For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടാഴ്ചകൊണ്ട് തടി കുറയ്ക്കാന്‍ 14ഡയറ്റ്..

By Sruthi K M
|

തടി എത്രയും പെട്ടെന്ന് കുറയ്ക്കാന്‍ എങ്ങനെ കഴിയും എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്..? രണ്ടാഴ്ച കൊണ്ട് തടി കുറഞ്ഞാല്‍ മതിയോ..? അതുവരെയെങ്കിലും നിങ്ങള്‍ക്ക് കാത്തിരിക്കാമല്ലോ.. വെറും പതിനാല് ഡയറ്റുകളിലൂടെ രണ്ടാഴ്ചകൊണ്ട് നിങ്ങള്‍ക്ക് തടി കുറയ്ക്കാം.. അത്രയ്ക്കും ശക്തമായി നിങ്ങളുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ചില ഡയറ്റുകളാണ് പറയാന്‍ പോകുന്നത്.

എളുപ്പം ചെയ്യാന്‍ കഴിയുന്ന വഴികളാണിത്. നിങ്ങളുടെ അടുക്കള തന്നെ ഇതിനു സഹായിക്കും. എന്തൊക്കെ ഭക്ഷണങ്ങളാണ് ഇതിനായി നിങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് നോക്കാം. രണ്ടാഴ്ച കൊണ്ട് അത്ഭുതപ്പെടുത്തുന്ന ആ പതിനാല് വഴികള്‍ അറിയൂ....

ഫ്രൂട്ട്‌സ് ഡയറ്റ്

ഫ്രൂട്ട്‌സ് ഡയറ്റ്

നിങ്ങളുടെ ജീവിതത്തിന് നിറം നല്‍കാന്‍ പഴവര്‍ഗങ്ങള്‍ നിങ്ങളെ സഹായിക്കും. രണ്ടാഴ്ചകൊണ്ട് തടി കുറയ്ക്കാന്‍ കഴിയുന്ന ഒന്നാമത്തെ ഡയറ്റാണ് ഫ്രൂട്ട്‌സ് ഡയറ്റ്. തണ്ണിമത്തങ്ങ, കൈതച്ചക്ക, സബര്‍ജന്‍പഴം എന്നീ മൂന്നു പഴങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്താം. വിശപ്പു തോന്നുമ്പോള്‍ ഈ കലോറി കൂടുതല്‍ അടങ്ങിയ പഴങ്ങള്‍ കഴിക്കാം.

വാട്ടര്‍ ഡയറ്റ്

വാട്ടര്‍ ഡയറ്റ്

നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് പെട്ടെന്ന് നീക്കം ചെയ്യാന്‍ വാട്ടര്‍ ഡയറ്റ് ചെയ്യാം. ഇത് നിങ്ങളുടെ പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കും. ശരീരത്തില്‍ അടഞ്ഞുകൂടിയ വിഷാംശങ്ങളെയെല്ലാം നീക്കം ചെയ്യും. രണ്ടാഴ്ച മതി തടി കുറഞ്ഞുകിട്ടും.

ഗ്രീന്‍ ടീ ഡയറ്റ്

ഗ്രീന്‍ ടീ ഡയറ്റ്

ഗ്രീന്‍ ടീയും നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ പ്രതിരോധിക്കാന്‍ കഴിവുള്ളതാണ്. ഇത് മെറ്റാബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സ്വന്തമാക്കാം.

സിട്രസ് ഡയറ്റ്

സിട്രസ് ഡയറ്റ്

സിട്രസ് പഴവര്‍ഗങ്ങളാണ് മറ്റൊരു ഡയറ്റ്. ഓറഞ്ച്, മുന്തിരി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വൈറ്റമിന്‍ സി അടങ്ങിയ ഇവ കൊഴുപ്പ് പെട്ടെന്ന് നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

ചെറുനാരങ്ങ ഡയറ്റ്

ചെറുനാരങ്ങ ഡയറ്റ്

പെട്ടെന്ന് കൊഴുപ്പിനെ കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ചെറുനാരങ്ങ. ചെറുനാരങ്ങ ജ്യൂസില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കാം.

പച്ചക്കറി ഡയറ്റ്

പച്ചക്കറി ഡയറ്റ്

ഡയറ്റില്‍ പച്ചക്കറി എങ്ങനെ ഒഴിവാക്കാന്‍ പറ്റും അല്ലേ... രണ്ടാഴ്ച കൊണ്ട് തടി കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഡയറ്റാണ് പച്ചക്കറി ഡയറ്റ്. പ്രോട്ടീനും പോഷകമൂല്യങ്ങളും അടങ്ങിയ പച്ചക്കറികള്‍ കഴിക്കാം.

കൊഴുപ്പില്ലാത്ത മീന്‍ ഡയറ്റ്

കൊഴുപ്പില്ലാത്ത മീന്‍ ഡയറ്റ്

കൊഴുപ്പില്ലാത്ത മീനുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ചുവന്ന മീനുകള്‍, കൊഴുപ്പില്ലാത്ത മീനുകള്‍ എന്നിവയില്‍ ധാരാളം കാത്സ്യവും വൈറ്റമിന്‍സും അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും.

കാര്‍ബ് ഡയറ്റ്

കാര്‍ബ് ഡയറ്റ്

കാര്‍ബണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ച് തടി കുറയ്ക്കാം. കാര്‍ബ് ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്ന ഭക്ഷ്യവസ്തുക്കളാണ് അവോക്കാഡോയും ഉരുളക്കിഴങ്ങും.

ജ്യൂസ് ഡയറ്റ്

ജ്യൂസ് ഡയറ്റ്

ശുദ്ധമായ പഴങ്ങളും പച്ചക്കറികളും കൊണ്ടുണ്ടാക്കുന്ന ജ്യൂസുകള്‍ കഴിച്ച് രണ്ടാഴ്ചകൊണ്ട് തടി കുറയ്ക്കാം. ജ്യൂസില്‍ പഞ്ചസാരയ്ക്ക് പകരം തേന്‍ ചേര്‍ക്കുന്നതാണ് നല്ലത്.

നട്‌സ് ഡയറ്റ്

നട്‌സ് ഡയറ്റ്

പിസ്ത, ബദാം തുടങ്ങിയ നട്‌സ് കഴിച്ച് ഡയറ്റ് ചെയ്യാം. ഇത് ഓട്‌സില്‍ ഇട്ട് കഴിക്കുന്നതും രണ്ടാഴ്ച കൊണ്ട് തടി കുറയാന്‍ സഹായിക്കും.

കയ്പ്പക്ക ഡയറ്റ്

കയ്പ്പക്ക ഡയറ്റ്

കയ്പ്പക്ക കയ്പ്പാണെങ്കിലും തടി കുറയണമെങ്കില്‍ നിങ്ങള്‍ കഴിച്ചേ മതിയാകൂ. പെട്ടെന്ന് തടി കുറയ്ക്കാന്‍ സഹായിക്കുന്നതാണ് കയ്പ്പക്ക. ചുരയ്ക്കയും ബ്രൊക്കോളിയും ഈ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

മുളപ്പിച്ച പയര്‍ ഡയറ്റ്

മുളപ്പിച്ച പയര്‍ ഡയറ്റ്

പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ച് കഴിക്കുന്നത് നല്ലതാണ്. തടി കുറയുകയും നിങ്ങള്‍ക്ക് ശക്തി നല്‍കുകയും ചെയ്യും.

പാല്‍ ഡയറ്റ്

പാല്‍ ഡയറ്റ്

നിങ്ങളുടെ തടി പെട്ടെന്ന് കുറയണമെങ്കില്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍ കഴിക്കാന്‍ മറക്കരുത്. പനീര്‍, ചീസ്, പാടനീക്കിയ പാല്‍ എന്നിവ തടി കുറയ്ക്കാന്‍ സഹായിക്കും.

ഫൈബര്‍ ഡയറ്റ്

ഫൈബര്‍ ഡയറ്റ്

ഫൈബര്‍ ഡയറ്റ് രണ്ടാഴ്ച കൊണ്ട് തടി കുറയ്ക്കാന്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചോളൂ.

English summary

fourteen diets to lose your weight in two weeks

Here are 14 possible, positive diets to lose weight in 2 weeks.
Story first published: Friday, February 27, 2015, 11:11 [IST]
X
Desktop Bottom Promotion