്ലാം കണ്ണിന് ആയാസം ഉണ്ടാക്കുന്ന സാധാരണ കാരണങ്ങളാണ്.
ഡോക്ടറുടെ നിര്‍ദ്ദേശത്തിന് അനുസരിച്ചും അല്ലാതെയും ലഭിക്കുന്ന നിരവധി മരുന്നുകള്‍ കണ്ണിന്റെ ആയാസം കുറയ്‌ക്കാന്‍ ലഭ്യമാകും. അതുപോലെ തന്നെ കണ്ണിന്റെ ആയാസം കുറയ്‌ക്കാന്‍ നിരവധി സ്വാഭാവിക വഴികള്‍ ഉണ്ട്.

1. കണ്ണ് തടവുക
കണ്ണിന്റെ ആയാസം കുറയ്‌ക്കാന്‍ കണ്‍പോളകള്‍ ദിവസവും സാവധാനത്തില്‍ തടവുക. ഇത് കണ്ണുകളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും കണ്ണിന് ചുറ്റുമുള്ള പേശികളുടെ ആയാസം കുറയ്‌ക്കുകയും ചെയ്യും. അതേസമയം തന്നെ കണ്ണുനീര്‍ ഗ്രന്ഥികളെ
ഉത്തേജിപ്പിക്കുകയും ചെയ്യുന്നതിനാല്‍ കണ്ണ് വരളുന്നത് തടയുകയുകയും ചെയ്യും.
1. വിരലുകള്‍ ഉപയോഗിച്ച് കണ്‍പോളകളും പുരികങ്ങള്‍ക്ക് മുകളിലുള്ള പേശികളും 10-20 സെക്കന്‍ഡ് നേരം സാവധാനം തടവുക.
2.താഴത്തെ കണ്‍പോള കീഴെല്ലില്‍ നിന്നും മുകളിലേക്ക് തടവുക.
3. ചെന്നിയും കവിളെല്ലിന്റെ മുകള്‍ ഭാഗവും തവുക.
4. ദിവസം ഒന്നു രണ്ട് പ്രാവശ്യം ഇത് ചെയ്യുക.
കുറിപ്പ് : തടവുന്നത് സുഖകരമാക്കാന്‍ ഒലീവ് എണ്ണയോ ഐ ക്രീമുകളോ ഉപയോഗിക്കാം.

2. പാമിങ്
കുറെ നേരം വായിക്കുകയും കമ്പ്യൂട്ടറോ ടെലിവിഷനോ നോക്കിയിരിക്കുകയും ചെയ്യുന്നതു മൂലം കണ്ണുകള്‍ക്ക് ആയാസം അനുഭവപ്പെട്ടാല്‍ കൈകള്‍കൊണ്ട് കണ്ണ് മൂടി ചെയ്യുന്ന പാമിങ് ആശ്വാസം നല്‍കും. കണ്ണുകള്‍ക്ക് വിശ്രമം നല്‍കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അതിനാല്‍ കണ്ണുകള്‍ കൂടുതല്‍ വരളില്ല.
1. സൗകര്യപ്രദമായ സ്ഥലത്ത് നിവര്‍ന്ന് ഇരിക്കുക
2. കൈകള്‍ കൂട്ടിയുരച്ച് ചൂട് പിടിപ്പിക്കുക
3. കണ്ണുകള്‍ അടച്ച് കൈകള്‍ അതിന് മുകളില്‍ വയ്‌ക്കുക, കണ്‍പോളകളില്‍ സമ്മര്‍ദ്ദം ചെലുത്തരുത്.
4. ഇരുട്ട് ആസ്വദിച്ച് 20 സെക്കന്‍ഡ് നേരം വിശ്രമിക്കുക
5. കണ്ണുകള്‍ പതുക്കെ തുറന്ന് ചുറ്റും നോക്കുക.
6. ഓരോ തവണയും 3-5 പ്രാവശ്യം ഇതാവര്‍ത്തിക്കുക.
7. ദിവസത്തില്‍ പലപ്രാവശ്യം ഇത്തരത്തില്‍ ചെയ്യുക.

3. സൂര്യപ്രകാശം
തളര്‍ച്ചയും ആയാസവുമുള്ള കണ്ണുകള്‍ക്ക് ആശ്വാസം നല്‍കാന്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് സഹായിക്കും. സൂര്യപ്രകാശത്തിലെ ഊര്‍ജകണങ്ങള്‍ കണ്ണുകള്‍ക്ക് നല്ലതാണ്. സൂര്യപ്രകാശം ഏല്‍ക്കുന്നത് ശരീരം വിറ്റാമിന്‍ ഡി ഉത്‌പാദിപ്പിക്കാന്‍ സഹായിക്കും, ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്. വെയിലേറ്റ് ചര്‍മ്മത്തിന്റെ നിറം മങ്ങാതിരിക്കാന്‍, രാവിലെ 8 മണിക്കും 10 മണിക്കും ഇടയിലുള്ള സൂര്യ പ്രകാശം ഏല്‍ക്കുക.
1. അതിരാവിലെ സൂര്യപ്രകാശം ഉള്ള സ്ഥലത്ത് നില്‍ക്കുക
2. കണ്ണുകള്‍ അടച്ച് സൂര്യപ്രകാശം കണ്‍പോളകളില്‍ വീഴാന്‍ അനുവദിക്കുക.
3. കണ്ണുകളില്‍ ചൂട് അനുഭവപ്പെടുമ്പോള്‍ കണ്ണുകള്‍ മുകളിലേക്കും താഴേക്കും, വലത്തു നിന്നും ഇടത്തോട്ട് ഘടികാര ദിശയിലും എതിര്‍ ഘടികാര ദിശയിലും ചലിപ്പിക്കുക.
4. അഞ്ച് മിനുട്ട് നേരം ഈ പ്രക്രിയ തുടരുക.
5. ഇതിനെ തുടര്‍ന്ന് പാമിങ് ചെയ്യുക
6. ദിവസം ഒരു നേരമെങ്കിലും ഇത് ചെയ്യുക.

4. കണ്ണിന് വ്യായാമം
പതിവായി കണ്ണിനുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് കണ്ണിന്റെ ആയാസം കുറയ്‌ക്കും. വ്യായാമം കണ്ണിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും കണ്ണിലെ പേശികളെ കൂടുതല്‍ വഴക്കമുള്ളതാക്കുകയും ചെയ്യും. കൂടാതെ ഏകാഗ്രതയും ശ്രദ്ധകേന്ദ്രീകരിക്കലും മെച്ചപ്പെടുത്തും.
കൈദൂരത്തില്‍ ഒരു പെന്‍സിലോ പേനയോ പിടിച്ച് ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. വ്യക്തമായി കാണാന്‍ കഴിയുന്നിടം വരെ സാവധാനം ഈ വസ്‌തു കണ്ണിന് വളരെ അടുത്തേക്ക് കൊണ്ടുവരിക. അതിന് ശേഷം വീണ്ടും ഈ വസ്‌തു കണ്ണില്‍ നിന്നും അകറ്റുക. 10 -15 പ്രാവശ്യം ഇങ്ങനെ ചെയ്യുക.
ഏതാനം സെക്കന്‍ഡു നേരം ഘടികാര ദിശയിലും എതിര്‍ ഘടികാരദിശയിലും കണ്ണുകള്‍ വട്ടം കറക്കുക. അല്‍പം ഇടവേള എടുത്തതിന് ശേഷം ഇമ ചിമ്മുക. തുടര്‍ച്ചയായി നാല് അഞ്ച് തവണ ഇത്തരത്തില്‍ ചെയ്യുക. ഓരോ മണിക്കൂറ് കൂടുമ്പോഴും ഇത് ചെയ്യുക.
എല്ലാ ദിവസവും ഇത്തരം വ്യായാമങ്ങള്‍ ചെയ്യുന്നത് കണ്ണിന്റെ ആയാസം കുറയ്‌ക്കുകയും കാഴ്‌ച ശക്തി മെച്ചപ്പെടുത്തുകയും ചെയ്യും.

5. തണുത്ത വെള്ളം
നേര്‍ത്ത രീതിയിലുള്ള കണ്ണിന്റെ ആയാസങ്ങള്‍ കുറയ്‌ക്കാന്‍ തണുത്ത വെള്ളം നല്ലതാണ്. കണ്ണിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും കണ്ണിന് ചുറ്റുമുള്ള പേശികളുടെ ആയാസം കുറയ്‌ക്കുകയും ചെയ്യും. കണ്ണുകളുടെ വിങ്ങലും ചീര്‍പ്പും കുറയ്‌ക്കും. കണ്ണിന് ആയാസം തോന്നുമ്പോള്‍ തണുത്ത വെള്ളത്തില്‍ കണ്ണും മുഖവും കഴുകുക. .
ഒന്നു കൂടി മികച്ച ഫലം ലഭിക്കുന്നതിന് തണുത്ത വെള്ളത്തില്‍ തുണി മുക്കി പിഴിഞ്ഞ് കണ്ണുകള്‍ക്ക് മുകളില്‍ ഒരു മിനുട്ട് നേരം വയ്‌ക്കുക. ആവശ്യമുള്ളപ്പോഴൊക്കെ ഇത് ആവര്‍ത്തിക്കുക. കണ്ണിന് ആയാസത്തിന് പുറമെ വിങ്ങലും ഉണ്ടെങ്കില്‍ തണുപ്പ് വയ്‌ക്കുന്നത് നല്ലതാണ്. വൃത്തിയുള്ള തുണിയില്‍ കുറച്ച് ഐസ് കട്ട എടുത്ത് പൊതിഞ്ഞ് കണ്‍പോളകള്‍ക്ക് മുകളില്‍ വയ്‌ക്കുക. 5-10 മിനുട്ടുകള്‍ക്കുള്ളില്‍ കണ്ണിന്റെ വിങ്ങല്‍ കുറയും.

6. ചൂട് വയ്‌ക്കുക
കണ്ണിന്റെ ആയാസം കുറയ്‌ക്കാന്‍ ചൂട് വയ്‌ക്കുന്നതും നല്ലതാണ്. കണ്ണിന് ചുറ്റുമുള്ള പേശികള്‍ക്ക് വിശ്രമം നല്‍കി കണ്ണിന്റെ ആയാസം കുറയ്‌ക്കും കൂടാതെ കണ്ണ് വരളുന്നതിന് ആശ്വാസം നല്‍കും. കണ്ണുകള്‍ വിങ്ങി വേദനിക്കുന്നതിനും ഇത് ആശ്വാസം നല്‍കും.
1. നനുത്ത തുണി ചൂട് വെള്ളത്തില്‍ മുക്കി പിഴിയുക
2. സൗകര്യപ്രദമായി കിടന്ന് കണ്ണുകളടച്ച് ചൂട് ടൗവല്‍ കണ്‍പോളകള്‍ക്ക് മുകളില്‍ വയ്‌ക്കുക.
3. ഒരുമിനുട്ട് നേരം ശാന്തമായിരുന്ന് സാവധാനം ശ്വസിക്കുക.
4. ടൗവല്‍ മാറ്റി് മൂന്ന് നാല് തവണ ഇത് ആവര്‍ത്തിക്കുക
5. ദിവസം 1-2 പ്രാവശ്യം ചെയ്യുക.

7. കമോമീല്‍ ടീ
കണ്ണിന്റെ ആയാസം പെട്ടെന്ന് കുറയാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. കമോമീലിന്റെ സുഖപ്പെടുത്താനും ശാന്തമാക്കാനുമുള്ള ഗുണം കണ്ണിന്റെ ആയാസം പെട്ടെന്ന് കുറയ്‌ക്കും. കണ്ണിന് ചുറ്റുമുളള തടിപ്പ് കുറയ്‌ക്കാനും ഇത് സഹായിക്കും.
1. രണ്ട് കമോമീല്‍ ടീ ബാഗ് ചൂട് വെള്ളത്തില്‍ 5 മിനുട്ട് നേരം മുക്കി വയ്‌ക്കുക
2. ടീ ബാഗുകള്‍ തിരിച്ചെടുത്ത് ഒന്ന് ഫ്രിഡ്‌ജിലും മറ്റൊന്ന് പുറത്തും വയ്‌ക്കുക.
3. ചൂട് കിട്ടുന്നതിന് പുറത്ത് വച്ചിരിക്കുന്ന ടീ ബാഗ് 5 മിനുട്ട് നേരം അടച്ച കണ്‍പോളകളില്‍ വയ്‌ക്കുക.
4. തണുപ്പ് കിട്ടാന്‍ , ഫ്രിഡ്‌ജില്‍ വച്ച് ടീ ബാഗ് കണ്‍പോളകളില്‍ വയ്‌ക്കുക.
5 ആവശ്യമുള്ളപ്പോഴൊക്കെ ഇത് ആവര്‍ത്തിക്കുക.
കണ്ണിന് ആയാസം ഉണ്ടാകുന്നതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നായ തലവേദന കുറയ്‌ക്കാന്‍ 2-3 കപ്പ് കമോമീല്‍ ചായ കുടിക്കുക.

8. റോസ് വാട്ടര്‍
തളര്‍ച്ചയും ആയാസവും ഉള്ള കണ്ണുകളുടെ ആയാസം കുറയ്‌ക്കാന്‍ റോസ് വാട്ടര്‍ വളരെ മികച്ചതാണ്. ഇത് വളരെ പെട്ടന്ന് സുഖപ്പെടുത്തും. കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മം പുനരുജ്ജീവിപ്പിക്കുകയും മങ്ങിയ കറുത്ത വലയങ്ങളും കണ്ണിന്റെ വിങ്ങലും അകറ്റുകയും ചെയ്യും.
1. കുറച്ച് തണുത്ത വെള്ളം തെറിപ്പിച്ച് കണ്ണ് കഴുകുക. വൃത്തിയുള്ള ടൗവല്‍ കൊണ്ട് തുടച്ച് ഉണക്കുക.
2. രണ്ട് പഞ്ഞി കഷ്‌ണങ്ങള്‍ റോസ് വാട്ടറില്‍ മുക്കുക.
3. കിടന്ന് കണ്ണുകളടച്ചിട്ട് ഈ പഞ്ഞികള്‍ കണ്ണിന് മുകളില്‍ വയ്‌ക്കുക.
4. ദിവസം രണ്ട് നേരം വീതം ചെയ്യുക.

9. വെള്ളരിക്ക
കണ്ണിന്റെ ആയാസം കുറയ്‌ക്കാന്‍ വെള്ളരിക്ക കഷ്‌ണങ്ങള്‍ സഹായിക്കും. കണ്ണിന് ചുറ്റുമുള്ള പേശികളുടെ തളര്‍ച്ച ഇവ പെട്ടന്ന് ഭേദമാക്കും. കണ്ണിന് താഴെയുള്ള ചീര്‍പ്പും കറുത്ത വലയങ്ങളും കുറയ്‌ക്കാനും ഇവ സഹായിക്കും.
1. ഒരു ഇടത്തരം വെള്ളരിക്ക ഫ്രിഡ്‌ജില്‍ വച്ച് 20-30 മിനുട്ട് നേരം തണുപ്പിക്കുക.
2. കനം ഉള്ള കഷ്‌ണങ്ങളാക്കി മുറിച്ച് കണ്ണുകള്‍ക്ക് മുകളില്‍ വയ്‌ക്കുക.
3. ദിവസം 2-3 നേരം ഇത് ചെയ്യുക.
ഉരുളക്കിഴങ്ങ് ഉപയോഗിച്ചും ഇങ്ങനെ ചെയ്യാം.

10. പച്ച പാല്‍
പച്ചപ്പാലും കണ്ണിന്റെ ആയാസം കുറയ്‌ക്കാന്‍ നല്ലതാണ്. പാലില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പ് തളര്‍ന്ന കണ്ണുകളുടെ ആയാസം കുറയ്‌ക്കും. അതേസമയം തന്നെ കണ്ണിന്റെ അസ്വസ്ഥതകളും വിങ്ങലും കുറയ്‌ക്കാനും പാല്‍ ഫലപ്രദമാണ്.
1. തണുത്ത പാലില്‍ പഞ്ഞി മുക്കുക.
2. കണ്‍പോളകള്‍ക്ക് മുകളിലും കണ്ണുകള്‍ക്കു ചുറ്റും ഏതാനം മിനുട്ടുകള്‍ ഇതുകൊണ്ട് ഉരയ്‌ക്കുക.
3. കുറച്ച് നേരം വിശ്രമിക്കുക. പാലിന്റെ തണുപ്പ് വളരെ പെട്ടന്ന് ഫലം നല്‍കും.
4. ദിവസം ഒരു നേരം അല്ലെങ്കില്‍ ആവശ്യതോന്നുമ്പോഴൊക്കെ ഇത് ചെയ്യുക.

11.മറ്റ് കാര്യങ്ങള്‍
കമ്പ്യൂട്ടര്‍,ടെലിവിഷന്‍ തുടങ്ങിയവയുടെ സ്‌ക്രീനുകള്‍ക്ക് മുമ്പില്‍ ഇരിക്കുമ്പോള്‍ ഓരോ 20 മിനുട്ട് കൂടുമ്പോഴും ഇരുപത് അടി ദൂരത്തുള്ള ഏതെങ്കിലും വസ്‌തുവിലേക്ക് 20 സെക്കന്‍ഡ് നേരം നോക്കുക.
ദീര്‍ഘനേരം കമ്പ്യൂട്ടറില്‍ ജോലി ചെയ്യുകയാണെങ്കില്‍ , ഇടയ്‌ക്കിടെ ഇടവേള എടുക്കാന്‍ ഓര്‍മ്മിപ്പിക്കുന്ന ഐലിയോ, ഐ റേവ് പോലുള്ള പ്രത്യേക സോഫ്‌റ്റ് വെയറുകള്‍ ഉപയോഗിക്കുക.
കമ്പ്യൂട്ടര്‍, ലാപ് ടോപ്പ് സ്‌ക്രീനുകള്‍ കണ്ണില്‍ നിന്നും 20-16 ഇഞ്ച് അകലത്തില്‍ കണ്ണിന്റെ നിരപ്പിന് അല്‍പം താഴെയായി വയ്‌ക്കുക.
കണ്ണിന് ആയാസമുള്ളപ്പോള്‍ കണ്ണില്‍ അധികം സൗന്ദര്യവര്‍ധക ഉത്‌പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
നല്ല വെയിലുള്ളപ്പോള്‍ പുറത്തു പോകുമ്പോള്‍ സണ്‍ ഗ്ലാസ്സ് വയ്‌ക്കുക.
പുറത്ത് ജോലിചെയ്യുമ്പോള്‍ കണ്ണ് വരളുന്നത് തടയാന്‍ അന്തരീക്ഷത്തില്‍ നനവ് നല്‍കുന്ന സംവിധാനം ഉപയോഗിക്കുക.
ആവശ്യത്തിന് ഉറങ്ങുക.
ആന്റി ഓക്‌സിഡന്റുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയ ഭക്ഷണം കഴിക്കുക.
കണ്ണിന്റെ സമ്പൂര്‍ണ ആരോഗ്യത്തിന് വിറ്റാമിന്‍ എ,ബീറ്റ -കരോറ്റീന്‍ സപ്ലിമെന്റുകള്‍ കഴിക്കുക.
ധാരാളം വെള്ളം കുടിക്കുക.
പതിവായി നേത്രരോഗവിദഗ്‌ധരുടെ അടുത്തുപോയി കണ്ണ് പരിശോധിക്കുക.



Click it and Unblock the Notifications











