For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാചകഎണ്ണ വീണ്ടും ഉപയോഗിയ്‌ക്കുമ്പോള്‍....

|

ബാക്കി വരുന്ന എണ്ണ വീണ്ടും ഉപയോഗിയ്‌ക്കുന്ന ശീലം പലര്‍ക്കുമുണ്ട്‌. പലപ്പോഴും സാധനങ്ങള്‍ വറുക്കാന്‍ കൂടുതല്‍ എണ്ണ ഉപയോഗിയ്‌ക്കേണ്ടി വരും. ഇത്‌ വെറുതെ കളയുകയെന്നതും വിഷമകരം.

എന്നാല്‍ ഇങ്ങനെ ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിയ്‌ക്കുന്നത്‌ ആരോഗ്യത്തിന്‌ തീരെ നല്ലതല്ല. ഉപയോഗിയ്‌ക്കുന്ന എണ്ണയില്‍ പലപ്പോഴും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കിടപ്പുണ്ടാകും. ഇത്‌ ബാക്ടീരിയ വളരാന്‍ ഇട വരുത്തും.

എല്ലാ എണ്ണകള്‍ക്കും ഒരു സ്‌മോക്കിംഗ്‌ പോയിന്റ്‌ ഉണ്ടെന്നു പറയാം. ചൂടാവുമ്പോള്‍ ആവി വരുന്ന ഒരു ഘട്ടം. ഈ ഘട്ടത്തില്‍ ഇവ അനരോഗ്യകരമാവുകയാണ്‌. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക്‌ ഇത്തരം എണ്ണകള്‍ കാരണമാകുന്നതിന്റെ കാരണവും ഇതുതന്നെ.

ഉപയോഗിച്ച എണ്ണ വീണ്ടും ആരോഗ്യകരമായി ഉപയോഗിയ്‌ക്കാനുള്ള ചില വഴികളെക്കുറിച്ചറിഞ്ഞിരിയ്‌ക്കൂ,

ഭക്ഷ്യാംശങ്ങള്‍

ഭക്ഷ്യാംശങ്ങള്‍

എണ്ണയില്‍ ബാക്കി വന്ന ഭക്ഷ്യാംശങ്ങള്‍ അരിച്ചു മാറ്റിയ ശേഷം മാത്രം ഉപയോഗിയ്‌ക്കുക.

അടച്ചു വയ്‌ക്കുക

അടച്ചു വയ്‌ക്കുക

വായു കടക്കാത്ത കുപ്പിയിലോ ജാറിലോ ഉപയോഗിച്ചു ചൂടാറിയ എണ്ണ അടച്ചു വയ്‌ക്കുക. ഇത്‌ ബാക്ടീരി വളരുന്നതു തടയും.

 ഫ്രിഡ്‌ജില്‍

ഫ്രിഡ്‌ജില്‍

ഒരു തവണ ഉപയോഗിച്ച എണ്ണ ഫ്രിഡ്‌ജില്‍ വച്ച ശേഷം ഉപയോഗിയ്‌ക്കുക.

സ്‌മോക്ക്‌

സ്‌മോക്ക്‌

സ്‌മോക്ക്‌ പോയിന്റിനെക്കുറിച്ചു കൃത്യമായി അറിയുക. എണ്ണ അമിതമായി ചൂടാകുവാനും പുകയുവാനും ഇട വരുത്തരുത്‌.

റിഫൈന്‍ഡ്‌ പാചകഎണ്ണകള്‍

റിഫൈന്‍ഡ്‌ പാചകഎണ്ണകള്‍

റിഫൈന്‍ഡ്‌ പാചകഎണ്ണകള്‍ ഉപയോഗിയ്‌ക്കുക. ഇവയുടെ സ്‌മോക്കിംഗ്‌ പോയിന്റ്‌ താരതമ്യേന കൂടുതലാണ്‌.

തിളപ്പിയ്‌ക്കരുത്‌

തിളപ്പിയ്‌ക്കരുത്‌

ഓയില്‍ ചൂടാകുവാന്‍ മാത്രം അനുവദിയ്‌ക്കുക. തിളപ്പിയ്‌ക്കരുത്‌.

ഒരു തവണ കൂടി മാത്രം

ഒരു തവണ കൂടി മാത്രം

വാസ്‌തവത്തില്‍ ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിയ്‌ക്കരുതെന്നു പറയും. നിര്‍ബന്ധമെങ്കില്‍ വീണ്ടും ഒരു തവണ കൂടി മാത്രം ഉപയോഗിയ്‌ക്കുക. ഒന്നിലധികം തവണ ഒരു കാരണവശാലും ഉപയോഗിയ്‌ക്കരുത്‌.

മണവ്യത്യാസമോ നിറവ്യത്യാസമോ

മണവ്യത്യാസമോ നിറവ്യത്യാസമോ

വീണ്ടും എണ്ണ ഉപയോഗിയ്‌ക്കും മുന്‍പ്‌ മണവ്യത്യാസമോ നിറവ്യത്യാസമോ ഉണ്ടോയെന്നു തിരിച്ചറിയുക

Read more about: health ആരോഗ്യം
English summary

Reusing Cooking Oil Tips

Reusing cooking oil is something we always do. But the health effects of reusing cooking oil are bad.
Story first published: Saturday, May 17, 2014, 13:21 [IST]
X
Desktop Bottom Promotion