For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരിസ്ഥിതി മലിനീകരണം രോഗങ്ങളാകുമ്പോള്‍.....

|

ലോക പരിസ്ഥിതി ദിനമാണ് ജൂണ്‍ അഞ്ച്. പ്രകൃതിയ്ക്കായുള്ള ഒരു ദിനമെന്നു വേണമെങ്കില്‍ പറയാം.

ലോക പരിസ്ഥിതി ദിനമെന്നു കേള്‍ക്കുമ്പോള്‍ ഇന്ന് നാമെല്ലാവരും ഓര്‍ക്കുക പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചായിരിയ്ക്കും. മാലിന്യങ്ങളുടെ ഭാരം താങ്ങി വീര്‍പ്പു മുട്ടുകയാണ് ഭൂമി. ഇതോടൊപ്പം മനുഷ്യനും പക്ഷിമൃഗാദികളും.

വെള്ളത്തിലും കരയിലും വായുവിലുമെല്ലാം ഇന്നത്തെക്കാലത്ത് മലിനീകരണം വര്‍ദ്ധിച്ചു വരികയാണ്.

മലിനീകരണം കാരണം നമുക്കും പലതരം ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്. ഇവയെ്‌ന്തൊക്കെയെന്നു നോക്കൂ,

തലവേദന, തളര്‍ച്ച

തലവേദന, തളര്‍ച്ച

തലവേദന, തളര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിസ്ഥിത മലിനീകരണം കൊണ്ടുണ്ടാകാം. പ്രത്യേകിച്ച് ശബ്ദമലിനീകരണം കൊണ്ട്.

ലംഗ്‌സ് ക്യാന്‍സര്‍

ലംഗ്‌സ് ക്യാന്‍സര്‍

ലംഗ്‌സ് ക്യാന്‍സറിന് പ്രധാന കാരണം പുകവലിയാണെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ അന്തരീക്ഷ മലിനീകരണം അധികമായ പട്ടണങ്ങളിലുള്ളവര്‍ക്കും ലംഗ്‌സ് ക്യാന്‍സര്‍ സാധ്യതയുണ്ട്.

പോളിസിസ്റ്റിക് ഓവറി

പോളിസിസ്റ്റിക് ഓവറി

സ്ത്രീകളില്‍ വന്ധ്യത വരുത്തുന്ന ഒരു രോഗമാണ് പോളിസിസ്റ്റിക് ഓവറി. ശരീരത്തില്‍ ടോക്‌സിനുകള്‍ അധികമാകുമ്പോഴാണ് ഇതുണ്ടാകുക. ഭക്ഷണത്തിലെ മാലിന്യങ്ങളാണ് ഇതിനുള്ള ഒരു പ്രധാന കാരണം.

ക്യാന്‍സര്‍, ചര്‍മരോഗങ്ങള്‍

ക്യാന്‍സര്‍, ചര്‍മരോഗങ്ങള്‍

ലോഹങ്ങളില്‍ നിന്നുണ്ടാകുന്ന വിഷാംശം ഉള്ളിലെത്തുമ്പോള്‍ ക്യാന്‍സര്‍, ചര്‍മരോഗങ്ങള്‍, രക്തത്തില്‍ വിഷാംശം വരുന്ന സെപ്റ്റിസീമിയ തുടങ്ങിയ രോഗങ്ങള്‍ വരും. പ്രത്യേകിച്ച് മെറ്റല്‍ നിര്‍മിയ്ക്കുന്ന ഫാക്ടറികള്‍ ജോലി ചെയ്യുന്നവര്‍ക്കും സമീപപ്രദേശങ്ങളില്‍ താമസിയ്ക്കുന്നവര്‍ക്കും.

ബ്രോങ്കൈറ്റിസ്

ബ്രോങ്കൈറ്റിസ്

വായുമലിനീകരണം പലപ്പോഴും ബ്രോങ്കൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും.

മെലാനോമ

മെലാനോമ

മെലാനോമ അഥവാ ചര്‍മത്തിലുണ്ടാകുന്ന ക്യാന്‍സറിന് പ്രധാന കാരണം അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയ്ക്കുണ്ടാകുന്ന വിള്ളലാണ്. ഇതുമൂലം ചര്‍മത്തില്‍ അന്തരീക്ഷത്തിലെ ദോഷകരമായ വികിരണങ്ങള്‍ പതിയ്ക്കുന്നു.

ഇറിട്ടബില്‍ ബൗള്‍ സിന്‍ഡ്രോം

ഇറിട്ടബില്‍ ബൗള്‍ സിന്‍ഡ്രോം

ഇറിട്ടബില്‍ ബൗള്‍ സിന്‍ഡ്രോം അഥവാ ഐബിഎസ് എന്നൊരു രോഗമുണ്ട്. ഭക്ഷണം, വെള്ളം എന്നിവയുടെ മലിനീകരണത്തിലൂടെയാണ് ഇത് ശരീരത്തില്‍ എത്തുന്നത്.

ഡിമെന്‍ഷ്യ

ഡിമെന്‍ഷ്യ

ശബ്ദമലിനീകരണം പലപ്പോഴും തലച്ചോറിനെ ബാധിയ്ക്കും. ഇത് ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങളുണ്ടാക്കും.

കേള്‍വിക്കുറവ്

കേള്‍വിക്കുറവ്

ഇന്നത്തെ കാലത്ത് മൊബൈല്‍ ഫോണ്‍ ശബ്ദ്മലിനീകരണത്തിനുള്ള ഒരു പ്രധാന കാരണമാണ്. പ്രത്യേകിച്ച് തുടര്‍ച്ചയായി ഇയര്‍ ഫോണ്‍ ഉപയോഗിയ്ക്കുന്നത് കേള്‍വിക്കുറവ് പോലുളള പ്രശ്‌നങ്ങളുണ്ടാക്കും.

ആസ്തമ

ആസ്തമ

അന്തരീക്ഷ മലിനീകരണം കാരണമുണ്ടാകുന്ന ഒരു പ്രധാന രോഗമാണ് ആസ്തമ. അലര്‍ജിയാണ് ഇതിനുള്ള പ്രധാന കാരണം.

ശാരീരിക വൈകല്യം

ശാരീരിക വൈകല്യം

അന്തരീക്ഷമലിനീകരണം അടുത്ത തലമുറയെക്കൂടി ബാധിയ്ക്കും. കുട്ടികളില്‍ ശാരീരിക വൈകല്യങ്ങളുണ്ടാക്കും.

English summary

World Environment Day Special Health Hazards Of Pollution

World environment day comes on 5th of June. The health effects of environmental pollution are taking a toll on us,
Story first published: Thursday, June 5, 2014, 11:33 [IST]
X
Desktop Bottom Promotion